ഇനി വെറും ഫുക്രുവല്ല, ബിഗ് ബോസില്‍ 'ക്യാപ്റ്റന്‍ ഫുക്രു'

By Web TeamFirst Published Jan 25, 2020, 12:28 AM IST
Highlights

കായികമായ ഒരു ഗെയിമിലൂടെയാണ് ബിഗ് ബോസ് ഈ വാരത്തിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. അതിനുമുന്‍പ് ഹാളില്‍ വിളിച്ചുചേര്‍ത്ത മത്സരാര്‍ഥികളോട് ലക്ഷ്വറി ബജറ്റ് ടാസ്‌കുകളില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച മൂന്നുപേരെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് നാലാമത്തെ ആഴ്ചയിലെ ക്യാപ്റ്റനായി ഫുക്രുവിനെ തെരഞ്ഞെടുത്തു. രാജിനി ചാണ്ടി ആയിരുന്നു ഈ സീസണിലെ ആദ്യ ക്യാപ്റ്റന്‍. സാജു നവോദയ ആയിരുന്നു രണ്ടാമത്തെ ആഴ്ചയിലെ ക്യാപ്റ്റന്‍. നിലവില്‍ പ്രദീപ് ആണ് ക്യാപ്റ്റന്‍. 

കായികമായ ഒരു ഗെയിമിലൂടെയാണ് ബിഗ് ബോസ് ഈ വാരത്തിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. അതിനുമുന്‍പ് ഹാളില്‍ വിളിച്ചുചേര്‍ത്ത മത്സരാര്‍ഥികളോട് ലക്ഷ്വറി ബജറ്റ് ടാസ്‌കുകളില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച മൂന്നുപേരെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് രജിത് കുമാര്‍, ഫുക്രു, വീണ നായര്‍ എന്നിവരെ എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുത്തു. രസകരമായ ഗെയിം ആണ് ബിഗ് ബോസ് ഇവര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തിനുവേണ്ടി മത്സരിക്കാന്‍ നല്‍കിയത്.

 

പ്ലേ ഏരിയയില്‍ രണ്ട് വളയങ്ങള്‍ വരച്ചിരുന്നു. ഒരു വലിയ വൃത്തത്തിനുള്ളില്‍ ഒരു ചെറിയ വൃത്തം. ആ വൃത്തങ്ങള്‍ക്കിടയിലെ പാതയിലൂടെ മൂന്നുപേരും ഓടണമായിരുന്നു. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ ചെറിയ ബോളുകള്‍ നിറച്ച ബാഗുകളും ഇവര്‍ക്ക് തോളിലിടാന്‍ കൊടുത്തിരുന്നു. ബാഗില്‍ ഓരോ സുഷിരവും ഉണ്ടായിരുന്നു. സ്വന്തം ബാഗില്‍ നിന്ന് പന്തുകള്‍ നഷ്ടപ്പെടാതെ മറ്റുള്ളവരുടെ പന്തുകള്‍ പരമാവധി പുറത്തെത്തിക്കുക എന്നതായിരുന്നു ടാക്‌സ്. ആദ്യ റൗണ്ടില്‍ മൂന്നുപേരും മത്സരിച്ച് വിജയിക്കുന്ന രണ്ടുപേര്‍ ചേര്‍ന്ന് ഫൈനല്‍ കളിക്കണമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചു.

എന്നാല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാവും മുന്‍പ് താന്‍ ക്വിറ്റ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് പിന്മാറി. ശാരീരികമായ ക്ഷീണം പ്രകടിപ്പിച്ചാണ് അദ്ദേഹം പിന്മാറിയത്. പിന്നീട് മത്സരിച്ചവരില്‍ വീണയെ പരാജയപ്പെടുത്തി ഫുക്രു വിജയി ആവുകയായിരുന്നു. രണ്ടുപേരും ചേര്‍ന്ന് രജിത്തിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നും അത് ശരിയായില്ലെന്നും രഘുവും സുജോയും അടക്കമുള്ളവര്‍ കളിക്ക് ശേഷം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. 

click me!