മോണിങ് ടാസ്കിന് ശേഷം സാന്‍ഡ്രയുടെ വക സുജോയ്ക്ക് കിട്ടിയ പണി

Published : Mar 05, 2020, 11:14 AM ISTUpdated : Mar 05, 2020, 11:19 AM IST
മോണിങ് ടാസ്കിന് ശേഷം സാന്‍ഡ്രയുടെ വക സുജോയ്ക്ക് കിട്ടിയ പണി

Synopsis

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ വലിയ വവാദങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും പ്രണയമുഹൂര്‍ത്തങ്ങള്‍ക്കും കാരണമായ രണ്ടു മത്സരാര്‍ത്ഥികളായിരുന്നു സുജോയും അലസാന്‍ഡ്രയും. ഇരുവരുടെയും സ്ട്രാറ്റജിയും പ്രണയവും ഇടകലര്‍ന്ന സംഭവവികാസങ്ങളെല്ലാം പ്രേക്ഷകര്‍ കണ്ടതുമാണ്. 

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ വലിയ വവാദങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും പ്രണയമുഹൂര്‍ത്തങ്ങള്‍ക്കും കാരണമായ രണ്ടു മത്സരാര്‍ത്ഥികളായിരുന്നു സുജോയും അലസാന്‍ഡ്രയും. ഇരുവരുടെയും സ്ട്രാറ്റജിയും പ്രണയവും ഇടകലര്‍ന്ന സംഭവവികാസങ്ങളെല്ലാം പ്രേക്ഷകര്‍ കണ്ടതുമാണ്. ഒടുവില്‍ സുജോയ്ക്കെതിരെ വാളെടുത്ത സാന്‍ഡ്ര ഇപ്പോള്‍ ഒതുങ്ങിയ മട്ടാണ്. ഇരുവരും സംസാരിച്ച് സ്ട്രാറ്റജി പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള‍് അവസാനിപ്പിച്ചിരിക്കുകയാണിപ്പോള്‍. താന്‍ ജെനുവിനാണെന്ന്  പറഞ്ഞ് നടന്നിരുന്നു സാന്‍ഡ്രയും വിഷയം വിട്ടു.

അടുത്തിടെ പുറത്തുവന്ന എപ്പിസോഡുകളില്‍ ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണ്. തനിച്ചിരുന്നുള്ള സംസാരവും പഴയ കുശുകുശുക്കലും ഒന്നുമില്ലെങ്കിലും ഇരുവര്‍ക്കുമിടയില്‍ വലിയ പിണക്കങ്ങള്‍ ഒന്നുമില്ല. ചിലപ്പോഴൊക്കെ സാന്‍ഡ്ര സുജോയോടും തിരിച്ചും ഒരു അടുപ്പം കാണിക്കുന്നതും കാണാം. ബിഗ് ബോസ് അണ്‍കട്ട് വീഡിയോയിലൂടെ പുറത്തുവന്ന  ചില ദൃശ്യങ്ങല്‍ ഏറെ രസകരമാണ്.

അഭിരാമിയും സുജോയും രഘുവും തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അഭിരാമിയെ പരിഹസിച്ച രഘുവും സുജോയും പിന്നീട് ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കൂടെ പോരുകയായിരുന്നു. അഭിരാമിക്ക് ഫുക്രു ലൈനായി എന്നും രഘു അഭിരാമി പരിഹസിച്ചു. മോണിങ് ടാസ്കില്‍ രേഷ്മയെയും സുജോയെയും കൊണ്ട് ബോഡി ബില്‍ഡിങ് ടാസ്ക് ചെയ്യിച്ചിരുന്നു സുജോ. 

സാന്‍ഡ്ര ഇന്നത്തെ ഷോ കഴിഞ്ഞിട്ടേ ഉള്ളൂ 8.30 മുതല്‍ 9.30 വരെയെന്ന് സുജോ പറഞ്ഞു. ഇത് കേട്ട സാന്‍ന്‍ഡ്ര നടന്നുപോകുന്ന സുജോയുടെ കാലില്‍ കയറിപ്പിടിച്ചു. സുജോ മാറാന്‍ ശ്രമിച്ചപ്പോള്‍ ഓപ്പോയുടെ പരസ്യബോര്‍ഡില്‍ തല തട്ടി. അയ്യോ, ഞാന്‍ കാലില്‍ പിടിച്ചതാണ്, സോറി... എന്ന് വലിയ കുറ്റബോധത്തോടെ പറഞ്ഞു. എനിക്ക് അടുത്ത കേസായി എന്നായിരുന്നു സുജോ രസകരമായി പറഞ്ഞത്. ചോര വന്നോയെന്ന് ചോദിച്ച  അഭിരാമി, അങ്ങോട്ട് ചോദിച്ച് മേടിച്ചതാണെന്നാണ് എന്‍റെ അഭിപ്രായമെന്നും പറഞ്ഞു. നാളത്തെ ഓണ്‍ലൈന്‍ വാര്‍ത്ത, പഴയ കാമുകി കാമുകന്‍റെ കാലില്‍ പിടിച്ച് നിലത്തടിച്ചു എന്നായിരിക്കുമെന്ന് രഘുവിന്‍റെ ട്രോള്‍.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ