ബിഗ് ബോസില്‍ നിന്ന് മൂന്നുപേര്‍ താല്‍ക്കാലികമായി പുറത്തേക്ക്

Published : Feb 06, 2020, 09:57 PM IST
ബിഗ് ബോസില്‍ നിന്ന് മൂന്നുപേര്‍ താല്‍ക്കാലികമായി പുറത്തേക്ക്

Synopsis

ആവേശകരവും പ്രശ്നകലുഷിതവുമായ എപ്പിസോഡിന് ശേഷം പ്രേക്ഷകരെ സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവരുന്നത്. മത്സരാര്‍ത്ഥികളായ രഘുവും അലസാന്‍ഡ്രയും രേഷ്മയും ബിഗ് ബോസിന് താല്‍ക്കാലികമായി പുറത്ത് പോവുകയാണ്.

ആവേശകരവും പ്രശ്നകലുഷിതവുമായ എപ്പിസോഡിന് ശേഷം പ്രേക്ഷകരെ സങ്കടപ്പെടുത്തുന്ന വാര്‍ത്തയാണ് ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തുവരുന്നത്. മത്സരാര്‍ത്ഥികളായ രഘുവും അലസാന്‍ഡ്രയും രേഷ്മയും ബിഗ് ബോസിന് താല്‍ക്കാലികമായി പുറത്ത് പോവുകയാണ്. കണ്ണിന് അസുഖം ബാധിച്ചതിനാല്‍ ബിഗ് ബോസ് അതിന് നിര്‍ബന്ധിതരാവുകയായിരുന്നു. 

ഡോക്ടറുടെ നിര്‍ദേശപ്രകാരം അലസാന്‍ഡ്രയെയയും രേഷ്മയേയയും രഘുവിനെയും താല്‍ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കുകയാണെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. നിങ്ങളുടെ സുരക്ഷയേയും ആരോഗ്യത്തെയും ബാധിക്കുന്ന കാര്യമായതിനാല്‍ എത്രയും വേഗം അവരെ മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെന്നും രോഗം മാറിയില്‍ ഉടന്‍ തരിച്ചെത്തുമെന്നും ബിഗ് ബോസ് അറിയിച്ചു.

അവരുടെ കണ്ണിന് പകരുന്ന അസുഖമായതിനാല്‍ ഉടനെ അവരെ മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്.. ബാക്കിയുള്ളവര്‍ അസുഖം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉപയോഗിക്കുന്ന ബെഡ് ഷീറ്റ്, കുഷ്യന്‍സ് എന്നിവ ഉടന്‍ സ്റ്റോര്‍ റൂമിലേക്ക് മാറ്റാനും മറ്റ് സ്പൂണ്‍ പാത്രങ്ങള്‍ വാതില്‍പ്പടികള്‍ എന്നിവ ചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. കണ്ണിന് അസുഖം ബാധിച്ച രേഷ്മ, അലസാന്‍ഡ്ര, രഘു എന്നിവരെയാണ് താല്‍ക്കാലികമായി ബിഗ് ബോസിന് പുറത്തേക്ക് പോയത്. അതേസമയം സുജോയും കണ്ണിന് അസ്വസ്ഥതതകള്‍ ഉള്ളതായി കാണുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ