മത്സരാർത്ഥികളെ കാത്ത് ബി​ഗ് ബോസ് ഹൗസ് നടുത്തളത്തിലെ ‘എട്ടിന്റെ കുളം’; ഒപ്പം ജയിലും

Web Desk   | Asianet News
Published : Jan 05, 2020, 09:19 PM ISTUpdated : Jan 06, 2020, 12:28 PM IST
മത്സരാർത്ഥികളെ കാത്ത് ബി​ഗ് ബോസ് ഹൗസ് നടുത്തളത്തിലെ ‘എട്ടിന്റെ കുളം’; ഒപ്പം ജയിലും

Synopsis

ആദ്യ സീസണിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ബി​ഗ് ബോസിൽ ജയിൽ ഉണ്ടെന്നതാണ് എടുത്തുപറയേണ്ടുന്ന ഒരു കാര്യം.

ട്ട് എന്ന അക്കത്തെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ബി​ഗ് ബോസ് സീസൺ ടൂവിലെ സ്വിമ്മിംഗ് പൂളിന്റെ ഡിസൈൻ. കഴിഞ്ഞ തവണ സ്വിമ്മിംഗ് പൂളിൽ വച്ച് നിരവധി ടാസ്ക്കുകൾ നൽകിയിരുന്നു. ഇത്തവണ ‘എട്ടിന്റെ’ ഈ കുളം മത്സരാർത്ഥികൾക്ക് എന്തൊക്കെ ടാസ്ക് ആണ് കാത്തുവച്ചിരിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം. 

ആദ്യ സീസണിൽ നിന്നും വ്യത്യസ്ഥമായി ഇത്തവണ ബി​ഗ് ബോസിൽ ജയിൽ ഉണ്ടെന്നതാണ് എടുത്തുപറയേണ്ടുന്ന ഒരു കാര്യം. സ്വിമ്മിം​ഗ് പൂളിന് അഭിമുഖമായി അഴികൾ ഇട്ടൊരു ഏരിയ കൂടി കാണാം. ഇവിടെയാണ് ജയിലുള്ളത്. ജയിൽ ഏരിയയ്ക്ക് അകത്തു തന്നെ ഒരു ടോയ്‌ലറ്റും നൽകിയിട്ടുണ്ട്. നീലയും കറുപ്പുമാണ് പശ്ചാത്തല നിറം. വെള്ളം എടുക്കുന്നതിനായി ഒരു മൺകുടവും കട്ടിലും ജയിലിനകത്തുണ്ട്. 

watch video: ബിഗ് ബോസ് വീട് ഒളിപ്പിച്ചുവെച്ച രഹസ്യങ്ങള്‍; എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങള്‍

PREV
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്