
ബിഗ് ബോസ്സിലെ രസകരമായ കാര്യങ്ങളിലൊന്നാണ് ടാസ്‍ക്കുകള്‍. പോയന്റുകള്‍ക്കായും ബജറ്റിനായും ടാസ്‍ക്കുകള്‍ വാശിയേറിയ പോരാട്ടമായി മാറും. കയ്യാങ്കളിയിലെത്താറുമുണ്ട് ചില സന്ദര്‍ഭങ്ങളില്‍. ടാസ്‍ക്കില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ചിലര്‍ക്ക് ജയിലില്‍ പോകേണ്ടിയും വരും. ജയിലില്‍ പോകേണ്ടിവന്ന ആര്യയും വീണയും മോചിതരായതിനു ശേഷം ടാസ്‍ക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും ഇന്ന് ബിഗ് ബോസ്സില്‍ കണ്ടു.
ബിഗ് ബോസ്സില്‍ പുതുതായി വന്ന അമൃതയും അഭിരാമിയും രജിത്തിനെ ഉപയോഗിക്കുകയാണ് എന്ന് ആര്യ പറഞ്ഞു. രജിത്തിനെ മണ്ടനാക്കുകയാണ്. ജസ്‍ലയ്‍ക്കെതിരെ താൻ നാമനിര്‍ദ്ദേശം ചെയ്യുമെന്നും ആര്യ പറഞ്ഞു. എനിക്ക് കഷ്‍ടം തോന്നുകയാണ്. രജിത്തിനെ വെറും മണ്ടനാക്കുകയാണ്. പുള്ളി അതിന് നിന്നുകൊടുക്കുന്നുമുണ്ട്. പക്ഷേ അതേസമയം ടാസ്‍ക്കില്‍ പുള്ളി മറ്റുള്ളവരെ ഉപയോഗിക്കുന്നുമുണ്ട്- ആര്യ പറഞ്ഞു. ജസ്‍ലയെ എവിക്ഷൻ ഘട്ടത്തില്‍ നാമനിര്‍ദ്ദേശം ചെയ്‍തേ പറ്റൂ, അമ്മാതിരി പോക്രിത്തരമാണ് അവള്‍ എന്റെയടുത്ത് കാണിച്ചത്. ഞാൻ തല കറങ്ങി വീഴാൻ പോയപ്പോള്‍ അവളാണ് എനിക്ക് വെള്ളം കൊണ്ടുവന്നു തന്നത്. എന്നിട്ടാണ് അവള്‍ ആ ഡയലോഗ് അടിച്ചത്. ആര്യ ചേച്ചി എന്നെക്കാളും സ്‍ട്രോംഗ് ആണ്. ആര്യ ചേച്ചി ഗെയിമില്‍ കളിച്ചില്ല എന്നാണ് ജസ്‍ല പറഞ്ഞതെന്നും ആര്യ വീണയോടായി പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ