ഒടുവില്‍ ആ അദ്ഭുത ബസ് യാഥാര്‍ത്ഥ്യമാകുന്നു!

Published : Aug 25, 2017, 08:56 AM ISTUpdated : Oct 04, 2018, 05:22 PM IST
ഒടുവില്‍ ആ അദ്ഭുത ബസ് യാഥാര്‍ത്ഥ്യമാകുന്നു!

Synopsis

2017 ജനുവരി ആദ്യവാരം നടന്ന ഡിട്രോയിറ്റ് ഓട്ടോഷോയിലായിരുന്നു വാഹനത്തിന്‍റെ പ്രദര്‍ശനം. 1950 ല്‍ വിപണിയിലെത്തിയ ഐക്കോണിക് മൈക്രോ ബസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫോക്‌സ് വാഗണ്‍ വാഹനം രൂപകല്‍പ്പനചെയ്തിരിക്കുന്നത്. വൈദ്യുത കാറുകളുടെ രൂപകല്‍പ്പനാ ശൈലി പിന്തുടര്‍ന്നാണ് കമ്പനി ഈ ഏഴുസീറ്റര്‍ വാഹനം നിര്‍മിച്ചത്.

ലോകത്തിലെ ആദ്യത്തെ ഫുള്ളി ഓട്ടോണമസായുള്ള വിവിധോദേശ്യ വാഹനമാണ് ഈ ഐഡി ബസെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.  സ്ലൈഡിംഗ് ഡോറുകളോടുകൂടി ഡ്യുവൽ ടോൺ നിറത്തിലാണ് ഈ വാഹനമിറക്കിയിരിക്കുന്നത്. തിരക്കില്ലാത്ത നിരത്തുകളില്‍ ടച്ച് പാഡിലുള്ള സ്റ്റിയറിങ്ങിനെ നിയന്ത്രണം ഏല്‍പ്പിച്ച് ഡ്രൈവര്‍ക്ക് പിന്നിലേക്ക് തിരിഞ്ഞിരിക്കാം എന്നത് ഈ വാഹനത്തിന്‍റെ സവിശേഷതകളില്‍ ഒന്നാണ്. 2025 ലക്ഷ്യമാക്കി വികസിപ്പിച്ച ഐ.ഡി പൈലറ്റ് സംവിധാനമാണ് ഈ സാങ്കേതികവിദ്യ സാധ്യമാക്കുന്നത്.

എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, പിൻഭാഗത്തായി നൽകിയിട്ടുള്ള എൽഇഡി സ്ട്രിപ്പുകൾ, 22 ഇഞ്ച് വീലുകൾ തുടങ്ങിയവയും ഈ വാഹനത്തിന്റെ മുഖ്യ സവിശേഷതകളാണ്. 111 കിലോവാട്ട് അയേൺ ബാറ്ററിയിൽ നിന്നും പവർ വലിച്ചെടുക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ബസിന് കരുത്തു പകരുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായാണ് ഈ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നത്.  രണ്ട് മോട്ടോറുകളും ചേർന്ന് 201ബിഎച്ച്പി ഉല്പാദിപ്പിക്കും. ഈ കരുത്തില്‍ മണിക്കൂറില്‍ 160 കി.മി വേഗത്തില്‍ വാഹനത്തിന് കുതിക്കും. അഞ്ച് സെക്കന്‍ഡുകള്‍കൊണ്ട് 100 കി.മി വേഗം ആര്‍ജ്ജിക്കും.  മണിക്കൂറിൽ 161.5കിലോമീറ്ററാണ് മൈക്രോബസിന്‍റെ പരമാവധി വേഗത. പുകമലിനീകരണം സൃഷ്ടിക്കാതെ ഒറ്റ ചാർജിൽ 372മൈൽ ദൂരം സഞ്ചരിക്കാനുള്ള ശേഷിയും മൈക്രോബസിനുണ്ട്.

2016 പാരീസ് മോട്ടോർ ഷോയിൽ അവതരിപ്പിച്ച ഫോക്സ്‌വാഗണിന്റെ തന്നെ എംഇഡി പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ വാഹനം. 4,941എംഎം നീളവും 1,976എംഎം വീതിയും, 1,963എംഎം ഉയരവും, 3,300എംഎം വീൽബേസും. എട്ടുപേർക്ക് സുഖകരമായി ഇരിക്കാൻ കഴിയുന്ന അകത്തളം. ലേസർ സ്കാനർ, അൾട്രാസോണിക് സ്കാനർ, റഡാർ സെൻസർ, ക്യാമറകൾ എന്നിവയും ഇൻഫോടെയിൻമെന്റ് സിസ്റ്റമായി പ്രവർത്തിക്കുന്ന റിമൂവബിൽ ടാബ്‌ലറ്റുമൊക്കെ ഈ മൈക്രോബസിനെ വ്യത്യസ്തനാക്കുന്നു.

ഡെട്രോയ്റ്റിലെയും ജനീവയിലെയും വാഹന പ്രദർശനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പ്രസന്റേഷനുകൾ നടത്തിയതോടെ ഉപയോക്താക്കളിൽ നിന്ന് ധാരാളം കത്തുകളും ഇ മെയിലുകളും ലഭിച്ചതായി ഫോക്സ്‌വാഗൻ ബ്രാൻഡ് മേധാവി ഹെർബർട്ട് ഡയസ് പറയുന്നു. ഈ വാഹനം വ്യാവസായിക അടിസ്ഥാനത്തില്‍ നിർമിക്കുക തന്നെ വേണമെന്നായിരുന്നു വാഹന പ്രേമികളുടെ നിലപാടെന്നും അദ്ദേഹം പറയുന്നു.

വാഹനം 2022ൽ വിൽപ്പനയ്ക്കു സജ്ജമാവുമെന്നാണു ഫോക്സ് വാഗന്‍റെ പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ വടക്കേ അമേരിക്ക, യൂറോപ്പ്, ചൈന എന്നീ രാജ്യങ്ങളിലാവും വാഹനം വിൽപ്പനയ്ക്കെത്തുക. തുടര്‍ന്ന് വാഹനത്തിന്‍റെ ചരക്കുനീക്കത്തിനുള്ള പതിപ്പും കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

എസ്‌യുവി യുദ്ധം: 2025 നവംബറിൽ ഒന്നാമനായത് ആര്?
29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ