
ആകുലതകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി പുറത്തുവരുന്ന ബിഗ് ബോസ് വീട്ടിലെ പ്രധാന വിശേഷം. കണ്ണിന് അസുഖം ബാധിച്ച് നേരത്തെ ബിഗ് ബോസില്‍ നിന്ന് ചിലര്‍ പുറത്തേക്ക് പോവുകയും തിരിച്ചുവരികയുമൊക്കെ ചെയ്തിരുന്നു. അവരെല്ലാം വന്നെങ്കിലും ഒരു സമയത്ത് ഷോയുടെ രസച്ചരട് പൊട്ടിക്കുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ പോകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.എന്നാല്‍ അതിനെല്ലാം അപ്പുറം മറ്റുചില പ്രശ്നങ്ങളാണ് ബിഗ് ബോസ് വീടിനെ പിന്തുടരുന്നത്.
കഴിഞ്ഞ ദിവസം നടന്ന ടാസ്കിനിടെ രജിത് കുമാര്‍ കണ്ണില്‍ മുളക് തേച്ചതിനെ തുടര്‍ന്ന് രേഷ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഇന്നലത്തെ എപ്പിസോഡില്‍ ഏറ്റവും അപ്രതീക്ഷിതമായ സംഭവമായിരുന്നു ഇത്. കണ്ണ് രോഗത്തെ തുടര്‍ന്ന് നേരത്തെ ചികിത്സ തേടിയ രേഷ്മയുടെ കണ്ണ് പൂര്‍ണ ആരോഗ്യത്തിലേക്ക് എത്തുന്നതിന് മുമ്പായിരുന്നു ഇത്തരമൊരു അതിക്രമം നടന്നത്. കണ്ണിന് കാര്യമായ പ്രശ്നങ്ങളുണ്ടെന്നും ഒന്നും സംഭവിക്കരുതേ എന്നുമാണ് മത്സരാര്‍ത്ഥികള്‍ പലരും അവിടെ പറഞ്ഞത്.
ഇപ്പോഴിതാ പുതിയ ഒരു പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ബിഗ് ബോസ് വീട്ടില്‍ പൂളിലേക്ക് കാലും നീട്ടിയിരുന്ന് അന്താക്ഷരി കളിക്കുകയാണ് പുറത്തേക്ക് പോയ രജിത്തും ചികിത്സയ്ക്കായി പോയ രേഷ്മയും ഒഴികെ വീട്ടിലുള്ള മത്സരാര്‍ത്ഥികള്‍. ചൂടുപിടിച്ച് കിടിക്കുന്ന വീട്ടിലെ സാഹചര്യങ്ങള്‍ തണുപ്പിക്കാന്‍ പാട്ടുപാടി തുടങ്ങിയതിനിടെ, പെട്ടെന്ന് ദയ നെഞ്ചുവേദനിക്കുന്നു എന്നു പറയുന്നു. പെട്ടെന്നുതന്നെ ആര്യ നെഞ്ചുവേദനയോ എന്ന് ചോദിച്ചുകൊണ്ട് എഴുന്നേറ്റ്, ബിഗ് ബോസിനെ വിളിച്ച്, ദയയെ പിടിക്കുന്നു. മറ്റുള്ളവരും ഞെട്ടിത്തരിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ കണ്‍ഫഷന്‍ റൂമിലേക്ക് ദയയെ എത്തിക്കുന്നതും, എയര്‍ ഹോസ്റ്റസ് കൂടിയായ അലസാന്‍ഡ്ര ദയയ്ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുന്നതും വീഡിയോയിലുണ്ട്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില‍്‍ വ്യക്തത വന്നിട്ടില്ലെങ്കിലും ദയയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന തരത്തിലാണ് പ്രൊമോ പുറത്തുവന്നിരിക്കുന്നത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ