'ബിഗ് ബോസ്' രണ്ട്: താനില്ലെന്ന് ഉറപ്പിച്ച് അഭിരാമി, അമൃതയുണ്ടോയെന്ന ചോദ്യത്തിനും മറുപടി

Web Desk   | others
Published : Jan 03, 2020, 12:56 PM IST
'ബിഗ് ബോസ്' രണ്ട്: താനില്ലെന്ന് ഉറപ്പിച്ച് അഭിരാമി, അമൃതയുണ്ടോയെന്ന ചോദ്യത്തിനും മറുപടി

Synopsis

ബിഗ് ബോസില്‍ പങ്കെടുക്കില്ലെന്ന് ഗായിക അഭിരാമി സുരേഷ്...സോഷ്യല്‍ മീഡിയയില്‍ നിരന്തരം ആവശ്യമുയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ അഭിരാമി ഷോയില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 

കൊച്ചി: 'ഐഡിയ സ്റ്റാര്‍ സിങ്ങര്‍' എന്ന ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് ജനങ്ങളിലേക്ക് എത്തുന്നത്. ഏറെ പ്രിയമുള്ള മത്സരാര്‍ത്ഥിയായി എത്തിയ അമൃതയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതായിരുന്നു ഷോ. ഷോയ്ക്ക് ശേഷമുള്ള പുതിയ സംരംഭങ്ങളും പിന്നീടുള്ള ഓരോ വിശേഷങ്ങളും മലയാളികള്‍ ഒപ്പം നിന്നാണ് കണ്ടത്.

അമൃതയോടൊപ്പം ഷോയില്‍ എത്തിയതോടെയായിരുന്നു സഹോദരി അഭിരാമിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായയത്. ഏഷ്യാനെറ്റില്‍ ജനുവരി അഞ്ചിന് ആരംഭിക്കാനിരിക്കുന്ന 'ബിഗ് ബോസ്' രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി അഭിരാമി എത്തുമോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയത്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം ആവശ്യമുയര്‍ന്നതിന്‍റെ പശ്ചാത്തലത്തില്‍ അഭിരാമി ഷോയില്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

Read More: 'കോമഡി സ്റ്റാറി'ല്‍ റിമിയെ പ്രൊപ്പോസ് ചെയ്ത് ഹരീഷ് കണാരന്‍; റിമിയുടെ രസകരമായ മറുപടി

എന്നാല്‍ താന്‍ ഷോയില്‍ ഇല്ലെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍. 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ 'ബിഗ് ബോസ്' ടീം സമീപിച്ചെങ്കിലും ചില പ്രൊഫഷണല്‍ കമ്മിറ്റ്മെന്‍റ്സ് ഉള്ളതിനാല്‍ പോകാന്‍ സാധിച്ചില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് അഭിരാമി വ്യക്തമാക്കി. താനിക്ക് ഏറെ ഇഷ്ടമുള്ള ഷോയാണ് 'ബിഗ് ബോസ്' എന്നും തന്നെ പരിഗണിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അഭിരാമി പറഞ്ഞു.  അതേസമയം തന്നെ സഹോദരി അമൃത സുരേഷും ഷോയില്‍ പങ്കെടുക്കുന്നില്ലെന്ന് അഭിരാമി വ്യക്തമാക്കി.

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കല്യാണ ചെക്കൻ അനീഷ് ! കേരളത്തിൽ വേറെ ആണുങ്ങളില്ലേ ? പൊട്ടിത്തെറിച്ച് അനുമോൾ
'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്