
ബിഗ് ബോസ് വീട്ടില്‍ രജിത്തിനെതിരെ പലപ്പോഴും ഉയര്‍ന്നുകേട്ട പരാതിയായിരുന്നു ഒറ്റയ്‍ക്കുള്ള സംസാരം. മോഹൻലാലും അതിനെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്ക് മോഹൻലാല്‍ താക്കീത് ചെയ്യാറുണ്ടായിരുന്നു. ബിഗ് ബോസ്സിലെ വിശേഷങ്ങള്‍ ചോദിക്കുന്നതിനിടെ രജിത് കുമാറിന്റെ മാറ്റത്തെക്കുറിച്ചും മോഹൻലാല്‍ ചോദിച്ചു. ഒറ്റയ്‍ക്കുള്ള സംസാരവും പാവയെ നോക്കുന്നതുമൊക്കെ അവസാനിച്ചല്ലോയെന്ന് മോഹൻലാല്‍ രജിത്തിനോട് ചോദിച്ചു.
ബിഗ് ബോസില്‍ നെഗറ്റീവിറ്റിയാണ് എന്ന് ആര്യ പറഞ്ഞ കാര്യം സൂചിപ്പിച്ചായിരുന്നു മോഹൻലാല്‍ തുടക്കമിട്ടത്. നെഗറ്റീവിറ്റിയാണ് എന്ന് ആര്യ പറയുകയും ചെയ്‍തു. എങ്ങനെയായിരുന്നാലും അത് പോസിറ്റീവിറ്റിയാക്കണമെന്ന് മോഹൻലാല്‍ പറഞ്ഞു. തനിക്ക് പോസിറ്റീവിറ്റിയാണ് തോന്നുന്നത് എന്ന് രജിത് കുമാര്‍ പറഞ്ഞു.അതു തനിക്ക് മനസ്സിലായി എന്ന് മോഹൻലാല്‍ പറഞ്ഞു. അമൃത സുരേഷും അഭിരാമി സുരേഷും വന്നതിനെ കുറിച്ചും അവര്‍ പുതിയ സംഘമായതിനെ കുറിച്ചും സൂചിപ്പിച്ചായിരുന്നു മോഹൻലാല്‍ പറഞ്ഞത്. അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും പ്രകടനത്തെ ആദ്യം മോഹൻലാല്‍ അഭിനന്ദിക്കുകയും ചെയ്‍തിരുന്നു. ഇപ്പോള്‍ എപ്പോഴും പാട്ടുകേള്‍ക്കുകയാണല്ലോ സ്വയം സംസാരിക്കുന്നതും പാവയെ നോക്കുന്നതും ഒന്നും കാണുന്നില്ലല്ലോ എന്നും മോഹൻലാല്‍ രജിത്തിനോട് ചോദിച്ചു. പിറുപിറുത്തുകൊണ്ടിരിക്കുന്നത് എന്തിനാണ് എന്ന് ലാലേട്ടൻ തന്നെ ചോദിച്ചിരുന്നല്ലോ എന്ന് രജിത് കുമാര്‍ പറഞ്ഞു. ഓ ഞാൻ പറഞ്ഞാല്‍ എല്ലാം കേള്‍ക്കുന്ന ഒരാള് എന്ന് മോഹൻലാല്‍ പറഞ്ഞു. ഗായികമാര്‍ വന്നപ്പോള്‍ എല്ലാവര്‍ക്കുമായി അവരുടെ പാട്ട് ഉപയോഗിക്കണമെന്ന് തോന്നി വെറുതെയാകണ്ടല്ലോയെന്നും രജിത് പറഞ്ഞു. പാവയെ ഉറക്കുന്നതൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍ അതിന് രജിത് കുമാര്‍ മറുപടിയൊന്നും പറഞ്ഞില്ല.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ