യമഹ R15 V3യുടെ വിവരങ്ങള്‍ പുറത്ത്;വില കേട്ടാല്‍ ഞെട്ടും

Published : Nov 28, 2017, 11:39 PM ISTUpdated : Oct 04, 2018, 04:29 PM IST
യമഹ R15 V3യുടെ വിവരങ്ങള്‍ പുറത്ത്;വില കേട്ടാല്‍ ഞെട്ടും

Synopsis

ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹ ഇന്ത്യയില്‍ പുത്തന്‍ YZFR15 V3.0 മോട്ടോര്‍സൈക്കിളിനെ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണെന്നു വാര്‍ത്തകള്‍ പുറത്തുവന്നിട്ടു കുറച്ചുനാളായി. എന്നാല്‍ ഔദ്യോഗിക വരവിന് മുനപെ തന്നെ യമഹയുടെ പുതിയ മോട്ടോര്‍സൈക്കിളിനെ ക്യാമറ പകര്‍ത്തിരിക്കുന്നതാണ് ഇപ്പോള്‍ വാഹനലോകത്തെ വിശേഷം.

മൂന്നാം തലമുറ R15 ഉടന്‍ പുറത്തിറങ്ങുമെന്നതിന്‍റെ സൂചനയാണ് ഈ ചിത്രങ്ങള്‍ എന്നാണ് വാഹനപ്രേമികള്‍ പറയുന്നത്. പുറത്ത് വന്ന ചിത്രങ്ങള്‍ പ്രകാരം R15 V3.0യുടെ ഇന്ത്യന്‍ പതിപ്പില്‍ അപ്‌സൈഡ്ഡൗണ്‍ ഫോര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഡിസൈന്‍ മുഖത്ത് ഏറെ അഗ്രസീവായാണ് പുതിയ R15 ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള മോഡലില്‍ നിന്നുമുള്ള ഫ്രണ്ട് ഫെന്‍ഡറാണ് പുതിയ R15 ന്. ഇതിന് പകരം നിലവിലുള്ള ടെലിസ്‌കോപിക് ഫോര്‍ക്കുകളാണ് ഒരുങ്ങുന്നത്. പുതുക്കിയ സ്‌പോര്‍ടി ഫെന്‍ഡറോട് കൂടിയുള്ളതാണ് R15ന്റെ രാജ്യാന്തര പതിപ്പ്. ഇന്ത്യയില്‍ സ്ലിപ്പര്‍ ക്ലച്ചും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുത്തന്‍ 155.1 സിസി ലിക്വിഡ്കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് R15 V3.0 യുടെ പ്രധാന പ്രത്യേകതകളിലൊന്ന്. ഈ എഞ്ചിന്‍ 19.04 bhp കരുത്തും 14.7 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ഏകദേശം 1.2 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ R15 നെ യമഹ അവതരിപ്പിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം: ഥാർ, സ്കോർപിയോ, XUV700 ഉടൻ മാറും
ഇലക്ട്രിക് സ്‍കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു