
ബിഗ് ബോസ് വീട്ടല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത് അപ്രതീക്ഷിത സംഭവവികാസങ്ങളായിരുന്നു. ബിഗ് ബോസില്‍ നടന്ന ഒരു ടാസ്കായിരുന്നു ഹൈസ്കൂള്‍ മാതൃകയില്‍ മത്സരാര്‍ത്ഥികള്‍ അണിഞ്ഞൊരുങ്ങി ക്ലാസുകള്‍ നടത്തുകയെന്നത്. അങ്ങനെ നടക്കുന്നതിനിടെയായിരുന്നു കുട്ടിയായി വേഷമിട്ട രജിത്, രേഷ്മയുട കണ്ണില്‍ മുളക് തേച്ചത്. രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നാലെ രജിത് കുമാറിനെ താല്‍ക്കാലികമായി വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവസമയത്ത് നടന്നുകൊണ്ടിരുന്ന ടാസ്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ രജിത് കുമാര്‍ ഇല്ലാതെ ടാസ്ക് പുനരാരംഭിച്ചിരിക്കുകയാണ്. ടാസ്കില്‍ ഇത്തവണ ടീച്ചറായി എത്തുന്നത് ദയ അശ്വതിയാണ്. ഓരോരുത്തരോട് ജീവിതത്തില്‍ എന്താവണമെന്ന ചോദ്യമുന്നയിക്കുമ്പോള്‍ ഉത്തരമായി തര്‍ക്കുത്തരം പറഞ്ഞും തമാശ പറഞ്ഞുമാണ് ടാസ്ക് മുന്നോട്ട് പോകുന്നത്. ഷാജിക്ക് കല്യാണം കഴിക്കണമെന്നായിരുന്നു ആഗ്രഹമെങ്കില്‍, അഭിരാമിക്ക് ആര്യയെ പോലെ അല്ലാത്ത പ്രധാനാധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം.
ജീവിതത്തില്‍ ഒറ്റയ്ക്കായി കഴിഞ്ഞാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ച ദയയ്ക്ക് ഷാജി നല്‍കിയ മറുപടി പാട്ടുപാടാന്‍ മാത്രമേ കഴിയൂ എന്നായിരുന്നു. ഇതോടെ തനിക്ക് ഈ ക്ലാസ് എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ദയ പുറത്തേക്ക് പോയി. ആര്യ ക്ലാസ് തുടരാന്‍ ആവശ്യപ്പെട്ടിട്ടും ദയ അതിന് തയ്യാറാകുന്നില്ല. തിരിച്ചെത്തിയ രേഷ്മയും ടാസ്കില്‍ പങ്കെടുത്തിരുന്നു. ദയയുടെ അപ്രതീക്ഷിത നടപടിയില്‍ ഞെട്ടിയിരിക്കുന്ന മത്സരാര്‍ത്ഥികളെയാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ