അനീഷിനെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിത്തെറിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 7 വിജയി അനുമോള്‍. 

ലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് അനുമോൾ അനുക്കുട്ടി. സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ഒട്ടനവധി ആരാധാകരെ സ്വന്തമാക്കിയ അനുമോൾ എന്താണെന്ന് ഭൂരിഭാ​ഗം പേരും അറിയുന്നത് ബി​ഗ് ബോസിലൂടെയാണ്. ബി​ഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ ഉണ്ടായിരുന്ന പേരുകളിലൊന്നായിരുന്നു അനുവിന്റേത്. ഒടുവിൽ ഷോ അവസാനിക്കുമ്പോൾ സീസൺ 7ന്റെ വിജയി എന്ന പട്ടവുമായാണ് അനുമോൾ വീട്ടിലേക്ക് പോയത്. ഷോയിൽ ഉള്ളപ്പോഴാണ് സഹമത്സരാർത്ഥിയായിരുന്ന അനീഷ്, അനുമോളോട് വിവാഹ അഭ്യർത്ഥന നടത്തുന്നത്. എന്നാൽ തനിക്ക് താല്പര്യം ഇല്ലെന്ന് അനു അന്ന് തന്നെ മറുപടിയും നൽകി. ഇതിന്റെ പേരിൽ വലിയ വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.

ഷോ കഴിഞ്ഞ ശേഷവും പൊതുവേദികളിൽ എത്തുന്ന അനുമോളോട് വിവാഹത്തെ പറ്റിയും അനീഷിനെ കുറിച്ചുമെല്ലാം ഓൺലൈൻ മീഡിയക്കാർ ചോദിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ചോദ്യത്തിന് തക്കതമായ മറുപടി നൽകിയിരിക്കുകയാണ് അനുമോൾ. നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹത്തിന് എത്തിയപ്പോഴായിരുന്നു അനുമോളോട് വിവാഹക്കാര്യം മീഡിയക്കാർ ചോദിച്ചത്.

'എന്റെ കല്യാണ വിവരം എന്തായാലും നിങ്ങളോട് പറയില്ല. നിങ്ങളൊന്നും അറിഞ്ഞ് വരാനും സാധ്യതയില്ലെ'ന്ന് അനു പറഞ്ഞപ്പോൾ 'കല്യാണ ചെക്കൻ അനീഷ് ആണോ'ന്ന ചോദ്യം വരികയായിരുന്നു. 'അതെന്താ അങ്ങനെ ചോ​ദിക്കാൻ കാര്യം? ഈ കേരളത്തിൽ വേറെ ആണുങ്ങളില്ലേ ?', എന്നാണ് രോഷത്തോടെ അനുമോൾ ചോദിച്ചത്. 

തനിക്ക് അനീഷിനോട് താല്പര്യമില്ലെന്നും ഒരു സഹോദരനെ പോലെയാണ് കണ്ടതെന്നും പലയാവർത്തി ബി​ഗ് ബോസ് ഷോയ്ക്ക് അകത്തുവച്ചും പുറത്തുവന്ന ശേഷവും അനുമോൾ പറഞ്ഞിരുന്നു. എന്നിരുന്നാലും എവിടെ പോയാലും ഈ ചോദ്യം ആർത്തിച്ച് വരുന്നതിനെതിരെ താരത്തിന്റെ ആരാധകർ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം, തനിക്ക് അനുയോജ്യമായൊരാളെ കിട്ടിയാല്‍ വിവാഹം ഉണ്ടാകുമെന്നാണ് അനീഷ് മുന്‍പ് പറഞ്ഞത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming