
കാത്തിരിപ്പുകള്‍ക്കൊടുവില്‍ വേറിട്ട ഒരു മോഡലുമായി നിരത്തു കീഴടക്കാനെത്തുകയാണ് ആഭ്യന്തര ഇരുചക്രവാഹനനിര്‍മ്മതാക്കളില്‍ പ്രബലരായ ടിവിഎസ് മോട്ടോഴ്‍സ്. അപ്പാഷെയുടെ തുടര്‍ച്ചയായി അക്യുല എന്നമോഡലാണ് എത്തുന്നത്. ബിഎംഡബ്ല്യുവുമായി ചേര്‍ന്ന് 313 സിസി ശേഷിയും 34 ബിഎച്ച്പി കരുത്തുമായി കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയിലാണ് ടിവിഎസ് അക്യുലയെ ആദ്യമായി അവതരിപ്പിച്ചത്. അന്നുമുതല്‍ക്കെ ഇന്ത്യയിലെ ഇരുചക്ര വാഹന പ്രേമികള്‍ കാത്തിരിപ്പുതുടങ്ങിയതാണ്.
ബിഎംഡബ്ല്യു ജി310 ആര്‍ എന്ന ബൈക്കില്‍നിന്ന് പലഭാഗങ്ങളും അക്യുല സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇരുകമ്പനികളും ചേര്‍ന്ന് ഇറക്കുന്ന അക്യുല രണ്ട് കമ്പനികളുടേയും സംയുക്തമായ സ്വഭാവങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലോഞ്ചിംഗോടെയെ വ്യക്തമാകുകയുള്ളൂ. എന്തായാലും വാഹന പ്രേമികളുടെ ഒപ്പം വിപണിയില്‍ ഒരു വന്‍കുതിപ്പ് ടിവിഎസും പ്രതീക്ഷിക്കുന്നുണ്ട്. ഡിസംബര്‍ ആറിനാണ് ബൈക്ക് പുറത്തിറക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.