'ബിഗ് ബോസി'ലുള്ള മഞ്ജുവെങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു?; ആരാധകന്‍റെ സംശയത്തിന് പേജില്‍ തന്നെ മറുപടി

Web Desk   | others
Published : Jan 08, 2020, 04:14 PM IST
'ബിഗ് ബോസി'ലുള്ള മഞ്ജുവെങ്ങനെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു?; ആരാധകന്‍റെ സംശയത്തിന് പേജില്‍ തന്നെ മറുപടി

Synopsis

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മത്സരാര്‍ത്ഥിയായ മഞ്ജു പത്രോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സംശയവുമായി ആരാധകര്‍. ബിഗ് ബോസിലെ താരങ്ങൾക്ക് ഫോണിന്റെ ഉപയോഗം പാടില്ലെന്ന് പറഞ്ഞിട്ട് താരത്തിന്റെ എഫ്ബി പേജിൽ എങ്ങിനെ അപ്‌ഡേഷൻ നടക്കുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം.

കൊച്ചി: റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ കലാകാരിയാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയ്ക്ക് പിന്നാലെ സീരിയലിലും സിനിമയിലും യൂട്യൂബ് വീഡിയോകളിലുമായി നിറഞ്ഞുനില്‍ക്കുകയായിരുന്നു മഞ്ജു. എല്ലാത്തിനും അപ്പുറം മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരത്തിനെത്തിയിരിക്കുകയാണ് മഞ്ജുവിപ്പോള്‍. ജനുവരി അഞ്ചിനാണ് ബിഗ് ബോസ് രണ്ടാം സീസണ്‍ ആരംഭിച്ചത്.

പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ നൂറ് ദിവസം ഒരുവീട്ടില്‍ കഴിയുന്നതാണ് ഷോ. ഇതിനിടയില്‍ മത്സരങ്ങളും തോല്‍വിയും വിജയവും വഴക്കും അടക്കം എല്ലാം കാമറകള്‍ ഒപ്പിയെടുക്കും. പുറംലോകവുമായി ബന്ധമില്ലെന്ന് പറയുമ്പോള്‍ ലോകത്ത് എന്ത് നടക്കുന്നു എന്നുപോലും അറിയാന്‍ ആര്‍ക്കും സാധിക്കില്ല. അതിനുള്ള ഏക വഴി ബിഗ് ബോസോ അല്ലെങ്കില്‍ ആങ്കറായി എത്തുന്ന മോഹന്‍ലാലോ ആണ്.

ഇത്രയും പറയാന്‍ കാരണം കഴിഞ്ഞ ദിവസം മഞ്ജുവിന്‍റെ ഫേസ്ബുക്ക് പേജില്‍ നടന്ന രസകരമായ ചോദ്യവും ഉത്തരവുമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബിഗ് ബോസ് മത്സരാര്‍ത്ഥി മഞ്‍ജു. നിരന്തരം വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന മഞ്ജു ബിഗ് ബോസിലെത്തിയപ്പോള്‍ അതിന് സാധിക്കില്ലെന്നു വരുമല്ലോ... ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മഞ്ജുവിന്‍റെ അക്കൗണ്ടില്‍ വന്ന പോസ്റ്റാണ് ആരാധകര്‍ക്ക് സംശയമുണ്ടാക്കിയത്.

Read More: ആറ് വര്‍ഷത്തിനിപ്പുറവും ദീപ്തിയുടെ പേരില്‍ ചാരിറ്റി ചെയ്യുന്നവരുണ്ട്'; വൈകാരിക കുറിപ്പുമായി ഗായത്രി

ബിഗ് ബോസിലെ താരങ്ങൾക്ക് ഫോണിന്റെ ഉപയോഗം പാടില്ലെന്ന് പറഞ്ഞിട്ട് താരത്തിന്റെ എഫ്ബി പേജിൽ എങ്ങിനെ അപ്‌ഡേഷൻ നടക്കുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം താരം ബിഗ് ബോസില്‍ ചെയ്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചെഴുതിയ ആരാധികയുടെ കുറിപ്പാണ് പേജില്‍ പങ്കുവച്ചത്. പോസ്റ്റിന് താഴെ തന്നെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയെത്തി. പേജ് നോക്കാൻ മഞ്ജു തന്നെ ഏർപ്പെടുത്തിയിരിക്കുകയാണെന്നും മഞ്ജുവിനെ പിന്തുണയ്ക്കണമെന്നുമായിരുന്നു കമന്‍റ്.  മറ്റൊരു സംശയത്തിനും സുഹൃത്ത് മറുപടി നല്‍കി. മഞ്ജു സുനിച്ചനും മഞ്ജു പത്രോസും ഒരാള്‍ ആണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒരാളാണ് അതെന്നും പത്രോസ് മഞ്ജുവിന്റെ അച്ഛനും, സുനിച്ചൻ മഞ്ജുവിന്റെ ഭർത്താവും ആണെന്നാണ് ലഭിച്ച മറുപടി.

 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ