Latest Videos

കാത്തിരിപ്പുകള്‍ക്കൊടുവില്‍ പുത്തന്‍ അപ്പാഷെ വിപണിയില്‍

By Web DeskFirst Published Dec 6, 2017, 8:06 PM IST
Highlights

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടിവിഎസ് നിരയിലെ ഏറ്റവും കരുത്ത് കൂടിയ മോഡല്‍ അപ്പാഷെ RR 310 എന്‍ട്രിലെവല്‍ സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യയില്‍ അവതരിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍  കമ്പനി പുറത്തിറക്കിയത്.  2.05 ലക്ഷം രൂപയാണ് വാഹനത്തിന്റ എക്‌സ്‌ഷോറൂം വില. 

ബിഎംഡബ്ല്യുവുമായി ചേര്‍ന്ന് 313 സിസി ശേഷിയും 34 ബിഎച്ച്പി കരുത്തുമായി കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് ബൈക്കിനെ ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതല്‍ക്കെ ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരിപ്പുതുടങ്ങിയതാണ്.

ബിഎംഡബ്ല്യു ജി310 ആര്‍ എന്ന ബൈക്കില്‍നിന്ന് പലഭാഗങ്ങളും സ്വീകരിച്ചതിനൊപ്പം ടിവിഎസ് റേസിങ്ങിന്റെ 35 വര്‍ഷത്തെ അനുഭവ പരിചയത്തിലും കൂടെയാണ് RR 310-യുടെ പിറവി. സ്റ്റിഫ് അലൂമിനിയം ഫ്രെയിമില്‍ കാര്‍ബണ്‍-ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ബോഡി പൂര്‍ണമായും നിര്‍മിച്ചെടുത്തത്. 313 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 34 ബി.എച്ച്.പി കരുത്തും 28 എന്‍.എം ടോര്‍ക്കുമേകും. 6 സ്പീഡാണ് ഗിയര്‍ബോക്സ്. 

സ്പ്ലിറ്റ് സീറ്റ്, ഹൈ പെര്‍ഫോമെന്‍സ് ടയര്‍, പെറ്റല്‍ ഡിസ്‌ക്, സ്റ്റാന്‍േര്‍ഡ് ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ വാഹനത്തിലുണ്ട്. 2.63 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ അപ്പാച്ചെയ്ക്ക് സാധിക്കും. മണിക്കൂറില്‍ 165 കിലോമീറ്ററാണ് പരമാവധി വേഗത. ടിവിഎസ് മോട്ടോഴ്‌സിന്റെ തമിഴ്നാട്ടിലെ ഹെസൂരിലുള്ള നിര്‍മാണശാലയിലാണ് ബൈക്കിന്റെ നിര്‍മാണം. 

രൂപത്തിലും കരുത്തിലും വമ്പനായെത്തുന്ന പുത്തന്‍ അപ്പാഷെയ്ക്ക് കെടിഎം ഡ്യൂക്ക് RC 390, കവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവയാണ് പ്രധാന എതിരാളികള്‍. 
 

click me!