
സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ മരണവാര്‍ത്തയോട് പ്രതികരിച്ച ജസ്ല. ആശയപരമായ വിയോജിപ്പുകളെ ഇങ്ങനെയാണോ നേരിടുന്നതെന്ന് ജസ്ല ലൈവില്‍ ചോദിച്ചു. തനിക്ക് ഇത് വലിയ പ്രശ്‌നമുള്ള കാര്യമില്ലെങ്കിലും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ടെന്‍ഷന്‍ കൊടുക്കുന്ന കാര്യമാണ് നിങ്ങള്‍ ചെയ്തതെന്ന് ജസ്ല പറഞ്ഞു.
ജസ്ലയാണ് നരകത്തില്‍ നിന്നാണ് സംസാരിക്കുന്നത്. ഞാന്‍ ഇപ്പോള്‍ നരകത്തില്‍ ആണ് ഉള്ളത്. എന്തായാലും പൊളിയാണ്. നിങ്ങള്‍, ജീവിച്ചിരിക്കുമ്പോള്‍ തന്നെ, കൊന്ന് നരകത്തിലേക്ക് പറഞ്ഞയച്ചിരിക്കുന്നു. കൊണ്ടോട്ടിയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചതായാണ് ഇപ്പോള്‍ കിട്ടിയ വിവരം. എന്തായാലും ഞാന്‍ ഒരുപാട് ഹാപ്പിയാണ്. നരകത്തില്‍ ഭയങ്കര റോക്കിങ്ങാണ്. പെട്ടെന്ന് പോരാന്‍ പറ്റുന്നവര്‍ ഇങ്ങോട്ട് പോരൂ... നിങ്ങള്‍ ആശയപരമായിട്ടുള്ള വിയോജിപ്പുകള്‍ ഇങ്ങനെ ഒക്കെയാണ് നേരിടുന്നതെങ്കില്‍ ഒന്നും പറയാന്‍ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രശ്‌നമേ അല്ല. പക്ഷെ കുടുംബത്തിനും, സുഹൃത്തുകള്‍ക്കും ഒരുപാട് ടെന്‍ഷന്‍ ആണ് കൊടുത്തിരിക്കുന്നത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍, മരിച്ച വര്‍ത്തയുണ്ടാക്കുന്നത് ഒരു വൈബാണ് അല്ലെ.
ഒരു ചളി പടത്തില്‍ ദുല്‍ഖര്‍ പറയുന്ന പോലെ മരിച്ചു എന്ന് അറിയുമ്പോളാണ് ആരൊക്കെ ഉണ്ട് എന്ന ഫീല്‍ കിട്ടുന്നത്. നിങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചപ്പോള്‍ പ്രതീക്ഷിക്കാത്ത ആളുകളാണ് എന്നെയും വീട്ടുകാരെയും ഒക്കെ വിളിച്ചത്. പിന്നെ ഇന്നലെ വരെ തെറിവിളിച്ചവര്‍ ആദരാജ്ഞലികള്‍ ഇടുന്നത് കണ്ടു. ഇന്നെന്റെ റീബെര്‍ത്ത് ഡേയാണ്. ദിവസം മനോഹരമാക്കി തന്നതിന് നന്ദിയുണ്ട്. ഏത് ആര്‍മിക്കാരാണ് ഇത് ചെയ്തതെങ്കിലും എനിക്ക് പ്രശ്‌നമൊന്നുമില്ല, ആശയപരമായ വിയോജിപ്പുകളെ ഇങ്ങനെ തന്നെ നേരിടണം. ജീവിച്ചിരിക്കുന്നൊരാളെ കൊല്ലാന്‍ എളുപ്പമാണല്ലോ അല്ലേ... നരകം പൊളിയാണ്, ഞാന്‍ എത്തിയത് നരകത്തില്‍ ആണ്, സ്വര്‍ഗ്ഗത്തില്‍ അല്ല', എന്നും ആര്‍ക്കെങ്കിലും പോരണം എന്നുണ്ടെങ്കില്‍ പോന്നോളൂ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ