'കുറച്ച് പേരെ മാത്രം ആലിംഗനം ചെയ്തു'; കാരണം വെളിപ്പെടുത്തി രാജിനി ചാണ്ടി

By Web TeamFirst Published Jan 21, 2020, 12:22 PM IST
Highlights

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷനില്‍ നിന്ന് പുറത്തിറങ്ങി മത്സരാര്‍ത്ഥിയാണ് രാജിനി ചാണ്ടി. എല്ലാവരുടെയും അമ്മച്ചിയായി , ഭക്ഷണം ഉണ്ടാക്കി കൊടുത്തും പ്രായത്തെ തോല്‍പ്പിച്ച് അവരോടൊപ്പം കളിച്ചുംചിരിച്ചും കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്തു ഇറങ്ങുമ്പോള്‍  രാജിനി ചാണ്ടിക്ക് പറയാന്‍ ചിലതുണ്ട്. 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷനില്‍ നിന്ന് പുറത്തിറങ്ങി മത്സരാര്‍ത്ഥിയാണ് രാജിനി ചാണ്ടി. എല്ലാവരുടെയും അമ്മച്ചിയായി, ഭക്ഷണം ഉണ്ടാക്കി കൊടുത്തും പ്രായത്തെ തോല്‍പ്പിച്ച് അവരോടൊപ്പം കളിച്ചുംചിരിച്ചും കഴിഞ്ഞ പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്തു ഇറങ്ങുമ്പോള്‍  രാജിനി ചാണ്ടിക്ക് പറയാന്‍ ചിലതുണ്ട്. രാജിനി ചാണ്ടിയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖത്തില്‍ രാജിനിക്ക് പറയാനുള്ളത് രജിത് കുമാറിനെ കുറിച്ചായിരുന്നു. 

'ഈ പതിനഞ്ച് ദിസവം വലിയൊരു അനുഭവമായിരുന്നു എന്നാണ് രാജിനി പറഞ്ഞുതുടങ്ങിയത്. ബിഗ് ബോസ് വീട്ടിലെ അടുക്കള മാനേജിങ്  ആണ്  ഏറ്റവും അധികം അത്ഭുതപ്പെടുത്തിയതും ബഹുമാനം തോന്നിച്ചതും. സാധനങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍ നിന്നുവരെ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു ഷാജിയും പ്രദീപുമൊക്കെ . ഇല്ലായ്മയില്‍ നിന്ന് എങ്ങനെ ജീവിക്കാം എന്നതാണ് ഞാന്‍ അതില്‍ നിന്നും പഠിച്ചയൊരു പാഠം'- രാജിനി പറയുന്നു.  

എനിക്ക് ഈ പതിനാറ് പേരില്‍ വിയോജിപ്പുള്ള മനുഷ്യനാണ് രജിത് കുമാര്‍.  ഒരു ദിവസം നടന്ന ഗ്യാസിന്‍റെ വിഷയം ഒഴിച്ച് ബാക്കി അയാള്‍ പറയുന്നത് എല്ലാം കള്ളമാണ്. അയാളുടെ ഭാര്യയെ കുറിച്ച് നീചമായാണ് അയാള്‍ സംസാരിച്ചത്. നമ്മുക്കൊന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത തരത്തിലാണ് അയാളുടെ ഓരോ പ്രസ്താവനയും. അയാള്‍ എങ്ങനെയാണ് കൌണ്‍സിലിങ്ങിന് പോകുന്നത് എന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. കാരണം അയാള്‍ക്ക് സ്ത്രീകളോട് ഒന്നും ഒരു ബഹുമാനവുമില്ല. 

'അയാളുടെ പ്രസംഗങ്ങള്‍ ഒന്നും ഞാന്‍ കേള്‍ക്കാന്‍ പോകാറില്ല. അയാള്‍ പറയുന്നത് കേട്ടാല്‍ ചിലപ്പോള്‍ അയാളുടെ മുഖത്ത് ഞാന്‍ അടിക്കും. ബിഗ് ബോസില്‍ വന്ന മുത്തശ്ശി അവിടെ അടിയുണ്ടാക്കി എന്ന് ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടു അയാള്‍ ഇരിക്കുന്ന ഭാഗത്ത്  ഒന്നും ഞാന്‍ ഇരിക്കാറില്ല. അയാള്‍ ഒരു അധ്യാപകന്‍ ആണെന്ന് പറയാനുളള യാതൊരു സംഗതിയും അയാളുടെ കയ്യിലില്ല. നില്‍ക്കുന്നടുത്ത് നിന്ന് അടിവസ്ത്രം വരെ അയാള്‍ മാറും. പല പ്രായത്തിലുളള പെണ്‍കുട്ടികള്‍ അവിടെയുളളതാണ്. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ഒരു അധ്യാപകന്‍ പാലിക്കേണ്ട ചില ചുമതലകളുണ്ട്'.

എല്ലാവരുമായും അയാള്‍ക്ക് അടികൂടാനെ സമയമുള്ളൂ. പ്രത്യേകിച്ച് സുരേഷുമായി. രജിത്തുമായി എനിക്കും ഒരു തരത്തിലും ഒത്തുപോകാന്‍ കഴിയില്ല. രജിത്തിനെ ബഹുമാനിക്കാന്‍ എനിക്ക് പറ്റാത്തതുകൊണ്ടാണ് അയാളോടൊപ്പം ജയിലില്‍ കഴിയാന്‍ പറ്റില്ല എന്നുപറഞ്ഞ് കരഞ്ഞത്. അതില്‍ ആളുകളില്‍ എന്ത് വിചാരിച്ചാലും എനിക്ക് പ്രശ്നമില്ല. 

കുറച്ച് പേരെ മാത്രം ആലിംഗനം ചെയ്തതിന് കാരണം ഒരു പ്രതികാരമാണ്. ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അവിടെ പലരും പറഞ്ഞത്. ഞാന്‍ ആര്യയോടും വീണയോടും പക്ഷാഭേദം കാണിച്ചു എന്നും ചിലര്‍ പറഞ്ഞു. മഞ്ജുവിന്‍റെ മകനെ ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത തരത്തില്‍ പറഞ്ഞുവെന്ന കാര്യം കൊണ്ടാണ് മഞ്ജു ആലിംഗനം ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ എന്‍റെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്തോട്ടെ എന്നു പറഞ്ഞത്. ഏറ്റവും നല്ല മത്സരാര്‍ത്ഥികള്‍ ഫുക്രുവും ആര്യയും ആയിരിക്കും എന്നും രജനി ചാണ്ടി പറയുന്നു. 

 

"


 

click me!