സോമദാസ് അല്ല! ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published : Jan 19, 2020, 10:13 PM ISTUpdated : Jan 19, 2020, 10:14 PM IST
സോമദാസ് അല്ല! ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Synopsis

രജിത് കുമാര്‍, രാജിനി ചാണ്ടി, സുജോ മാത്യു, അലസാന്‍ഡ്ര, എലീന പടിക്കല്‍, സോമദാസ് എന്നിവരായിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. രജിത് കുമാര്‍, രാജിനി ചാണ്ടി, സുജോ മാത്യു, അലസാന്‍ഡ്ര, എലീന പടിക്കല്‍, സോമദാസ് എന്നിവരായിരുന്നു ഈ സീസണിലെ ആദ്യ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. 

എലിമിനേഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിഗ് ബോസില്‍ തുടരാന്‍ താല്‍പര്യമുള്ള ഒരാളുടെയും പോകാന്‍ സാധ്യതയുള്ള ഒരാളുടെയും പേര് പരസ്യമായി പറയാന്‍ മറ്റ് പതിനൊന്ന് പേരോടും മോഹന്‍ലാല്‍ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ച് രാജിനി ചാണ്ടിയുടെ പേരാണ് തുടരാന്‍ താല്‍പര്യമുള്ള മത്സരാര്‍ഥിയായി കൂടുതല്‍ പേരും പറഞ്ഞത്. പോകാന്‍ സാധ്യതയുള്ള മത്സരാര്‍ഥിയായി സോമദാസിന്റെ പേരും മറ്റ് മത്സരാര്‍ഥികളില്‍ കൂടുതല്‍ പേരും പറഞ്ഞു. എന്നാല്‍ ഈ വാരത്തിലെ എലിമിനേഷനില്‍ സോമദാസ് അല്ല ഇടംപിടിച്ചത്.

 

സുജോ, അലസാന്‍ഡ്ര എന്നിവരുടെ പേരുകള്‍ ഒരുമിച്ചാണ് 'സേഫ്' ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. പിന്നാലെ എലീനയുടെയും അതിനുശേഷം സോമദാസിന്റെയും പേരുകള്‍ സേഫ് സോണിലേക്ക് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. രജിത് കുമാറും രാജിനി ചാണ്ടിയും മാത്രമായിരുന്നു പിന്നീട് അവശേഷിച്ചത്. ഇരുവരോടും സംസാരിച്ചതിന് ശേഷം രജിത് കുമാറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണയെക്കുറിച്ച് സംസാരിച്ചതിന് ശേഷം അദ്ദേഹത്തിനും ബിഗ് ബോസില്‍ തുടരാവുന്നതാണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. അതായത് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷനിലൂടെ പുറത്താവുന്ന മത്സരാര്‍ഥിയായി രാജിനി ചാണ്ടി മാറി. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ