
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന് ആവേശകരമായ തുടക്കം. മോഹന്‍ലാല്‍ അവതാരകനാവുന്ന പരിപാടിയില്‍ ഈ സീസണിലെ മത്സരാര്‍ഥികളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അവതാരക, നടി എന്നീ നിലകളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ ആര്യയാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ച നാലാമത്തെ മത്സരാര്‍ഥി.
ഏറെ ആവേശത്തോടെയാണ് ആര്യ ബിഗ് ബോസ് വേദിയിലേക്ക് പ്രവേശിച്ചത്. വര്‍ഷാദ്യത്തില്‍ തന്നെ മോഹന്‍ലാലിനൊപ്പം ബിഗ് ബോസ് വേദിയിലെത്തുന്നതിന്റെ ആഹ്ലാദം പങ്കുവച്ചുകൊണ്ടാണ് ആര്യ സംസാരിച്ചുതുടങ്ങിയത്. 'ഇവിടെ ബഡായികളൊന്നും പറ്റില്ലെ'ന്നായിരുന്നു ആര്യയോട് മോഹന്‍ലാലിന്റെ ഉപദേശം. ആര്യ 'എല്ലാ അടവുകളും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു'വെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിംഗിള്‍ പേരന്റായ ആര്യയുടെ മകള്‍ റോയയും ബിഗ് ബോസ് വേദിയില്‍ എത്തിയിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ