
ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഏറ്റവും വലിയ ഗൗയിം കളിച്ച കണ്ണ രോഗമായിരുന്നു. വീട്ടിലെ നാല് പേര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുത്തത് ഈ രോഗമായിരുന്നു. അലസാന്‍ഡ്രയും സുജോയും രേഷ്മയും രഘുവുമെല്ലാം ബിഗ് ബോസ് വീടിന് പുറത്തേക്ക് പോയി. പിന്നാലെ ദയയും എലീനയും ചികിത്സയ്ക്കായി താല്‍ക്കാലികമായെങ്കിലും ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഏറെ സംഭവബഹുലമായി കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതിനിടയിലായിരുന്നു ഓരോ പ്രധാനപ്പെട്ട മത്സരാര്‍ത്ഥികളും വീടിനോട് വിട പറഞ്ഞത്.
എന്നാല്‍ ആറാം ആഴ്ച അവസാനിച്ച് എവിക്ഷനും മറ്റ് വിവരങ്ങളും പറയാന്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്.ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് മോഹന്‍ലാല്‍ എത്തി ആദ്യമായി തന്നെ പറഞ്ഞത് കൈ അണുനാശിനി ഉപയോഗിച്ച് ശുദ്ധീകരക്കാനായിരുന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലാവരും ഇടവേളകളില്‍ കൈകഴുകാനും നിര്‍ദേശിച്ചു. ഒപ്പം തന്നെ ചില കാര്യങ്ങള്‍ കൂടി മോഹന്‍ലാല്‍ പറഞ്ഞു. എലീനയും ദയയും സുഖം പ്രാപിച്ചുവരികയാണെന്നും അവര്‍ ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തുമെന്നുമായിരുന്നു അത്.
കഴിഞ്ഞ ദിവസവും ഫുക്രുവും ആര്യയും കൂടി ഡൈനിങ് ടേബിളിലെ കുഞ്ഞപ്പന്‍ കാമറയോട് എലീനയെ കുറിച്ച് ചോദിച്ചിരുന്നു. ഇതിന്‍റെയെല്ലാം ഉത്തരമെന്നോണമാണ് പുതിയ എലീനയും ദയയും തിരിച്ചെത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞത്. രോഗം ബാധിച്ച് പുറത്തുപോയവരില്‍ ഓരോരുത്തരായി വരും ദിവസങ്ങളില്‍ തിരിച്ചുരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. എലീനയുടെയും ദയയുടെയും പേരെടുത്ത് പറഞ്ഞ ശേഷം മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞതില്‍ സംശയത്തിലാണ് പ്രേക്ഷകര്‍. ഇനി നേരത്തെ പുറത്തുപോയ ഇഷ്ടതാരങ്ങള്‍ ആരെങ്കിലും തിരിച്ചെത്തുമോ എന്നതാണ് പുതിയ ആകാംക്ഷ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ