
ബിഗ് ബോസില്‍ നിന്ന് പുറത്തുപോയിരിക്കുകയാണ് പുറത്ത് ഏറെ ആരാധകരുള്ള രജിത് കുമാര്‍. രജിത് കുമാറിനെതിരെ വലിയ കുറ്റമാണ് ബിഗ് ബോസ് ചുമത്തിയിരിക്കുന്നത്. കൂടെയുള്ള ഒരു മത്സരാര്‍ത്ഥിയെ ആക്രമിക്കുകയാണ് രജിത് കുമാര്‍ ചെയ്തിരിക്കുന്നത്. കണ്ണിന് അസുഖമുള്ള രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുകയായിരുന്നു രജിത്. തുടര്‍ന്ന് രേഷ്മയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോവുകയും രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കുകയും ചെയ്തു. സംഭവത്തില്‍ വ്യാപകമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസിനകത്ത് ഒപ്പമുണ്ടായിരുന്ന ജസ്‍ലയുടെ പ്രതികരണവും എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ജസ്‍ല ചില കാര്യങ്ങള്‍ പറയുന്നത്.
രജിത് കുമാര്‍ ഒരു സൈക്കോയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്‍റെ തലയില്‍ കയറിയെന്നും നിങ്ങള്‍ ദേഷ്യപ്പെടലുകള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും എന്തിനാണെന്ന് കണ്ടിട്ടില്ലെന്നും ജസ്‍ല കുറിച്ചു. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത് രജിതും ജസ്‍ലയും തമ്മിലായിരുന്നു. ജസ്‍ല ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നിങ്ങളെ മാത്രം ഞാന്‍ മിസ് ചെയ്യില്ലെന്നു പറഞ്ഞായിരുന്നു പോന്നത്. രജിത് കുമാറിന് കൈ നല്‍കാന്‍ പോലും ജസ്‍ല തയ്യാറായതുമില്ല.
ജസ്‍ലയുടെ കുറിപ്പ്
'അയാളൊരു സൈക്കോ ആണെന്ന് ഞാന്‍ പറഞ്ഞപ്പോ..എല്ലാരും എന്‍റെ തലയില്‍ കേറി.. നിങ്ങള്‍ ദേശ്യപ്പെടലുകള്‍ മാത്രേ കണ്ടൊള്ളൂ..എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങള്‍..ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകള്‍ ചെയ്തതുകൊണ്ടായിരുന്നൂ.. അയാള്‍ക് വെളിവില്ല.. Reshma ..from the heart sorry for you..♥
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ