രജിത് കുമാര്‍ അകത്തേക്കോ പുറത്തേക്കോ? തീരുമാനം രേഷ്മയ്ക്ക് വിട്ട് മോഹന്‍ലാല്‍

Published : Mar 14, 2020, 06:51 PM ISTUpdated : Mar 14, 2020, 07:02 PM IST
രജിത് കുമാര്‍ അകത്തേക്കോ പുറത്തേക്കോ? തീരുമാനം രേഷ്മയ്ക്ക് വിട്ട് മോഹന്‍ലാല്‍

Synopsis

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. കഴിഞ്ഞ ആഴ്ചയിലെ ഒരു ടാസ്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചതിന് പിന്നാലെയായിരുന്നു ബിഗ് ബോസ് വീടിന്‍റെ മുഖം മാറിയത്. 

ബിഗ് ബോസ് സീസണ്‍ രണ്ടില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. കഴിഞ്ഞ ആഴ്ചയിലെ ഒരു ടാസ്കിനിടയില്‍ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചതിന് പിന്നാലെയായിരുന്നു ബിഗ് ബോസ് വീടിന്‍റെ മുഖം മാറിയത്. സംഭവത്തിന് പിന്നാലെ രജിത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കിയ ബിഗ് ബോസ് രേഷ്മയെ ചികത്സയ്ക്കായി പുറത്തേക്കയച്ചു. കണ്ണിന്‍റെ പ്രശ്നങ്ങളൊക്കെ മാറിയ ശേഷം രേഷ്മ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ പുറത്തേക്ക് പോയ രജിത് കുമാര്‍ തന്നെയായിരുന്നു പിന്നെയും വീട്ടിലെയും പുറത്തേയും ചര്‍ച്ച. രജിത് കുമാര്‍ തിരിച്ചെത്തുമെന്നും, സംഭവം ബിഗ് ബോസ് ഷോയിലെ സീക്രട്ട് ടാസ്കിന്‍റെ ഭാഗമാണെന്നും വരെ ചര്‍ച്ചകള്‍ ഉണ്ടായി.

Read more at: 'നിങ്ങളുടെ ദൈവം ഉടൻ ബിഗ് ബോസിൽ തിരികെ എത്തുമായിരിക്കും'; മഞ്ജു പത്രോസ് പറയുന്നു...
 

ഇപ്പോഴിതാ സംഭവത്തിന് വ്യക്തത വന്നിരിക്കുകയാണ്. ഇന്ന് സംപ്രേഷണം ചെയ്യാനുള്ള എപ്പിസോഡിന്‍റെ പ്രൊമോ വീഡിയോ എത്തിയതോടെയായിരുന്നു ഇത്. തനിക്ക് പറ്റിയ തെറ്റ് ഏറ്റുപറയുകയും പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്യുന്ന രജിത് കുമാറിന്‍റെ ദൃശ്യങ്ങളായിരുന്നു ആദ്യ പ്രൊമോയില്‍ എത്തിയത്. താന്‍ ചെയ്തത് തെറ്റാണെന്നും രേഷ്മയോട് മാപ്പ് പറഞ്ഞ് പോകാനാണ് വന്നതെന്നുമായിരുന്നു രജിത് കുമാറിന്‍റെ പ്രതികരണം. പിന്നാലെ എത്തിയ പുതിയ പ്രൊമോയാണ് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.  പ്രൊമോയില്‍ മോഹന്‍ലാല്‍ പറയുന്നതിങ്ങനെ... 'ഞങ്ങള്‍ അത്യന്തം സുതാര്യതയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്തതെന്ന് വിശ്വസിക്കുന്നു. ഇനി ഒരു മില്യണ്‍ ഡോളര്‍ ചോദ്യമാണ് ചോദിക്കുന്നത്, രജിത്തിനെ അകത്തേക്ക് വിടണോ പുറത്തേക്ക് വിടണോ?' ഈ ചോദ്യത്തിന്‍റെ ഉത്തരത്തിന് അനുസരിച്ചാകും രജിത്തിന്‍റെ ഭാവി നിര്‍ണയിക്കുക. മറ്റുള്ള മത്സരാര്‍ത്ഥികളെല്ലാം തരിച്ചിരിക്കുന്ന ദൃശ്യങ്ങളും പ്രൊമോയില്‍ കാണാമായിരുന്നു. രജിത് തിരിച്ചുവരുമോ ഇല്ലയോ എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്