ബിഗ് ബോസിലെ വീണയുടെ കരച്ചിൽ, തുറന്നു പറച്ചിൽ; ഭര്‍ത്താവ് ആര്‍ ജെ അമന് പറയാനുള്ളത്- അഭിമുഖം

Sunitha Devadas   | Asianet News
Published : Jan 08, 2020, 08:01 PM ISTUpdated : Jan 08, 2020, 08:16 PM IST
ബിഗ് ബോസിലെ വീണയുടെ കരച്ചിൽ, തുറന്നു പറച്ചിൽ; ഭര്‍ത്താവ് ആര്‍ ജെ അമന് പറയാനുള്ളത്- അഭിമുഖം

Synopsis

ഞാൻ അകെ പറഞ്ഞ കാര്യം, നീ ആകെ ചിന്തിക്കേണ്ടത് നിന്റെ ചുറ്റിലും കാമറയുണ്ടെന്നു ഓർക്കണം എന്നായിരുന്നു. ആ ഉപദേശം വീണ കാര്യമായി എടുത്തിട്ടില്ലെന്ന്  ഉറപ്പായെന്നും ഭര്‍ത്താവ് ആര്‍ ജെ അമൻ പറയുന്നു.

ബിഗ് ബോസിലെ വീണയുടെ കരച്ചിൽ, തുറന്നു പറച്ചിൽ, അതിനോടുള്ള പ്രേക്ഷക പ്രതികരണം ഇവയെക്കുറിച്ചു വീണ നായരുടെ ഭർത്താവ് ആർ ജെ അമൻ സംസാരിക്കുന്നു.  സുനിത ദേവദാസ് നടത്തിയ അഭിമുഖം.

ഇന്നലത്തെ ബിഗ് ബോസ് കണ്ടിട്ട് എന്ത് തോന്നി? വീണ ഇങ്ങനെ കരയുന്നത് മുൻപ് കണ്ടിട്ടുണ്ടോ?

സത്യസന്ധമായി പറഞ്ഞാൽ വീണ ഇത്രയും കരയുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ പറഞ്ഞ പല കാര്യങ്ങളും എനിക്ക് അറിയാവുന്നതാണ്. ഇത്ര വലിയ സാമ്പത്തിക പ്രശ്‍നങ്ങളുണ്ട് എന്ന് എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. വിവാഹത്തെ ബാധിക്കും എന്ന് കരുതി തന്നെ ആയിരിക്കും പറയാതിരുന്നത്. വിവാഹത്തിന് പല എതിർപ്പുകളുമുണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയുമാണ് വിവാഹത്തിന് സപ്പോർട്ട് ചെയ്‍തത്. സത്യസന്ധമായി എല്ലാ കാര്യവും തുറന്നു പറയുന്ന ആളാണ് വീണ.എന്നാൽ ഇത്രയും ഭയങ്കരമായി കരയുന്നത് ഞാൻ കണ്ടിട്ടില്ല. ഇത്രയും വിഷമിച്ചും ഞാൻ കണ്ടിട്ടില്ല. അത് കണ്ടിട്ട് എനിക്കും കുറച്ചു വിഷമമുണ്ടായി. എന്തായാലും ഇതൊക്കെ പറഞ്ഞു കഴിഞ്ഞതോടെ വീണ കുറച്ചു റിലാക്സ്ഡ് ആയി എന്നതിൽ എനിക്ക് സന്തോഷമാണുള്ളത്.

മൂന്നു ദിവസം കൊണ്ട് തന്നെ, ബിഗ് ബോസ് വീട്ടിൽ പെട്ട് പോയ വീണ ഫ്രസ്ട്രേറ്റഡ് ആണെന്ന് തോന്നിയോ? എന്ത് കൊണ്ടായിരിക്കും വീണ ഇത്രയും വൈകാരികമായി സംസാരിച്ചത്?

ഒരിക്കലും വീണ ഫ്രസ്ട്രേറ്റഡ് ആയി എന്നെനിക്ക് തോന്നിയിട്ടില്ല. വീണ എന്ന് പറയുന്ന വ്യക്തി ഇങ്ങനാണ്. പുള്ളിക്കാരത്തി വളരെ ഓപ്പണാണ്. അമ്മയുടെയും അച്ഛന്റെയും കാര്യം പറയുമ്പോ ഇപ്പോഴും ഇങ്ങനെ വൈകാരികമായി പെരുമാറും. എന്നോട് വഴക്ക് കൂടുമ്പോ പോലും വാട്ട്സാപ്പ് ചിത്രം അമ്മേടേം അച്ഛന്റേം ഇടും . അവരെയാണ് വീണ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്ന് എനിക്കും അറിയാം. അകത്തു കയറിയ വീണ ഫ്രാസ്റ്റേറ്റഡ്‌ ആണെന്ന് തോന്നിയില്ല. കാരണം അത് കഴിഞ്ഞു നമ്മൾ കണ്ട വീണ പാട്ടു പാടുന്നുണ്ട്. എന്നോട് വന്നു കാമറയിൽ സംസാരിക്കുന്നുണ്ട്. ഇതാണ് വീണ. എനിക്കിതൊരു ഷോക്കിങ് ന്യൂസ് അല്ല. വീണ ഇങ്ങനാണ്. എനിക്കാകെ തോന്നിയത് ഇതൊക്കെ എന്നോട് അന്ന് പറഞ്ഞിരുന്നെങ്കിൽ ഈ വിഷമം കുറക്കാമായിരുന്നല്ലോ എന്ന് തോന്നി.

വീണയുടെ സങ്കടങ്ങൾ വീണ മുൻപേ തുറന്നു പറഞ്ഞിരുന്നെങ്കിൽ അമൻ കുറച്ചു കൂടി വീണയെ സ്നേഹിക്കുമായിരുന്നോ?

ഹ ഹ ... ഞാൻ അങ്ങനെയൊരാളല്ല. വീണയുടെ മിക്കവാറും എല്ലാ കാര്യവും എന്നോട് പറഞ്ഞിട്ടുണ്ട്. അതിലൊരിക്കലും നമുക്ക് നമ്മുടെ സ്നേഹത്തെ കണക്ട് ചെയ്യാൻ പറ്റില്ല. ഒരാൾ നമ്മളോട് ഇങ്ങനെ പറഞ്ഞാൽ നമ്മളുടെ സ്നേഹം ഇങ്ങനെയാണ്. അല്ലെങ്കിൽ കുറച്ചു കൂടി സ്നേഹം കൊടുക്കാമായിരുന്നു. കുറച്ചു കൂടി കാണിക്കാമായിരുന്നു. എനിക്ക് അങ്ങനെ സ്നേഹം അളക്കാൻ അറിയില്ല. ഇഷ്‍ടപ്പെട്ടാൽ ഞാനിഷ്‍ടപ്പെട്ടതു തന്നെയാണ്. വീണയും ഞാനും തമ്മിലുള്ള സ്നേഹം എന്നും ഒന്നാണ്. വീണ ഇതൊക്കെ പറയുന്നത് കേട്ട നിമിഷം എനിക്ക് പ്രൗഡ് മൊമെന്റ് ആണ് ശരിക്കും. പ്രൌഡ് ഫീൽ. അവൾ സന്തോഷമായിരിക്കുന്നതാണ് എന്റെ സന്തോഷം. ഞാൻ കട്ട അടിയുണ്ടാക്കും. സ്നേഹിക്കും. സ്നേഹം എങ്ങനെ അളക്കും എന്നെനിക്ക് അറിയില്ല.

ഇന്ന് വീണയെ മിസ് ചെയ്യുന്നുണ്ടോ? എന്താണ് ഇപ്പോൾ തോന്നുന്നത്?

ഞങ്ങൾ ജീവിതത്തിന്റെ പല സാഹചര്യങ്ങൾ കൊണ്ട് പലപ്പോഴും രണ്ടിടത്തായി ജീവിക്കേണ്ടി വന്നിട്ടുണ്ട്. വീണയെ എന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും എനിക്ക് മിസ് ചെയ്യുന്നുണ്ട്.

ഞങ്ങൾ ദിവസം ഒരുപാടു നേരം സംസാരിക്കും. വഴക്കുണ്ടാക്കുമ്പോൾ പോലും സംസാരിക്കും. നീണ്ട വഴക്കുകൾ ഞങ്ങൾക്കിടയിൽ ഇല്ല. പക്ഷെ ഇത് പോലൊരു മിസിങ് ഇതിനു മുൻപ് തോന്നിയിട്ടില്ല. പക്ഷെ എനിക്ക് അവളെ എന്നും കാണാനെങ്കിലും പറ്റുന്നുണ്ട്. അവളായിരിക്കും എന്നെ കൂടുതൽ മിസ് ചെയ്യുന്നത് എന്ന് തോന്നുന്നു.

 വീണയും അമന്റെ അമ്മയും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണോ? കഴിഞ്ഞ ദിവസം അമ്മയെക്കുറിച്ചു വീണ സംസാരിക്കുന്നുണ്ടായിരുന്നല്ലോ വീണയുടെ അമ്മക്ക് പകരമാവാൻ അമന്റെ അമ്മക്ക് കഴിഞ്ഞോ?

അമ്മക്ക് പകരമാവാൻ പറ്റുമോ എന്ന് ചോദിച്ചാൽ എനിക്കതിനു ഉത്തരം നല്‍കാൻ ആവില്ല. നമുക്ക് ഓരോരുത്തർക്കും നമ്മുടെ അമ്മയെക്കുറിച്ചു ചിന്തിക്കുമ്പോ , 'അമ്മ പെട്ടെന്നുണ്ടാവുന്ന ഒന്നല്ലല്ലോ.

പക്ഷെ വീണയുടേത് മറ്റൊരമ്മ തന്നെയാണ്. എന്നോട് പറയാത്തത് പോലും പറഞ്ഞു എന്നത് ഇന്നലെയാണ് അറിയുന്നത്. എന്റെ അമ്മയോട് അത്രയും അടുപ്പമുണ്ട് അവൾക്ക് എന്നതിൽ സന്തോഷം തോന്നി.അവർ അമ്മയും മോളും പിണങ്ങുന്ന പോലെ പിണങ്ങാറുമുണ്ട്. എന്നേക്കാൾ നന്നായി എന്റെ മാതാപിതാക്കളെ നോക്കുന്നത് അവളാണ്. അവൾ വീട്ടിലുണ്ടെങ്കിൽ എനിക്ക് ഒരു ടെൻഷനുമില്ല.

വീണ എങ്ങനെയുള്ള വ്യക്തിയാണ്? സൂപ്പർ സെൻസിറ്റീവ് ആണോ?

സൂപ്പർ സെൻസിറ്റീവ് അല്ല. സെൻസറ്റീവ് ആണ്. എന്നാൽ അത് തിരിച്ചറിയാൻ കഴിയില്ല. ഞാൻ വഴക്ക് പറയുന്നതൊക്കെ വിഷമമാണ്. നല്ല ദേഷ്യവുമുണ്ട്. എല്ലാം ചേർന്നൊരു വ്യക്തിയാണ് വീണ.

വീണയുടെ ഏത് സ്വഭാവമാണ് അമന് ഏറ്റവും ഇഷ്‍ടമുള്ളത്?

വീണ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും കെയറിങ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. ഞാൻ അവളെ കെയർ ചെയ്യുന്നതിൽ കൂടുതൽ എന്നെ കെയർ ചെയ്യും. എന്നെ മാത്രമല്ല, അച്ചനെയും അമ്മയെയും അവൾക്ക് ഇഷ്‍ടമുള്ള എല്ലാവരെയും കെയർ ചെയ്യും. എനിക്ക്  ഏറ്റവും ഇഷ്ടമുള്ള വീണയുടെ സ്വഭാവം അതാണ്. ഒരാളെ ഒരു ദിവസം കണ്ടില്ലെങ്കിൽ പോലും എന്താടാ എന്നവൾ ചോദിക്കും. ഇന്നലെ വീണ പറഞ്ഞ റിലേറ്റീവ്സ് ആയിട്ടൊക്കെ അവൾക്ക് നല്ല ബന്ധമാണ്. ആരെയും സഹായിക്കാനും കെയർ ചെയ്യാനുമുള്ള കഴിവ് അവൾക്ക് ജന്മസിദ്ധമായി കിട്ടിയതാണ്.

വീണ ബിഗ് ബോസിൽ പോകുമ്പോ അമൻ കൊടുത്ത ഉപദേശം എന്താണ്?

ഞാൻ അങ്ങനെ ഉപദേശിക്കാരൊന്നുമില്ല. ഞാൻ അകെ പറഞ്ഞ കാര്യം, നീ ആകെ ചിന്തിക്കേണ്ടത് നിന്റെ ചുറ്റിലും കാമറയുണ്ടെന്നു നീ ഓർക്കണം. ആ ഉപദേശം പുള്ളിക്കാരി കാര്യമായി എടുത്തിട്ടില്ലെന്ന്  എനിക്ക് ഉറപ്പായി. അല്ലെങ്കിൽ ഇന്നലെ ഇത്ര ഓപൺ അപ് ആവില്ലല്ലോ. മൂന്നു നാലു ദിവസം അതിനകത്തു നിൽക്കുമ്പോ ഭയങ്കര ചേഞ്ച് അല്ലേ ? അങ്ങനെ അഭിനയിക്കാനൊന്നും പറ്റില്ലായിരിക്കും.

വീണക്ക് ഇത്രയും സങ്കടകരമായ ഒരു ഭൂതകാലമുണ്ടെന്നും അത് മനസിൽ മുറിവായി കിടക്കുന്നുണ്ടെന്നും അറിയാമായിരുന്നോ?

അറിയാമായിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഇന്നലെ പറഞ്ഞതിൽ ഒന്ന് രണ്ടു കാര്യമേ അറിയാത്തതുള്ളൂ. ഏതൊരു പെണ്ണും വിവാഹം കഴിക്കുന്ന പുരുഷനോട് പറയേണ്ട എന്ന് കരുതിയ കാര്യങ്ങൾ. എന്നാലും എനിക്കിതിനെക്കുറിച്ചൊക്കെ ഒരു ധാരണയുണ്ടായിരുന്നു. വീണയുടെ ഭൂതകാലം അറിഞ്ഞു തന്നെയാണ് ഞാനിഷ്‍ടപ്പെട്ടതും വിവാഹം കഴിച്ചതും കൂടെ കൂട്ടിയതും.

അഭിനേതാക്കൾ ജീവിതം പറയുമ്പോൾ പോലും ഓ ഇത് അഭിനയം എന്ന് പറയുന്ന ഒരാവസ്ഥയുണ്ടെന്നു വീണ തന്നെ പറഞ്ഞിട്ടുണ്ട്. എന്ത് തോന്നുന്നു?

ഇതിന്റെ ഉത്തരം സോഷ്യൽ മീഡിയയിൽ ചികഞ്ഞു നോക്കിയാൽ കാണാം. പലരും മോശം കമന്റൊക്കെ ഇടുന്നുണ്ട്. പലരുടെയും കമന്റ് കാണുമ്പോ വിഷമം തോന്നാറുണ്ട്. അവരുടെ ജീവിതത്തിലുമുണ്ടല്ലോ സ്ത്രീകൾ - 'അമ്മ, സഹോദരി, മകൾ...

കമന്റിടുന്ന പലതും ഫേക്ക് അകൗണ്ടുകൾ ആയിരിക്കും. ഏത് അഭിനേതാവായാലും അവർ മനുഷ്യൻ തന്നെയാണ്. എല്ലാവരെയും മനുഷ്യനായി കാണണം. അഭിനയം അവരുടെ തൊഴിലാണ്. ജീവിതത്തിൽ അഭിനയത്തിന് യാതൊരു സ്ഥാനവുമില്ല.

ഞാൻ അകെ പറഞ്ഞ കാര്യം, നീ ആകെ ചിന്തിക്കേണ്ടത് നിന്റെ ചുറ്റിലും കാമറയുണ്ടെന്നു ഓർക്കണം എന്നായിരുന്നു. ആ ഉപദേശം വീണ കാര്യമായി എടുത്തിട്ടില്ലെന്ന്  ഉറപ്പായെന്നും ഭര്‍ത്താവ് ആര്‍ ജെ അമൻ പറയുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
'രണ്ടാളേയും കല്യാണം കഴിക്കണം, 2024 മുതൽ അയാൾ ശല്യം ചെയ്യുന്നു': കേസ് കൊടുത്ത് ആദില-നൂറ