'ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ'? മഞ്ജു പത്രോസിന്റെ അമ്മ ചോദിക്കുന്നു

Published : Feb 15, 2020, 02:37 PM ISTUpdated : Feb 15, 2020, 04:15 PM IST
'ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ'? മഞ്ജു പത്രോസിന്റെ അമ്മ ചോദിക്കുന്നു

Synopsis

'ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്' എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം.  

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാല്‍പത് ദിനങ്ങള്‍ പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്ന 'ഫാന്‍ ആര്‍മികളും' സജീവമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലപ്പോഴെങ്കിലും ആരാധകരുടെ അമിതാവേശം അനാരോഗ്യകരമായ പ്രവണതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ മത്സരാര്‍ഥിയ്ക്കുള്ള പിന്തുണ എതിര്‍ മത്സരാര്‍ഥികളെ ഇടിച്ചുതാഴ്ത്തി കാട്ടാനും പലപ്പോഴും അവരുടെ കുടുംബങ്ങളെ വരെ അവഹേളിക്കാനും ശ്രമിക്കുന്നതുവരെ നീളുന്നു ചില ആരാധകരുടെ അമിതാവേശം. ബിഗ് ബോസില്‍ എത്തിയതിന് ശേഷം ഇത്തരത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന മത്സരാര്‍ഥികളില്‍ ഒരാളാണ് മഞ്ജു പത്രോസ്. മറ്റ് ചില മത്സരാര്‍ഥികളുടെ ആരാധക സംഘങ്ങളില്‍നിന്നുണ്ടാകുന്ന സൈബര്‍ ആക്രമണം അവരുടെ കുടുംബത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മഞ്ജു കൂടി പങ്കാളിയായ യുട്യൂബ് ചാനലായ 'ബ്ലാക്കീസ് വ്‌ളോഗ്'. മഞ്ജുവിനൊപ്പം ഇതേ ചാനലില്‍ വ്‌ളോഗ് ചെയ്തുകൊണ്ടിരുന്ന സിമി സാബുമാണ് മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. ഒരുപക്ഷേ ഇത് ഈ ചാനലില്‍നിന്നുള്ള അവസാന വീഡിയോ ആയിരിക്കാമെന്നും പറയുന്നു സിമി സാബു.

ALSO READ: 'അമ്മ അതിനകത്ത് കിടന്ന് എന്നാ കരച്ചിലാന്നെ'? മഞ്ജുവിനെ വിളിച്ച് ബെര്‍ണാച്ചന്റെ ഉപദേശം

മഞ്ജുവിന്റെ വീട്ടിലെത്തി അവരുടെ അമ്മയെയും അച്ഛനെയും മകന്‍ ബെര്‍ണാച്ചനെയും കണ്ട് അഭിപ്രായങ്ങള്‍ ചോദിക്കുന്നുണ്ട് സിമി. 'ഇതാണ് എല്ലാവരും പറയുന്ന മഞ്ജുവിന്റെ കോളനി' എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ വീട് വ്‌ളോഗര്‍ ചൂണ്ടിക്കാട്ടുന്നത്. വെട്ടിത്തുറന്ന് പ്രതികരിക്കുന്നത് മഞ്ജുവിന്റെ സ്വാഭാവിക പ്രതികരണരീതിയാണെന്ന് പറയുന്നു അവരുടെ അമ്മ. 'പുറത്ത് നടക്കുന്നതൊന്നും അവള്‍ അറിയുന്നില്ല. ഇത് മൂലം (സൈബര്‍ ആക്രമണം) ഞങ്ങളാണ് ആളുകളുടെ മുന്നില്‍ തല കുനിക്കേണ്ടി വരുന്നത്', മഞ്ജുവിന്റെ അമ്മ പറയുന്നു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും അവര്‍ ചോദിക്കുന്നു. 

ALSO READ: 'ഒരിക്കലും വിചാരിച്ചില്ല ഈ പ്രശ്‌നം വരുമെന്ന്'; ബിഗ് ബോസിനോട് കണ്ണീരോടെ വിടപറഞ്ഞ് പവന്‍

'ഈ സൈബര്‍ ആക്രമണത്തോട് അതേ രീതിയില്‍ വേണമെങ്കില്‍ ഞങ്ങള്‍ക്കും പ്രതികരിക്കാം. പക്ഷേ ഞങ്ങള്‍ ഇത് അങ്ങനെ കാണുന്നില്ല. ഒരു മത്സരമായിട്ടാണ് കാണുന്നത്' എന്നാണ് മഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം. 'ബ്ലാക്കീസ് വ്‌ളോഗി'ന് എതിരെയുള്ള കമന്റുകള്‍ സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണെന്ന് സിമി സാബുവും പറയുന്നു. 'ബ്ലാക്കീസ് വ്‌ളോഗ് എന്നത് മഞ്ജുവിന്റെ മാത്രം ചാനല്‍ അല്ല. ഞാനും മഞ്ജുവും കൂടി തുടങ്ങിയതാണെങ്കിലും കുറച്ച് സുഹൃത്തുക്കളുണ്ട് ഇതിന്റെ പിന്നില്‍. സഹിക്കാന്‍ പറ്റാത്ത തരത്തിലുള്ള നെഗറ്റീവ് കമന്റ്‌സ് ആണ് വന്നുകൊണ്ടിരിക്കുന്നത്', സിമി പറയുന്നു. മഞ്ജുവിനെതിരേ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് അവ കൈകാര്യം ചെയ്യുന്ന സൂരജ് എന്നയാളും പ്രതികരിക്കുന്നു. ഒരു റിയല്‍ അക്കൗണ്ടില്‍നിന്ന് പ്രതികരണം വരുന്ന സമയത്ത് നൂറോ ഇരുനൂറോ ഫേക്ക് അക്കൗണ്ടുകളില്‍നിന്നാണ് മോശം കമന്റുകള്‍ വരാറ്. വാളയാര്‍ പരമശിവം, മുള്ളന്‍കൊല്ലി എന്നൊക്കെയാവും പേരുകള്‍', സൂരജ് പറയുന്നു. നെഗറ്റീവ് പ്രതികരണങ്ങള്‍ ക്രമാതീതമായതിനാല്‍ ഇത് ഒരുപക്ഷേ തങ്ങളുടെ അവസാനത്തെ വ്‌ളോഗ് ആയേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് സിനി വീഡിയോ അവസാനിപ്പിക്കുന്നത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ