വീക്ക്‌ലി ടാസ്‌കില്‍ ഒന്നാമതെത്തി സുജോ; പതിനൊന്നാമതെത്തി ആര്യ

By Web TeamFirst Published Feb 26, 2020, 11:33 PM IST
Highlights

ഇനിയങ്ങോട്ടുള്ള വീക്ക്‌ലി ടാസ്‌കുകളില്‍ ഒരു പ്രത്യേകതയുണ്ട്. ലക്ഷ്വറി ബജറ്റിനൊപ്പം വ്യക്തിഗതമായ പോയന്റുകളും ഈയാഴ്ച മുതല്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കും. ഈ വാരം മുതല്‍ പന്ത്രണ്ടാം ആഴ്ച വരെയുള്ള വീക്ക്‌ലി ടാസ്‌കുകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന വ്യക്തി നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് ബിഗ് ബോസിന്റെ വാഗ്ദാനം.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിത്യേനയെന്നോണം മത്സരാര്‍ഥികള്‍ക്കായി ടാസ്‌കുകള്‍ സംഘടിപ്പിക്കാറുണ്ട് ബിഗ് ബോസ്. എന്നാല്‍ അവയില്‍ ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്‌ലി ടാസ്‌കുകളാണ് ഏറ്റവും ശ്രദ്ധ നേടാറ്. വാറും വാശിയും കൂടുതല്‍ ഉണ്ടാകുന്ന വീക്ക്‌ലി ടാസ്‌കുകളില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവരാണ് അടുത്ത വാരത്തിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കിലും മത്സരിക്കുക. എന്നാല്‍ ഇനിയങ്ങോട്ടുള്ള വീക്ക്‌ലി ടാസ്‌കുകളില്‍ ഒരു പ്രത്യേകതയുണ്ട്. ലക്ഷ്വറി ബജറ്റിനൊപ്പം വ്യക്തിഗതമായ പോയന്റുകളും ഈയാഴ്ച മുതല്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് നല്‍കും. ഈ വാരം മുതല്‍ പന്ത്രണ്ടാം ആഴ്ച വരെയുള്ള വീക്ക്‌ലി ടാസ്‌കുകളില്‍ ഏറ്റവുമധികം പോയിന്റ് നേടുന്ന വ്യക്തി നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്നാണ് ബിഗ് ബോസിന്റെ വാഗ്ദാനം. അതിനാല്‍ വീശി കൂടിയതായിരുന്നു ഇത്തവണത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌ക്.

ആക്ടിവിറ്റി ഏരിയ ഒരു സ്വര്‍ണ്ണ ഖനി ആക്കിക്കൊണ്ടായിരുന്നു ബിഗ് ബോസിന്റെ ടാസ്‌ക്. ബസര്‍ അടിക്കുമ്പോള്‍ ഓടിച്ചെന്ന് ആക്ടിവിറ്റി ഏരിയയിലേക്കുള്ള വാതിലില്‍ ആദ്യം തൊടുന്ന രണ്ട് പേര്‍ക്ക് 'ഖനി'യില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന 'സ്വര്‍ണ്ണ'വും 'രത്‌നങ്ങളും' എടുക്കാമായിരുന്നു. ഒരാള്‍ക്ക് മത്സരത്തില്‍ എത്രതവണ വേണമെങ്കിലും പങ്കെടുക്കാമായിരുന്നു. സുജോ എല്ലാത്തവണയും പ്രവേശനം നേടിയപ്പോള്‍ സൂരജും ഷാജിയും അമൃത-അഭിരാമി സഹോദരിമാരും ഓരോ തവണ മാത്രം പ്രവേശനം നേടി. സുജോയുടെ സ്വര്‍ണ്ണം സൂക്ഷിച്ച വകയില്‍ രജിത്തിനും രഘുവിനും സുജോ താന്‍ നേടിയതില്‍ അല്‍പം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ അവസാനറൗണ്ടില്‍ നിശ്ചിതസമയത്തേക്ക് ഓരോ മത്സരാര്‍ഥിക്കും ബിഗ് ബോസ് അവസരം നല്‍കി. ഇതനുസരിച്ച് കണ്‍ഫെഷന്‍ മുറിയിലെത്തി ഓരോരുത്തരും തങ്ങള്‍ക്ക് ലഭിച്ച സ്വര്‍ണ്ണവും രത്‌നങ്ങളും ഹാജരാക്കി. ഇതനുസരിച്ച് ഏറ്റവുമധികം പോയിന്റുകള്‍ നേടിയത് സുജോ ആണ്. ഏറ്റവും കുറവ് പോയിന്റുകള്‍ നേടിയത് ആര്യയും. സ്വര്‍ണ്ണം 100 ഗ്രാമിന് 10 പോയിന്റുകളും രത്‌നം ഒന്നിന് പത്ത് പോയിന്റുകളുമാണ് ബിഗ് ബോസ് നിശ്ചയിച്ചിരുന്ന വില.

 

വീക്ക്‌ലി ടാസ്‌ക് പോയിന്റുകള്‍

സുജോ 532

ഫുക്രു 510

അമൃത, അഭിരാമി 306

രജിത് 157

രഘു 147

സൂരജ് 119

ജസ്ല 95

അലസാന്‍ഡ്ര 92

ഷാജി-60

വീണ 55

ആര്യ 53

click me!