'അവര്‍ രണ്ടുപേരല്ല, ഒരാള്‍'! ബിഗ് ബോസ് ഒളിപ്പിച്ചുവച്ച സര്‍പ്രൈസ്

Published : Feb 24, 2020, 12:09 AM ISTUpdated : Feb 24, 2020, 01:53 PM IST
'അവര്‍ രണ്ടുപേരല്ല, ഒരാള്‍'! ബിഗ് ബോസ് ഒളിപ്പിച്ചുവച്ച സര്‍പ്രൈസ്

Synopsis

അന്‍പതാം ദിനത്തിലെ ആഘോഷത്തിന്റെ ഭാഗമായി ചില സര്‍പ്രൈസുകള്‍ വീട്ടിലേക്ക് വരുന്നുണ്ടെന്നും ചിലപ്പോള്‍ അത് പാട്ടുകാര്‍ ആയിരിക്കുമെന്നുമാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ വീഡിയോയിലൂടെ പറഞ്ഞത്. പിന്നാലെ ഒരു ഗിറ്റാറിസ്റ്റിനൊപ്പം അമൃതയും അഭിരാമിയും പാട്ടും പാടിക്കൊണ്ട് മുന്‍വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചു.  

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഇത് മൂന്നാം തവണയാണ് പ്രേക്ഷകര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ കാണുന്നത്. ഇതിനുമുന്‍പ് രണ്ട് തവണയായി നാല് പേരാണ് വൈല്‍ഡ് കാര്‍ഡ് വഴി ഹൗസിലേക്ക് എത്തിയിട്ടുള്ളത്. ആദ്യം ദയ അശ്വതിയും ജസ്ല മാടശ്ശേരിയും, പിന്നീട് ആര്‍ജെ സൂരജും പവന്‍ ജിനോ തോമസും, ഇപ്പോഴിതാ അന്‍പതാം ദിനത്തിലെ സര്‍പ്രൈസ് ആയി മലയാളികളുടെ പ്രിയസഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും ബിഗ് ബോസ് കുടുംബത്തിന്റെ ഭാഗമാവാന്‍ എത്തി.

അന്‍പതാം ദിനത്തിലെ ആഘോഷത്തിന്റെ ഭാഗമായി ചില സര്‍പ്രൈസുകള്‍ വീട്ടിലേക്ക് വരുന്നുണ്ടെന്നും ചിലപ്പോള്‍ അത് പാട്ടുകാര്‍ ആയിരിക്കുമെന്നുമാണ് മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ വീഡിയോയിലൂടെ പറഞ്ഞത്. പിന്നാലെ ഒരു ഗിറ്റാറിസ്റ്റിനൊപ്പം അമൃതയും അഭിരാമിയും പാട്ടും പാടിക്കൊണ്ട് മുന്‍വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ചു. എല്ലാവരെയും പരിചയപ്പെട്ടതിന് ശേഷം മെയില്‍ ഹാളിലെ സോഫയില്‍ ഇരിക്കവെ ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വന്നു. ഇരുവരും മത്സരാര്‍ഥികളാണെന്ന വിവരം ബിഗ് ബോസ് ഹൗസ് മെമ്പേഴ്‌സിനെ അറിയിച്ചു. എന്നാല്‍ മറ്റൊരു സര്‍പ്രൈസ് കൂടി ബിഗ് ബോസ് പിന്നാലെ അറിയിച്ചു.

 

അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ഥി ആയിട്ടാവും പരിഗണിക്കപ്പെടുക എന്ന വിവരമായിരുന്നു അത്. 'അമൃതയും അഭിരാമിയും ഇവിടെ എത്തിയിരിക്കുന്നത് ഒരു പുതിയ പ്രത്യേകതയുമായാണ്. രണ്ട് വ്യക്തികള്‍ ആണെങ്കിലും നോമിനേഷനിലും ടാസ്‌കുകളിലുമെല്ലാം ഇവര്‍ രണ്ടുപേരും ഒരു മത്സരാര്‍ഥി ആയിട്ടായിരിക്കും കണക്കാക്കപ്പെടുക', ബിഗ് ബോസ് അനൗണ്‍സ് ചെയ്തു. കൗതുകത്തോടെയാണ് വീട്ടിലെ മറ്റംഗങ്ങള്‍ ഈ വിവരം സ്വീകരിച്ചത്. 

ആവേശമായി നമസ്തേ ട്രംപ്, നിറഞ്ഞ് കവിഞ്ഞ് മൊട്ടേര സ്റ്റേഡിയം- പ്രസംഗം തുടങ്ങി

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ