'എല്ലാവരും കണ്‍ഫഷന്‍ റൂമിലേക്ക് വരിക'; ബിഗ് ബോസില്‍ ഈ ആഴ്ചയിലെ എപ്പിസോഡില്‍ വരേണ്ടതാണ്: മനോജ് പറയുന്നു

Published : Feb 23, 2020, 08:56 PM ISTUpdated : Feb 23, 2020, 09:01 PM IST
'എല്ലാവരും കണ്‍ഫഷന്‍ റൂമിലേക്ക് വരിക'; ബിഗ് ബോസില്‍ ഈ ആഴ്ചയിലെ എപ്പിസോഡില്‍ വരേണ്ടതാണ്: മനോജ് പറയുന്നു

Synopsis

സിനിമാ സീരിയല്‍ താരവും ഡബിങ് ആര്‍ടിസ്റ്റുമൊക്കെയാണ് മനോജ്  നായര്‍. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വര്‍ഷങ്ങളായി താരത്തിന്‍റെ നിറസാന്നിധ്യമുണ്ട്. പ്രിയ താരം ബീന ആന്‍റണിയുടെ ഭര്‍ത്താവ് കൂടിയാണ് മനോജ്. 

സിനിമാ സീരിയല്‍ താരവും ഡബിങ് ആര്‍ടിസ്റ്റുമൊക്കെയാണ് മനോജ്  നായര്‍. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വര്‍ഷങ്ങളായി താരത്തിന്‍റെ നിറസാന്നിധ്യമുണ്ട്. പ്രിയ താരം ബീന ആന്‍റണിയുടെ ഭര്‍ത്താവ് കൂടിയാണ് മനോജ്. നേരത്തെ താരം ഫേസ്ബുക്ക് ലൈവില്‍ ബിഗ് ബോസ് വീട്ടില്‍ പോകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു.

അന്ന് താൻ പങ്ക് വച്ച വീഡിയോ സീരിയലിനെ പറ്റി പറയാൻ ആണ് ചെയ്തതെന്നും, എന്നാൽ ഇപ്പോൾ താൻ ബിഗ് ബോസിനെക്കുറിച്ചു പറയാൻ ആണ് വന്നെതെന്നും പറഞ്ഞാണ് മനോജ് വീഡിയോ തുടങ്ങുന്നത്. ബിഗ് ബോസിന്‍റെ ശബ്ദത്തില്‍ ചില കാര്യങ്ങളും മനോജ് പറഞ്ഞു. ആ വീഡിയോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആ ഭാഗം മാത്രം കട്ട് ചെയ്ത യൂട്യൂബിലെല്ലാം വൈറലായി. എന്തായാലും സന്തോഷമുണ്ട്. അതിനുശേഷം ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചുവെന്ന് മനോജ് ലൈവില്‍ പറയുന്നു.

കോൾ വന്നപ്പോൾ ഞെട്ടി, എന്നാൽ ഷോയിൽ പങ്കെടുക്കാൻ സാധിക്കില്ല. നേരത്തെ തന്നെ താൻ സീരിയലിൽ കമ്മിറ്റഡ് ആയി. കൊടുത്ത വാക്കിനാണ് വില കല്‍പ്പിക്കുന്നത്.  ശനിയാഴ്ച മുതൽ ഉള്ള എപ്പിസോഡിൽ വരാനായിരുന്നു പറഞ്ഞത്. പക്ഷെ ആ ക്ഷണം നിരസിച്ചു. സാമ്പത്തികമായ ലാഭമുണ്ടാകുന്ന കാര്യമാണ്. സീരിയല്‍ ടീമിനോടും അവര്‍ സംസാരിച്ചു. പക്ഷെ താന്‍ അഭിനയിച്ച ഭാഗം പുറത്തിറങ്ങിക്കഴിഞ്ഞു. അപ്പോള്‍ സാധ്യമല്ലെന്ന് വ്യക്തമായി, മൂന്നാം സീസണിൽ അവസരം ലഭിച്ചാൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എനിക്ക് ബിഗ് ബോസിലേക്ക് പോകാനായിട്ടാണ് ആദ്യം ലൈവ് ചെയ്തതെന്ന് ഏതോ ഒറു സുഹൃത്ത് കമന്‍റില്‍ പറഞ്ഞിരുന്നു. ആ സുഹൃത്തിനോട് കൂടി പറയുകയാണ് പോകാൻ പറ്റില്ല എന്ന് മനസിലായില്ലേയെന്നും ലൈവിലൂടെ അദ്ദേഹം ചോദിച്ചു. നേരത്തെ ബിഗ് ബോസ് താരം രജിത് കുമാറിനെ പിന്തുണച്ചും മനോജ് എത്തിയിരുന്നു. അനീതിയാണ് അവിടെ നടക്കുന്നതെന്നായിരുന്നു മനോജ് ലൈവില്‍ പറഞ്ഞത്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുണ്ടായ അസൂയ ആയിരുന്നില്ല ആ ഭാവം; അവരത് കട്ട് ചെയ്ത് വച്ചത്; തുറന്നുപറഞ്ഞ് ശൈത്യ
'കേരളത്തിലെ ഉരുക്ക് വനിത, തോൽക്കാൻ പാടില്ല'; ശോഭാ സുരേന്ദ്രനെ പിന്തുണച്ച് ബി​ഗ് ബോസ് താരം