ടിക് ടോക്ക് സ്റ്റാര്‍ ഇനി ബിഗ് ബോസ് സ്റ്റാര്‍; മത്സരാര്‍ഥികളിലൊരാള്‍ പരീക്കുട്ടി പെരുമ്പാവൂര്‍

Web Desk   | Asianet News
Published : Jan 05, 2020, 08:13 PM ISTUpdated : Jan 05, 2020, 08:16 PM IST
ടിക് ടോക്ക് സ്റ്റാര്‍ ഇനി ബിഗ് ബോസ് സ്റ്റാര്‍; മത്സരാര്‍ഥികളിലൊരാള്‍ പരീക്കുട്ടി പെരുമ്പാവൂര്‍

Synopsis

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ  പരീക്കുട്ടി.


വിവാദങ്ങളും പ്രണയങ്ങളുമടക്കം നിരവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മലയാളികളുടെ സ്വീകരണമുറിയെ സജീവമാക്കിയ ബിഗ് ബോസ് വീണ്ടുമെത്തുമ്പോള്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം കളം നിറയുന്നത് 17 പേരാണ്. മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ആ 17 പേരുകള്‍ ഓരോന്നായി ബിഗ് ബോസ് പുറത്തുവിടുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള മത്സരാര്‍ത്ഥികളുമായി താരരാജാവെത്തുമ്പോള്‍ ഇനി കളി വേറെ ലെവലാണെന്ന് സാരം. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലെ 'പരീക്കുട്ടി'യാണ് അതിലൊരാള്‍.

ചിത്രത്തിലെ 'തേപ്പുപരീക്കുട്ടി'യെ ആരും മറന്നുകാണില്ല. പിന്നീട് മാസ്റ്റര്‍ പീസിലും ഒമര്‍ ലുലുവിന്റെ തന്നെ ചങ്ക്‌സിലും പരീക്കുട്ടി അഭിനയിച്ചു. എങ്കിലും പരീക്കുട്ടിയെന്ന പെരുമ്പാവൂരുകാരനെ സോഷ്യല്‍ മീഡിയക്ക് സുപരിചിതനാക്കിയത് ടിക് ടോക്ക് ആണ്. രസകരമായ ടിക് ടോക്ക് വീഡിയോകളിലൂടെ പരീക്കുട്ടി കൂടുതല്‍ ശ്രദ്ധ നേടി.

പാട്ടുകാരന്‍ കൂടിയായ പരീക്കുട്ടിക്ക് ഫോളോവേഴ്‌സിന്റെ എണ്ണവും കൂടിക്കൂടി വന്നു.

മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് ടിക് ടോക്കില്‍ ഇപ്പോള്‍ പരീക്കുട്ടിക്ക്. ടിക്ക് ടോക്കിലെ തന്നെ താരമായ ഫുക്രുവുമായി ചേര്‍ന്ന് പരീക്കുട്ടി വീഡിയോകള്‍ ചെയ്തു. റോക്ക് ശശി എന്ന പേരില്‍ ഒരു ഷോര്‍ട്ട് ഫിലിമും ഇവര്‍ ഉണ്ടാക്കി. നിരവധി ആല്‍ബങ്ങളിലും പരീക്കുട്ടി പാടിയിട്ടുണ്ട്. സ്റ്റേജ് ഷോകളുമായി തിരക്കിലായിരുന്ന പരിക്കുട്ടി ഇനി ബിഗ് ബോസിന്റെ ഭാഗമാണ്.

മറ്റ് പതിനാറുപേരില്‍നിന്ന് എന്താണ് പരീക്കുട്ടിയെ വ്യത്യസ്‍തനാക്കുന്നതെന്ന് വരും ദിവസങ്ങളിലെ ആവേശകരമായ എപ്പിസോഡുകളില്‍ നിന്ന് അറിയാം. പാട്ടുംപാടി ബിഗ് ബോസിന്റെ കയ്യിലിരിക്കുന്ന ആ സമ്മാനവും പരീക്കുട്ടി അടിച്ചോണ്ടുപോകുമോ എന്ന് കാത്തിരുന്നു കാണാം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
'രണ്ടാളേയും കല്യാണം കഴിക്കണം, 2024 മുതൽ അയാൾ ശല്യം ചെയ്യുന്നു': കേസ് കൊടുത്ത് ആദില-നൂറ