ബിഗ് ബോസ് ക്യാപ്റ്റനാകാന്‍ മൂന്നുപേര്‍, മത്സരത്തിന് നാലുപേര്‍, വിജയമുറിപ്പിക്കാന്‍ രണ്ട് ഗ്രൂപ്പുകളും

By Web TeamFirst Published Feb 28, 2020, 6:42 PM IST
Highlights

ബിഗ് ബോസ് വീട്ടില്‍ ഒരേയൊരു ഗ്രൂപ്പായിരുന്നു ഉണ്ടായിരുന്നത് മറുവശത്താകട്ടെ ഒരേയൊരു വ്യക്തിയും. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ് പറയുന്നത്. പവന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തി തിരിച്ചുപോകാനെടുത്ത സമയമൊഴിച്ചാല്‍ അവിടെ രജിത് കുമാര്‍ മറുവശത്തെ അംഗങ്ങളും എന്നതായിരുന്നു ഗെയിമിലെ അവസ്ഥ. 

ബിഗ് ബോസ് വീട്ടില്‍ ഒരേയൊരു ഗ്രൂപ്പായിരുന്നു ഉണ്ടായിരുന്നത് മറുവശത്താകട്ടെ ഒരേയൊരു വ്യക്തിയും. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ് പറയുന്നത്. പവന്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലെത്തി തിരിച്ചുപോകാനെടുത്ത സമയമൊഴിച്ചാല്‍ അവിടെ രജിത് കുമാര്‍ മറുവശത്തെ അംഗങ്ങളും എന്നതായിരുന്നു ഗെയിമിലെ അവസ്ഥ. അമ്പത് ദിവസം വരെ നീണ്ടുനിന്ന ആ കളികള്‍ വിരസമായില്ലെങ്കിലും പുതിയ ലെവല്‍ കളികള്‍ അനിവാര്യമായിരുന്നു.

ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികളെല്ലാം രണ്ടിലൊരു പക്ഷത്ത് നില്‍ക്കുകയാണ് ഇതുവരെയും ചെയ്തത്. വീട്ടില്‍ പുതിയൊരു കളിയുടെ സാധ്യതകള്‍ തുറന്നത് പഴയ മൂന്നുപേരുടെയും പുതിയ, ഒന്നെന്നു കണ്ടുള്ള രണ്ടുപേരുടെയും വരവായിരുന്നു.  അതില്‍ ഗായകരായ സഹോദരിമാരുടെ രംഗപ്രവേശം അല്‍പ്പം കൂടി ഉദ്വേഗം നിറയ്ക്കുന്നുണ്ടവിടെ. ഇതുവരെ ഗ്രൂപ്പുകളിച്ചവരില്‍ നിന്ന് മാറി ഗെയിമാണ് അഭിരാമിയുടെയും അമൃതയുടെയും ലക്ഷ്യം. അലസമായി അമൃത നടക്കുമ്പോള്‍ ശ്രദ്ധയോടെ അഭിരാമി അപ്പുറത്തുണ്ട്. ആ അലസതയില്‍ രജിത്തുമായി അമൃത കൂട്ടുകൂടുമ്പോള്‍ ഇപ്പുറത്ത് ശക്തമായ ഒറു മത്സരാര്‍ത്ഥിയുടെ മുഖമായും അഭിരാമിയുണ്ട്. ആ ശക്തിയിലാണ് പലപ്പോഴും വീട്ടില്‍ അപ്രമാദിത്തം കാത്തുസൂക്ഷിച്ചവര്‍ക്ക് ഉലച്ചില്‍ സംഭവിച്ചത്.

കഴിഞ്ഞ ദിവസത്തെ ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക് തന്നെയായിരുന്നു ഇതിന്‍റെയെല്ലാം സൂചനകള്‍ നല്‍കിയത്. രജിത്തിന്‍റെയും സുജോയുടെയും രഘുവിന്‍റെയും പിന്തുണ ഈ സഹോദരികള്‍ക്കുണ്ടായിരുന്നു. പലപ്പോഴും അവരുടെ നിധി കാക്കാന്‍ രജിത്തും സുജോയും എത്തുകയും ചെയ്തു. രഘുവുമുണ്ടായിരുന്നു പിന്നണിയില്‍. എന്നാല്‍ രജിത്ത് കമ്പനിയില്‍ സുജോ ചെയ്ത പോലെ സ്വര്‍ണം വീതം വയ്ക്കാനോ അത്തരമൊരു സ്ട്രാറ്റജിക്ക് കൂട്ടുനില്‍ക്കാനോ സഹോദരിമാര്‍ നിന്നില്ല. മറുവശത്തെ വീണയുടെയും ആര്യയുടെയും പ്ലാന്‍ പ്രകാരവും കളിക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല. 

ഈ നിലപാട് തന്നെയാണ് ഇരുവരെയും വീട്ടിലെ ഗെയിമിന്‍റെ തലപ്പത്ത് നിര്‍ത്തുന്നതും. ചേരി ചേരാ നയമെന്നൊക്കെ പറയാമെങ്കിലും ചായ്‍വ് രജിത് കമ്പനിയോടു തന്നെയാണെന്ന് വ്യക്തമായ സൂചന നല്‍കാനും അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുവഴി അവരുടെ പിന്തുണ അവശ്യ ഘട്ടങ്ങളില്‍ വാങ്ങിയെടുക്കാനും കഴിയുന്നു. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സി ടാസക് ഇത്തവണ ഏറെ വ്യത്യസ്തമാണ്. സഹോദരിമാരുടെ സമാന രീതിയിലാണെങ്കിലും കുറച്ചുകൂടെ രജിത് വിരുദ്ധ ഗ്രൂപ്പില്‍ സ്ഥാനമുള്ള ഫുക്രുവും, പിന്നെ സഹോദരിമാരും, തീര്‍ത്തും രജിതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സുജോയും. സുജോയോ സഹോദരിമാരോ ജയിച്ചാല്‍ രജിത്തിനും ഗ്രൂപ്പിനും തന്നെയാണ് ഗുണം. ഫുക്രു ജയിച്ചാല്‍ വലിയ അപകടങ്ങളില്ലെങ്കിലും തൃപ്തരാകാന്‍ രജിത്തിനും കൂട്ടര്‍ക്കുമാകില്ല. അതേസമയം ഫുക്രുവിന്‍റെ വിജയം തകര്‍ന്നുനില്‍ക്കുന്ന ആര്യ, വീണ സഖ്യത്തിന് വലിയ ആശ്വാസമാവുകയും ചെയ്യും.

click me!