പാളത്തില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ സമയത്തില്‍ മാറ്റം

Published : Oct 20, 2018, 03:53 PM IST
പാളത്തില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ സമയത്തില്‍ മാറ്റം

Synopsis

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും. കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളാണ് മാറുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. 

കോട്ടയം: യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ സമയത്തില്‍ മാറ്റമുണ്ടാകും. കുറുപ്പന്തറ-ഏറ്റുമാനൂര്‍ പാതയില്‍ ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള തീവണ്ടിസമയങ്ങളാണ് മാറുന്നത്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. 

20 മുതല്‍ 24 വരെയാണ് സമയക്രമീകരണം. 21ന് ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവ വൈകിയോടും.

22ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എനിനവയും വൈകിയോടും.

23ന് കോര്‍ബ-തിരുവനന്തപുരം (22647), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230), മംഗളൂരു-തിരുവനന്തപുരം പരശുറാം എക്‌സ്പര്‍സ് (16649) തിരുവനന്തപുരം-ന്യൂഡല്‍ഹി കേരളഎക്‌സ്പ്രസ് (12625) എന്നിവയും 24ന് കന്യാകുമാരി -മുംബൈ ജയന്തിജനതാ എക്‌സ്പ്രസുമാണ് (16382) വൈകിയോടുക. ശനിയാഴ്ച മൂന്ന് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കുമെന്നും മൂന്ന് തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അറിയിച്ചു.

ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്.

കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ്, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ തീവണ്ടികള്‍ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കൂടാതെ കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്‌സ്പ്രസ് കോട്ടയം സ്റ്റേഷനില്‍ ഒരുമണിക്കൂര്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ