ഇന്‍സ്റ്റഗ്രാമിലെ 'ബൈപോളാര്‍ മസ്‍താനി'; ബിഗ് ബോസിലേക്ക് രേഷ്‍മ നായര്‍

Web Desk   | Asianet News
Published : Jan 05, 2020, 09:20 PM IST
ഇന്‍സ്റ്റഗ്രാമിലെ 'ബൈപോളാര്‍ മസ്‍താനി'; ബിഗ് ബോസിലേക്ക് രേഷ്‍മ നായര്‍

Synopsis

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ രേഷ്‍മ നായര്‍.

മലയാളികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ബിഗ് ബോസിന്റെ രണ്ടാം പതിപ്പിന് തിരി തെളിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികളുടെ ചിത്രവും വ്യക്തമായിരിക്കൊണ്ടിരിക്കുകയാണ്. രേഷ്‍മ നായര്‍ എന്ന പേര് ആദ്യം കേട്ടപ്പോള്‍ ഇതാരാണെന്ന് ചോദിച്ചവരാകും ലോഞ്ചിംഗ് എപ്പിസോഡ് കാണുന്നവരില്‍ ഏറെയും. എന്നാല്‍, 'ബൈപോളാര്‍ മസ്‍താനി' എന്നുകേട്ടാല്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് ആളെ വേഗം മനസിലാകും.

സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ് 'ബൈപോളാര്‍ മസ്താനി'. 10.8 കെ ഫോളവേഴ്‌സുമായി ചെറിയ കാലം കൊണ്ട് ഏറെ പ്രിയം നേടിയ അക്കൗണ്ടാണ് ഇത്. അതിന് പിന്നിലെയും മുന്നിലെയും മുഖമാണ് രേഷ്‍മ നായര്‍. എന്നാല്‍ മോഡലിംഗ് മാത്രമല്ല രേഷ്‍മയുടെ മേഖല. ഇംഗ്ലീഷ്  അധ്യാപികയാണ്. അവിടെയും അവസാനിക്കുന്നില്ല അവരുടെ കരിയര്‍ മേഖല. വജ്രത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ജോലി നോക്കിയ ശേഷമാണ് രേഷ്‍മ മോഡലിംഗ് രംഗത്തേക്ക് വരുന്നത്.

മൂഡ് സ്വിംഗ്‌സ് എപ്പോഴും ബാധിക്കുന്നയാളെന്നാണ് സ്വയം രേഷ്‍മ വിശേഷിപ്പിക്കുന്നത്. ആ നിലയിലാണ് ഇന്‍സ്റ്റഗ്രാമില്‍ ബൈപോളാര്‍ മസ്‍താനി എന്ന പേര് കണ്ടെത്തുന്നത്.

 വെറുതെ ഒരു പരീക്ഷണം നടത്തിയതാണെങ്കിലും പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ ബൈപോളാര്‍ മസ്‍താനിയെയും ഒപ്പം രേഷ്‍മയെയും ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു. നടി ആകണമെന്നുള്ളതാണ് രേഷ്‍മയുടെ ഏറ്റവും വലിയ ആഗ്രഹം. ബിഗ് ബോസ് എന്ന വലിയ പ്ലാറ്റ്‌ഫോമിലൂടെ തന്റെ സ്വപ്നം നേടിയെടുക്കാമെന്ന കരുതലിലോടെയാണ് രേഷ്‍മ എത്തിയിരിക്കുന്നത്.

മോഹൻലാലാണ് ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ
'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ