'ഷിയാസ് അന്നേ പറഞ്ഞതാണ്...'; ബിഗ് ബോസ് ഫുക്രു ആര്‍മിയിലേക്ക് ക്ഷണിച്ച് ആരാധകര്‍

Web Desk   | Asianet News
Published : Jan 07, 2020, 05:11 PM IST
'ഷിയാസ് അന്നേ പറഞ്ഞതാണ്...'; ബിഗ് ബോസ് ഫുക്രു ആര്‍മിയിലേക്ക് ക്ഷണിച്ച് ആരാധകര്‍

Synopsis

സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ് ഏഷ്യാനെറ്റ് മലയാളത്തില്‍ അവതരിപ്പിച്ച ബിഗ് ബോസ്. വന്‍ ജനശ്രദ്ധ നേടിയ ആദ്യ സീസണിന് ശേഷം രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളും പഴയ താരങ്ങളുടെ അഭിപ്രായവുമെല്ലാം ആരാധകര്‍ ആകാംക്ഷയോടെയാണ് സ്വീകരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവ ചര്‍ച്ചയാവുകയാണ് ഏഷ്യാനെറ്റ് മലയാളത്തില്‍ അവതരിപ്പിച്ച ബിഗ് ബോസ്. വന്‍ ജനശ്രദ്ധ നേടിയ ആദ്യ സീസണിന് ശേഷം രണ്ടാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളും പഴയ താരങ്ങളുടെ അഭിപ്രായവുമെല്ലാം ആരാധകര്‍ ആകാംക്ഷയോടെയാണ് സ്വീകരിക്കുന്നത്.

ഒന്നാം സീസണില്‍ ഏറെയും പരിചിതമായ മുഖങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഷിയാസ് കരീമിനെ അധികമാരും അറിഞ്ഞിരുന്നില്ല. അല്ലറ ചില്ലറ മോഡലിങ്ങുമൊക്കെയായി കഴിഞ്ഞുകൂടിയ ഷിയാസിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു ബിഗ് ബോസ്. ഷോയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് ഷിയാസിനെ തേടിയെത്തിയത്. ബിഗ് സ്‌ക്രീനിലേക്കും ഷിയാസിന് ക്ഷണം ലഭിച്ചു. ഇതിനെല്ലാം പുറമെ അത്ഭുതപ്പെടുത്തുന്ന ആരാധകക്കൂട്ടമാണ് ഷിയാസിനുണ്ടായത്. ഷിയാസിനായി മാത്രം ഫാന്‍സ് ഗ്രൂപ്പുകള്‍ വരെയുണ്ടായി.

ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥികള്‍ ആരാണെന്ന് വ്യക്തമായതു മുതല് ഓരോരുത്തരെയും ഏറ്റെടുക്കുകയാണ് ആരാധകര്‍. മത്സരാര്‍ത്ഥികള്‍ ആരാണെന്ന് ഊഹാപോഹങ്ങള്‍ നില്‍ക്കെ തന്നെ  ടിക് ടോക് താരം ഫുക്രുവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു. നിരവധി ആരാധകര്‍ ഫുക്രുവിനായി ഫേസ്ബുക്കില്‍ എത്തിയിരുന്നു. 

എന്നാല്‍ ഫുക്രു എത്തണമെന്ന് ആഗ്രഹിക്കുകയും തുറന്നുപറയുകയും ചെയ്തവരില്‍ മുന്‍ നിരയിലാണ് മുന്‍ മത്സരാര്‍ത്ഥി ഷായസ് കരീം. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ ആയിരുന്നു ഷിയാസ് ഫുക്രുവിന് അനുകൂലമായി ചില കാര്യങ്ങള്‍ പറഞ്ഞത്. അത് ശരിവയ്ക്കുകയാണിപ്പോള്‍ ബിഗ് ഹൗസ്.  ഫുക്രു ഹൗസില്‍ ആവേശമാവുകയാണ്. ഷോ തുടങ്ങി മണിക്കൂറുകള്‍ക്കകം ഫുക്രുവിനായി ആരാധകര്‍ രംഗത്തെത്തിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയില്‍ നിരവധി ആളുകളാണ് ഫുക്രുവിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

നേരത്തെ ഷിയാസ് പറഞ്ഞതുപോലെ  ഫുക്രു ബിഗ് ബോസ് സീസണില്‍ പങ്കെടുക്കാന്‍ യോഗ്യനാണൈന്ന് ആവര്‍ത്തിക്കുകയാണ് ആരാധകര്‍. അവന്‍ തീര്‍ച്ചയായും ഷോയില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവന്‍ തന്നെയാണ്. മാത്രമല്ല, ബിഗ് ഹൗസില്‍ അവന്‍ ശരിക്കും ഒരു എന്റെര്‍ടെയിനര്‍ ആകും. ആളുകളെ വേഗത്തില്‍ സന്തോഷിപ്പിക്കാന്‍ അവന് കഴിയാറുണ്ട്. ബോറടിക്കാതെ വളരെ ലൈവായി തന്നെ ഷോ മുന്‍പോട്ട് പോകാന്‍ അവനെക്കൊണ്ട് സാധിക്കുമെന്നും ഷിയാസ് പറഞ്ഞിരുന്നു. ഇനി ഫുക്രു ഫാന്‍സ് ക്ലബില്‍ ഷിയാസും ഉണ്ടാകുമോ എന്നാണ് ആരാധകരുടെ ചേദ്യം.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്