ഇന്ത്യയില്‍ വിറ്റ 24,000 ബൈക്കുകള്‍ യമഹ തിരിച്ചു വിളിക്കുന്നു

Published : Jan 09, 2018, 04:59 PM ISTUpdated : Oct 04, 2018, 05:06 PM IST
ഇന്ത്യയില്‍ വിറ്റ 24,000 ബൈക്കുകള്‍ യമഹ തിരിച്ചു വിളിക്കുന്നു

Synopsis

ഇന്ത്യന്‍ വിപണിയില്‍ വിറ്റ  24,000 ഓളം ബൈക്കുകള്‍  ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ യമഹ ഇന്ത്യ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. എഫ് സീ 25, ഫേസർ 25 ബൈക്കുകളാണ് തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.

ഹെഡ് കവർ ബോൾട്ട് അയയാനുള്ള സാധ്യത പരിഗണിച്ചാണു നടപടി. 2017 ജനുവരി മുതൽ നിർമിച്ച ബൈക്കുകളാണ് പരിശോധിക്കുന്നത്.  23,897 ബൈക്കുകളാണ് ഇങ്ങനെ തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്.

21,640 എഫ് സീ 25 ബൈക്കുകളും 2,257 ഫേസർ 25 ബൈക്കുകളുമാണ് പരിശോധിക്കുന്നത്.  ഈ ബൈക്കുകളുടെ തകരാർ അംഗീകൃത ഡീലർഷിപ്പുകൾ വഴി സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണു യമഹയുടെ വാഗ്ദാനം. പരിശോധന ആവശ്യമുള്ള ബൈക്കുകളുടെ ഉടമസ്ഥരെ നേരിട്ടു വിവരം അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ