'സ്നേഹക്കൂടുതല്‍' കാരണം കാമുകന്‍ ഒരിക്കല്‍ ബാത്ത്റൂമില്‍ പൂട്ടിയിട്ടു; വെളിപ്പെടുത്തലുമായി നടി

Published : Oct 06, 2019, 03:35 PM ISTUpdated : Oct 06, 2019, 03:40 PM IST
'സ്നേഹക്കൂടുതല്‍' കാരണം കാമുകന്‍ ഒരിക്കല്‍ ബാത്ത്റൂമില്‍ പൂട്ടിയിട്ടു; വെളിപ്പെടുത്തലുമായി നടി

Synopsis

വിവാഹ ശേഷം തുര്‍ക്കിയില്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചതിന് അദ്ദേഹം എന്‍റെ പാസ്പോര്‍ട്ട് കത്തിച്ചുകളഞ്ഞു.

ദില്ലി: സ്വകാര്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടിയും മോഡലുമായ കൊയേന മിത്ര. ബിഗ് ബോസ് 13 പതിപ്പിലാണ് കൊയേന കാമുകന്‍റെ പെരുമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.  തുര്‍ക്കിയില്‍നിന്നുള്ള തന്‍റെ കാമുകന്‍ ഭയങ്കര പൊസെസീവ്നെസ് ഉള്ള ആളായിരുന്നുവെന്ന് കെയേന വെളിപ്പെടുത്തി. ജോലിക്ക് പോകാതിരിക്കാനായി അയാള്‍ ഒരിക്കല്‍ തന്നെ അപ്പാര്‍ട്ട്മെന്‍റിലെ ബാത്ത് റൂമില്‍ പൂട്ടിയിട്ടെന്നും കൊയേന വെളിപ്പെടുത്തി.

വിവാഹ ശേഷം തുര്‍ക്കിയില്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചതിന് അദ്ദേഹം എന്‍റെ പാസ്പോര്‍ട്ട് കത്തിച്ചുകളഞ്ഞു. തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാതിരിക്കാനായിരുന്നു പാസ്പോര്‍ട്ട് കത്തിച്ചത്. അദ്ദേഹത്തിന്‍റെ പൊസെസീവ്നെസ് അസഹനീയമായിരുന്നു. 'സ്നേഹക്കൂടുതല്‍' കാരണം കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധം വേര്‍പിരിഞ്ഞു.

അതിന് ശേഷം ഡേറ്റിംഗിന് ധൈര്യപ്പെട്ടിട്ടില്ലെന്നും കൊയേന പറഞ്ഞു. കാമുകന്‍റെ പേര് വെളിപ്പെടുത്താന്‍ കൊയേന തയ്യാറായില്ല. ഏക് ഖിലാഡ് ഏക് ഹസീന, അപ്ന സപ്ന മണീ മണീ എന്നീ ചിത്രങ്ങളിലഭിനയിച്ച നടിയാണ് കൊയേന മിത്ര. മുസാഫിര്‍ എന്ന ചിത്രത്തിലെ ഗാനത്തോടെയാണ് കൊയേന പ്രശസ്തയാകുന്നത്. ബിഗ്ബോസ് 13ലെ മത്സരാര്‍ത്ഥിയാണ് കൊയേന. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഒരു ദിവസം 45000 രൂപ, നിന്നത് 50 ദിവസം; ബി​ഗ് ബോസ് പ്രതിഫലം വെളിപ്പെടുത്തി മഞ്ജു പത്രോസ്
ബി​ഗ് ബോസ് അവതരണം, 'ലാലിന് വേറെ ജോലി ഒന്നുമില്ലേന്ന് ചോദിക്കും'; ഒടുവിൽ തുറന്നുപറഞ്ഞ് മോഹൻലാൽ