തിരുവനന്തപുരം: ഏറെ പ്രേക്ഷക പിന്തുണയുള്ള റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന 'കോമഡി സ്റ്റാർസ്'. ജഗദീഷും ഇന്നസെന്റും റിമി ടോമിിയുമാണ് ഷോയിലെ പ്രധാന വിധികർത്താക്കൾ. ഇന്നസെന്‍റും ജഡ്ജിങ് പാനലില്‍ ഉണ്ടായിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയില്‍ ഏറെ ശ്രദ്ധനേടിയ അവതാരക മീര നായരാണ് ഷോയുടെ മറ്റൊരു ആകര്‍ഷണം. ഷോ കളര്‍ഫുള്ളാക്കാന്‍ നിരവധി താരങ്ങളും അതിഥികളായി എത്താറുണ്ട്.

പുതിയ ന്യൂ ഇയര്‍ സ്പെഷ്യല്‍ എപ്പിസോഡിന്‍റെ വിശേഷങ്ങളാണ് വാര്‍ത്തയാകുന്നത്. ഷോയില്‍ ഇത്തവണ അതിഥിയായി എത്തിയത് ഹാസ്യ താരമായ ഹരീഷ് കണാരനായിരുന്നു. മത്സരാര്‍ത്ഥികളും ജഡ്ജസും ചേര്‍ന്നായിരുന്നു ഹരീഷിനെ വേദിയിലേക്ക് ക്ഷണിച്ചത്.

ഷോയില്‍ രസകരമായ മുഹൂര്‍ത്തങ്ങളാണ് അരങ്ങേറിയത്. സംഭാഷണം ആരംഭിച്ചത് മീരയായിരുന്നു. ചില ആണുങ്ങളെ കാണുമ്പോള്‍ നമുക്ക് പേടി അല്ലെങ്കില്‍ ക്രഷ് തോന്നുമെന്നും ഹരീഷേട്ടനെ കാണുമ്പോള്‍ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനും തോന്നുന്നുവെന്നായിരുന്ന മീരയുടെ കമന്‍റ്. ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്ന് റിമി ടോമിയും പറഞ്ഞു.

Read More: വിവാഹം എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം, പ്രണയകഥ പറഞ്ഞ് ദീപന്‍ മുരളി

ഇരുവരുടെയും കമന്‍റ് എത്രത്തോളം വിശ്വസിക്കാമെന്ന് നോക്കാം എന്ന് പറഞ്ഞ് ജഗദീഷ് ഹരീഷിനോട് റിമിയെ ആത്മാര്‍ത്ഥമായി പ്രൊപ്പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഹരീഷ് ഐ ലവ് യു പറഞ്ഞതിന് റിമിയുടെ മറുപടി ഇങ്ങനെയായിരുന്നു. തനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. അത് അങ്ങിനെ ഒരു  ഇഷ്ടം അല്ലെന്നായിരുന്നു. ഒപ്പം ആദ്യമായി കുഞ്ഞിരാമായണം സെറ്റില്‍ വച്ച് കണ്ടുമുട്ടിയ കഥകളും റിമി തുറന്നുപറ‍ഞ്ഞു.