രജിത്തിനോട് എന്തായിരുന്നു പ്രശ്നം; പുറത്തായ മഞ്ജു പത്രോസിന് പറയാനുള്ളത്

By Web TeamFirst Published Feb 23, 2020, 6:56 PM IST
Highlights

ബിഗ് ബോസ് സീസണ്‍ രണ്ട് ആരംഭിച്ചതുമുതല്‍ ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും വാദപ്രതിവാദങ്ങളും നടന്നത് രണ്ട് മത്സരാര്‍ത്ഥികള്‍ തമ്മിലായിരുന്നു. മഞ്ജു പത്രോസും രജിത് കുമാറും. 

ബിഗ് ബോസ് സീസണ്‍ രണ്ട് ആരംഭിച്ചതുമുതല്‍ ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങളും പ്രശ്നങ്ങളും വാദപ്രതിവാദങ്ങളും നടന്നത് രണ്ട് മത്സരാര്‍ത്ഥികള്‍ തമ്മിലായിരുന്നു. മഞ്ജു പത്രോസും രജിത് കുമാറും. മറ്റുള്ള മത്സരാര്‍ത്ഥികളുമായും രജിത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മഞ്ജുവുമായുള്ള ശത്രുതയോളം അത് നീണ്ടുനില്‍ക്കുകയോ തുടരുകയോ ചെയ്തിട്ടില്ല. പലപ്പോഴും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കുവരെ സംഭവം വഴിമാറുകയും ചെയ്തു. ഒരുപക്ഷെ മഞ്ജുവിനെ പുറത്താക്കുന്നതില്‍ വരെ ഇരുവരും തമ്മിലുള്ള തര്‍ക്കവും, രജിത് കുമാറിനുള്ള പിന്തുണയും കാരണമായി എന്ന് പറയുന്നവര്‍ വരെയുണ്ട്.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചോദിച്ചപ്പോഴും രജിത്തുമായുള്ള വിഷയത്തില്‍ മഞ്ജുവിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. രജിത്തേട്ടന്റെ ഒരു കുഴപ്പം എന്താണെന്നറിയാമോ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊക്കെ വരുമല്ലോ.. അപ്പോള്‍ പുറത്തുനിന്ന് വരുന്നവര്‍ ഗെയിം ഒക്കെ കണ്ടിട്ട് വന്നിട്ട്, രജിത്തേട്ടന്‍ ഭയങ്കര സംഭവമാണെന്ന് മനസിലാക്കി, അദ്ദേഹത്തിനടുത്ത് പോയിട്ട് നിങ്ങള് ഭയങ്കര സൂപ്പറാണെന്ന് പറയും. പിന്നെ രജിത്തേട്ടന് വേറെ ആരെയും വേണ്ട. ഈ വന്നവരെ അങ്ങ് സ്വന്തമായിട്ട് എടുക്കും. ബാക്കിയുള്ളവരൊക്കെ പിന്നെ ശത്രുക്കളാണ്. എന്റെ മുന്നില്‍വച്ചാണ് സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്ന് പറഞ്ഞത്', മഞ്ജു മോഹന്‍ലാലിനോട് പറഞ്ഞു.

എന്നാല്‍ അത് ഒരു തമാശയ്ക്ക് പറഞ്ഞതാവുമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്കും തോന്നണ്ടേ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 'അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമം വരും. എന്റെ അനിയനായിട്ടൊക്കെ കാണുന്ന ആളല്ലേ സുജോ' എന്നും മഞ്ജുവിന്റെ പ്രതികരണം. കുറേക്കാലമായിട്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊന്നും നടക്കാത്തതിനാല്‍ വേറെ രക്ഷയില്ലാതെ രജിത് അവിടെയുള്ളവരെ ഇപ്പോള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നും മഞ്ജു പ്രതികരിച്ചു. 

പിന്നീട് മോഹന്‍ലാലിനൊപ്പം ലൈവ് സ്‌ക്രീനിലൂടെ ഹൗസിലുള്ളവരെ കണ്ടപ്പോള്‍ യാത്ര പറയുംമുന്‍പ് രജിത്തിനോടാണ് മഞ്ജു അവസാനിമായി സംസാരിച്ചത്. 'രജിത്തേട്ടാ, ഞാന്‍ വീണ്ടും പറയുകയാണ്, രജിത്തേട്ടന്‍ എല്ലാവരെയും സ്‌നേഹിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചും ഒരുപാട് സ്‌നേഹം കിട്ടും. ആരെയും മാറ്റിനിര്‍ത്തരുത്, പ്ലീസ്', മഞ്ജു പറഞ്ഞുനിര്‍ത്തി. കൈകൂപ്പിക്കൊണ്ടായിരുന്നു രജിത് ഇതെല്ലാം കേട്ടുനിന്നത്.

എന്നാല്‍ പുറത്തിറങ്ങിയ ശേഷം മഞ്ജു വീണ്ടും ഇക്കാര്യത്തില്‍ വ്യക്തത വരുത്തി. 'രജിത്ത് എന്ന് പറയുന്ന ആളോട് പ്രത്യക്ഷത്തില്‍ എനിക്ക് യാതൊരു ദേഷ്യവുമില്ല. ഇത് ഞാന്‍ എപ്പിസോഡില്‍ പറഞ്ഞതുമാണ്. ഒരു സ്ത്രീവിരുദ്ധനാണ് എന്ന മുന്‍ധാരണ വച്ചാണ് അവിടെ കളിച്ചതെന്ന് രജിത്തേട്ടന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവുമില്ല. ഇനി എനിക്ക് മൊബൈല്‍ കിട്ടിയ ശേഷം വേണം അദ്ദേഹം പുറത്ത് അദ്ദേഹം ആരാണെന്ന് അറിയാന്‍. 

സഹപ്രവര്‍ത്തകരോടുള്ള രീതികളോടായിരുന്നു എനിക്ക് ദേഷ്യമോ, ഒത്തുചേരാന്‍ പറ്റാത്ത സംഗതിയോ ഉണ്ടായിരുന്നത് അതില്‍ മാത്രമായിരുന്നു. അദ്ദേഹത്തിന് നല്ല ഗുണങ്ങള്‍ ഉണ്ടാകും, മാക്സിമം അടുക്കാന്‍ നോക്കിയിരുന്നു. പക്ഷെ, ഇത്തരത്തില്‍ നമ്മുടെ മുന്നില്‍ വച്ച് കാണുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് വയ്ക്കാന്‍ എനിക്കറിയില്ല. ചിലപ്പോ അങ്ങനെയാണെങ്കില്‍ നില്‍ക്കാമായിരുന്നു. പക്ഷെ എനിക്കങ്ങനെ തോന്നിയിട്ടില്ല'- മഞ്ജു പറഞ്ഞു.

ആവേശമായി നമസ്തേ ട്രംപ്, നിറഞ്ഞ് കവിഞ്ഞ് മൊട്ടേര സ്റ്റേഡിയം- പ്രസംഗം തുടങ്ങി

click me!