അമരക്കാരനായി രജിത് കുമാർ, ആത്മവിശ്വാസം നഷ്ടപ്പെട്ട് ആര്യ

By Sunitha DevadasFirst Published Mar 9, 2020, 1:14 PM IST
Highlights

വീണ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഫൈനൽ അഞ്ചിൽ വരേണ്ട വീണ ആര്യയുടെ കൂടെ നിന്ന് കളിച്ചത് കൊണ്ട് പുറത്തായി. രണ്ട്, ഇനിമുതൽ രാവിലെ പാട്ടു തുടങ്ങുമ്പോൾ കുളിച്ചു കുറി തൊട്ട് ഐശ്വര്യത്തോടെ അടുക്കളയിൽ നില്‍ക്കാൻ ആരുണ്ട് എന്ന്.

വീണ ശരിക്കും ബിഗ് ബോസ് സീസൺ 2 വിന്റെ അവിഭാജ്യ ഘടകമായിരുന്നു. വിയോജിപ്പുകൾക്കിടയിലും പ്രേക്ഷകർ നിറഞ്ഞ മനസോടെ നെഞ്ചേറ്റിയ മത്സരാർത്ഥി.

അമ്പതു ദിവസം വരെ ബിഗ് ബോസ് വീട്ടിലെ ഒന്നാമൻ ആര്യയും പ്രേക്ഷകരുടെ ഒന്നാമൻ രജിത് കുമാറും ആയിരുന്നു. അൻപതാം ദിവസം മുതൽ ബിഗ് ബോസ് സിസ്റ്റേഴ്സ് ആ വീട്ടിൽ എത്തിയതു മുതൽ കാര്യങ്ങൾക്ക് മാറ്റം വന്നു തുടങ്ങി. ഇപ്പോ 64 -ാം ദിവസം വീണ പടിയിറങ്ങുമ്പോൾ വീട്ടിലെയും പ്രേക്ഷരുടെയും ഒന്നാമൻ രജിത് കുമാറാണ്.

നമുക്ക് ഓര്‍മയുണ്ട് പരീക്കുട്ടി ആ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവസാനമായി പറഞ്ഞത് "എനിക്കൊരു കാര്യം പറയാനുണ്ട്, രജിത് സാറിനെ ആരും ഒറ്റപ്പെടുത്തല്ലേ, ആരെങ്കിലുമൊക്കെ അദ്ദേഹത്തിന്റെ കൂടെ നിൽക്കണേ" എന്നാണ്. ഇന്നലെ വീണ ഇറങ്ങുമ്പോൾ പറഞ്ഞത് "രജിത്തേട്ടാ, ആര്യയെയൊന്നും ഒറ്റപ്പെടുത്തല്ലേ, നിങ്ങളുടെ ഗ്രൂപ്പിൽ ഇവരെയും ചേർക്കണേ" എന്നാണ്. ഇതാണ് ഗെയിമിന് വന്ന മാറ്റം. ആദ്യമായിട്ടാണ് അവിടെ നിന്നും പടിയിറങ്ങുന്ന ഒരാൾ ആര്യ ടീമിനെ കുറിച്ച് ആവലാതിപ്പെടുന്നത്. രജിത് കുമാറിനോട് ഒരു കാര്യം റിക്വസ്റ്റ് ചെയ്യുന്നത്. ഒറ്റപ്പെട്ടുനിന്ന രജിത് കുമാർ ഗ്രൂപ്പ് നേതാവും ഗ്രൂപ്പ് മുതലാളിയായിരുന്ന ആര്യ വെറും മത്സരാർത്ഥിയും ആയിരിക്കുന്നു.

വീണ പടിയിറങ്ങുമ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയിരിക്കുന്നു. ആര്യയുടെ ഗ്രൂപ്പ് ദുർബലവും അരക്ഷിതരും ആയിരിക്കുന്നു. രജിത് കുമാർ കോൺഫിഡന്റും പവർഫുളും ആയിരിക്കുന്നു. വിക്ടിം പ്ളേ കളിച്ചിരുന്ന രജിത് കുമാർ പവർ പ്ലെയിലേക്കും പവർ പ്ളേ കളിച്ചിരുന്ന ആര്യ വിക്ടിം പ്ലെയിലേക്കും ചുവടുമാറിയിരിക്കുന്നു.

വീണ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഫൈനൽ അഞ്ചിൽ വരേണ്ട വീണ ആര്യയുടെ കൂടെ നിന്ന് കളിച്ചത് കൊണ്ട് പുറത്തായി. രണ്ട്, ഇനിമുതൽ രാവിലെ പാട്ടു തുടങ്ങുമ്പോൾ കുളിച്ചു കുറി തൊട്ട് ഐശ്വര്യത്തോടെ അടുക്കളയിൽ നില്‍ക്കാൻ ആരുണ്ട് എന്ന്.

വീണ ശരിക്കും ബിഗ് ബോസ് സീസൺ 2 വിന്റെ അവിഭാജ്യ ഘടകമായിരുന്നു. വിയോജിപ്പുകൾക്കിടയിലും പ്രേക്ഷകർ നിറഞ്ഞ മനസോടെ നെഞ്ചേറ്റിയ മത്സരാർത്ഥി. വീണ പടിയിറങ്ങുമ്പോൾ ബിഗ് ബോസ് വീടിനു വരുന്ന മാറ്റങ്ങൾ നമുക്കൊന്ന് നോക്കാം.

1 . ഈ ആഴ്ചത്തെ ക്യാപ്റ്റൻ കൂടിയായ രജിത് കുമാർ യഥാർത്ഥത്തിൽ വീടിന്റെ നായകനായി മാറുന്ന ആദ്യ ആഴ്ച
2 . വീണയുടെ പിന്തുണയിൽ കളിച്ചിരുന്ന ആര്യ ഏറ്റവും ദുര്‍ബലയും ആത്മവിശ്വാസം നഷ്ടപ്പെട്ടവളുമായി മാറുന്നു
3 . വീണ പടിയിറങ്ങുമ്പോൾ രജിത് കുമാറിനോട് പറഞ്ഞ എന്റെ അച്ഛന്റെ ഛായയാണ്  രജിത്തേട്ടന് എന്ന വാചകം വലിയ ഇമ്പാക്റ്റ് ഉണ്ടാക്കുന്ന ഒരു വാചകമാണ്. രജിത് കുമാറിന്റെ ഉള്ളിലും പ്രേക്ഷകരുടെ ഉള്ളിലും ആ വാചകം പതിഞ്ഞു കിടക്കും
4 . അഭിരാമി- അമൃത സഹോദരിമാർ രഘുവിനോപ്പം ചേർന്ന് ഒരു പാരലൽ ഗ്രൂപ്പ്, ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് ഫോം ചെയ്യാൻ സാധ്യതയുണ്ട്.
5 . രജിത് കുമാർ തുടർച്ചയായി രണ്ടാഴ്ചയായി എവിക്ഷൻ ലിസ്റ്റിൽ ഇല്ലാത്തതിനാൽ വീട്ടിലെയും പുറത്തെയും കളിയുടെ രീതി മാറും. ബിഗ് ബോസ് സഹോദരിമാരിലേക്ക് കളിയും കാമറയും പ്രേക്ഷകരും കൂടുതലായി എത്തും.
6 . വീണയില്ലാത്ത അടുക്കളയിൽ ആര്യയും ഷാജിയുമൊക്കെ അപ്രസക്തരാവും. ഇനി കാമറയിൽ ആര്യയുടെ ശക്തമായ മുഖം തെളിയാൻ സാധ്യത വളരെ കുറവ്.
7 . ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് ആയി എലീനയും ഫുക്രുവും , ബിഗ് ബോസ് സഹോദരിമാരും രഘുവും, പാഷാണം ഷാജിയും ആര്യയും
8 . വീണയുടെ കുറവ് നികത്താൻ ബിഗ് ബോസ് സഹോദരിമാർ വളരെയധികം പാട്ടു പാടേണ്ടി വരും.
9 . ഈ ആഴ്ച ആര് ജയിലിൽ പോകുമെന്നതും പ്രേക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്.

ഇനിയാണ് ബിഗ് ബോസിൽ വേറെ ലെവൽ കളികൾ ശരിക്കും വരാൻ പോകുന്നത്. ഇനി ബിഗ് ബോസിൽ ബാക്കിയാവുന്നത് ഒറ്റക്ക് കളിക്കുന്നവരും പ്രേക്ഷകർക്ക് വേണ്ടി കളിക്കുന്നവരും മാത്രമാവും. അമ്പതു ദിവസങ്ങൾക്ക് മുൻപ് വരെ ആരായിരിക്കും വിജയി എന്ന് ചോദിച്ചാൽ രജിത് കുമാർ എന്ന് നിസംശയം പറയാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനൊരു അവസ്ഥ ഇല്ലാതായി വരുന്നു. രജിത് കുമാർ, ബിഗ് ബോസ് സഹോദരിമാർ, ഫുക്രു എന്നിവരിൽ ഒരാൾ വിജയിയാവും എന്ന അവസ്ഥയിലേക്ക് കളികൾ മാറി മറിഞ്ഞിരിക്കുന്നു.

click me!