"ബിജെപിയില്‍ ഉള്ളവര്‍ എല്ലാവരും നല്ല വ്യക്തികള്‍. കള്ളത്തരം അറിയില്ല", എന്ന് അനുമോൾ പറഞ്ഞെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാര്‍ത്ത.

താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ആർട്ടിസ്റ്റും ബി​ഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ. "ബിജെപിയില്‍ ഉള്ളവര്‍ എല്ലാവരും നല്ല വ്യക്തികള്‍. കള്ളത്തരം അറിയില്ല", എന്ന് അനുമോൾ പറഞ്ഞെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാര്‍ത്ത. ഈ വർത്ത മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയും അവതാരകനുമൊക്കെയായ ഫിറോസ് ഖാനും പങ്കുവച്ചു. അനുമോളെ പരിഹസിച്ച് കൊണ്ടായിരുന്നു ഫിറോസിന്റെ പോസ്റ്റ്. ഫിറോസിനുള്ള മറുപടി എന്ന നിലയിലാണ് വ്യാജ വാർത്തയ്ക്കെതിരെ അനുമോൾ രം​ഗത്തെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

"നൂറു ശതമാനം ബിഗ് ബോസ് വിജയിയാകാന്‍ യോഗ്യതയുള്ള സത്യസന്ധയായ ഈ വിന്നര്‍ പറയുന്നത് എത്രമാത്രം ശരിയാണ്. തന്‍റെ പ്ലാച്ചിയെ പോലെ ഉള്ള സത്യസന്ധരാണ് ബിജെപിയിലെ എല്ലാവരും", എന്നാണ് വ്യാജ വാർത്ത പങ്കിട്ട് ഫിറോസ് ഖാൻ കുറിച്ചത്. പിന്നാലെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ മറുപടിയുമായി അനുമോളും എത്തി.

അനുമോളുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറികൾ ചുവടെ

"നാട്ടില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഒരുപാട് നടക്കുമ്പോള്‍ ആവയെ നേരിടാന്‍ ആരും മുന്നോട്ട് വരുന്നില്ല. പക്ഷേ അവിടുന്ന് ഇവിടുന്ന് കേട്ട കാര്യങ്ങള്‍ ചേര്‍ത്ത് സ്വന്തം സ്റ്റോറി ഉണ്ടാക്കി പോസ്റ്റ് ഇടാന്‍ മാത്രം ചിലര്‍ക്ക് വലിയ ആവേശമാണ്".

"ഞാന്‍ ഒരിക്കലും പറയാത്ത ഒരു കാര്യം സ്റ്റോറി ഉണ്ടാക്കി പോസ്റ്റ് ചെയ്ത് ആളെ കളിയാക്കുന്നത് വളരെ താഴ്ന്ന നിലപാടാണ്. റീച്ച് കിട്ടാന്‍ വേണ്ടി മറ്റൊരാളുടെ പേര് ഉപയോഗിക്കുന്നത് വലിയ അച്ചീവ്മെന്‍റ് അല്ല. സത്യം അറിയാതെ സംസാരിക്കുന്നതും ആളെ ടാര്‍ഗെറ്റ് ചെയ്ത് കണ്ടന്‍റ് ഉണ്ടാക്കുന്നതും ഒരാളുടെ സ്വഭാവം തന്നെ വെളിപ്പെടുത്തുന്ന കാര്യമാണ്. ഞാന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി എഴുതുന്നത് നിങ്ങളുടെ റീച്ച് കൂട്ടാനാവാം. പക്ഷേ അത് സത്യമായിരിക്കില്ല. ഒരു വ്യക്തിയെ ഇഷ്ടപ്പെടുകയോ ബഹുമാനിക്കുകയോ ചെയ്യുന്നത് എന്‍റെ വ്യക്തിപരമായ കാര്യമാണ്. അറിയാത്ത കാര്യങ്ങള്‍ എഴുതി ആളെ കളിയാക്കുന്നത് കണ്ടന്‍റ് ആക്കുന്നതിനെക്കാള്‍ സ്വന്തം നിലവാരം കുറയ്ക്കുന്ന കാര്യമാണ്".

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming