അഭ്യാസത്തിനിടെ സ്കൂട്ടറില്‍ നിന്നും വീണ ഫ്രീക്കന്‍ ചേട്ടന്‍റെ ഡാന്‍സ്; വീഡിയോ വൈറല്‍

Published : Nov 28, 2018, 06:23 PM IST
അഭ്യാസത്തിനിടെ സ്കൂട്ടറില്‍ നിന്നും വീണ ഫ്രീക്കന്‍ ചേട്ടന്‍റെ ഡാന്‍സ്; വീഡിയോ വൈറല്‍

Synopsis

ന്യൂജന്‍ യുവാക്കളെ അനുകരിച്ച് സ്‍കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തുന്ന ആളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാലുകൊണ്ട് ഹാൻഡിൽ നിയന്ത്രിക്കുക, എഴുന്നേറ്റ് നിന്നു സ്കൂട്ടറോടിക്കുക, ചാരിക്കിടക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ കാണിക്കാൻ ശ്രമിക്കുന്ന മധ്യവയസ്‍കന്‍റെ വീഡിയോയാണ് വൈറലാകുന്നത്. 

ന്യൂജന്‍ യുവാക്കളെ അനുകരിച്ച് സ്‍കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തുന്ന ആളുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കാലുകൊണ്ട് ഹാൻഡിൽ നിയന്ത്രിക്കുക, എഴുന്നേറ്റ് നിന്നു സ്കൂട്ടറോടിക്കുക, ചാരിക്കിടക്കുക തുടങ്ങിയ അഭ്യാസങ്ങള്‍ കാണിക്കാൻ ശ്രമിക്കുന്ന മധ്യവയസ്‍കന്‍റെ വീഡിയോയാണ് വൈറലാകുന്നത്. അഭ്യാസത്തിനിടെ സ്കൂട്ടറില്‍ നിന്നു വീണെങ്കിലും എഴുന്നേറ്റു നിന്ന് ഡാന്‍സ് കളിച്ച ശേഷം വീണ്ടും ഇയാള്‍ അഭ്യാസത്തിനു മുതിരുന്നതും വീഡിയോയില്‍ കാണാം. 

ഹെൽമെറ്റോ മറ്റു സുരക്ഷ ഉപാധികളൊയില്ലാതെ നടത്തുന്ന അഭ്യാസത്തെ വിമർശിച്ച നിരവധിയാളുകളും രംഗത്തെത്തിയിട്ടുണ്ട്. റോഡു നിയമങ്ങൾ കാറ്റിൽ പറത്തി അഭ്യാസം കാണിക്കുന്നത് അതീവ അപകടകരമായതിനാല്‍ തന്നെ ഈ വിഡിയോക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. എങ്കിലും ഇയാളുടെ അഭ്യാസം കാഴ്ചക്കാരിൽ ചിരി ഉണർത്തുന്നതാണ്. 

PREV
click me!

Recommended Stories

സുരക്ഷയിൽ ഒരു സ്റ്റാർ മാത്രം നേടി ഇന്ത്യൻ നിർമ്മിത സുസുക്കി ഫ്രോങ്ക്‌സ്
എസ്‌യുവി പോരാട്ടം: ടാറ്റ നെക്‌സോണിനെ വീണ്ടും മറികടന്ന് ഹ്യുണ്ടായി ക്രെറ്റ