ആരാണ് ഹീറോ, ആരാണ് വില്ലന്‍? 'ബിഗ് ബോസ് ഫിലിം അവാര്‍ഡ്‌സ്' പ്രഖ്യാപിച്ചു

By Web TeamFirst Published Jan 23, 2020, 11:34 PM IST
Highlights

സാധാരണ ഫിലിം അവാര്‍ഡുകളിലേതുപോലെ മികച്ച നായകന്‍, നായിക, വില്ലന്‍, സംവിധായകന്‍ തുടങ്ങി ഏഴ് മേഖലകളിലാണ് സ്ത്രീ, പുരുഷ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഇന്നത്തെ എപ്പിസോഡിലെ രസകരമായ ഗെയിം ആയിരുന്നു 'ബിഗ് ബോസ് ഫിലിം അവാര്‍ഡ്‌സ്'. സാധാരണ ഫിലിം അവാര്‍ഡുകളിലേതുപോലെ മികച്ച നായകന്‍, നായിക, വില്ലന്‍, സംവിധായകന്‍ തുടങ്ങി ഏഴ് മേഖലകളിലാണ് സ്ത്രീ, പുരുഷ വിഭാഗങ്ങളില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലം കൊണ്ട് ഓരോരുത്തരും സൃഷ്ടിച്ച ഇമേജ് അനുസരിച്ച് ഈ ഓരോ അവാര്‍ഡുകള്‍ക്കും അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ അവരോടുതന്നെ ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു. ഓരോ അവാര്‍ഡ് വിഭാഗത്തിനും രസകരമായ വിശദീകരണവും ബിഗ് ബോസ് നല്‍കിയിരുന്നു.

ഉദാഹരണത്തിന് നായകന്‍ എന്ന അവാര്‍ഡിന്റെ വ്യാഖ്യാനം ഇങ്ങനെ ആയിരുന്നു- 'സുമുഖനും സുന്ദരനും ചുറുചുറുക്കുള്ളവനും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവനും ഏതൊരു കാര്യത്തിലും സ്വന്തം അഭിപ്രായമുള്ളവനും താന്‍ എന്ത് ചെയ്താലും അത് തെറ്റിലേക്ക് വഴി മാറില്ലെന്ന് വിശ്വസിക്കുന്നവനും എന്നാല്‍ ഒരവസരം വരുമ്പോള്‍ സ്വന്തം ലക്ഷ്യം നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവനുമായ വ്യക്തി. ഇതനുസരിച്ച് നിലവിലുള്ള പതിനഞ്ച് അംഗങ്ങളും ചേര്‍ന്ന് ഓരോ അവാര്‍ഡിനുമായി തെരഞ്ഞെടുത്തവരുടെ ലിസ്റ്റാണ് ചുവടെ. ബിഗ് ബോസ് ഹൗസില്‍ നടന്ന 'ചടങ്ങില്‍' വച്ചുതന്നെ ഈ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. രഘു ആയിരുന്നു 'അവാര്‍ഡ് നൈറ്റി'ന്റെ അവതാരകന്‍. മൂന്ന് അവാര്‍ഡുകള്‍ നേടിയ പരീക്കുട്ടിയാണ് ഏറ്റവും അവാര്‍ഡുകള്‍ നേടിയ വ്യക്തി. വീണ നായര്‍ക്കും തെസ്‌നി ഖാനും രണ്ട് അവാര്‍ഡുകള്‍ വീതം ലഭിച്ചു. രജിത് കുമാറിനാണ് ഒരു അവാര്‍ഡിനായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ച കാറ്റഗറിയില്‍ ഒന്‍പത് പേരാണ് രജിത്തിന്റെ പേര് നോമിനേറ്റ് ചെയ്തത്.

 

ബിഗ് ബോസ് ഫിലിം അവാര്‍ഡ്‌സ്

ഹീറോ- പ്രദീപ് ചന്ദ്രന്‍

ഹീറോയിന്‍- ആര്യ

വില്ലന്‍ അഥവാ ബാഡ് മാന്‍- രജിത് കുമാര്‍

വില്ലന്‍ അഥവാ ബാഡ് വുമണ്‍- അലസാന്‍ഡ്ര 

അപ്കമിംഗ് സ്റ്റാര്‍ സ്ത്രീ- രേഷ്മ രാജന്‍

അപ്കമിംഗ് സ്റ്റാര്‍ പുരുഷന്‍- സുജോ മാത്യു

ഡ്രാമ കിംഗ്- പരീക്കുട്ടി

ഡ്രാമ ക്വീന്‍- വീണ നായര്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സ്ത്രീ- തെസ്‌നി ഖാന്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പുരുഷന്‍- പരീക്കുട്ടി

ഡയറക്ടര്‍ സ്ത്രീ-വീണ നായര്‍

ഡയറക്ടര്‍ പുരുഷന്‍- ഫുക്രു

സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ സ്ത്രീ- തെസ്‌നി ഖാന്‍

സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ പുരുഷന്‍- പരീക്കുട്ടി

click me!