
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രത്യേകതകളില്‍ ഒന്നാണ് മത്സരാര്‍ഥികള്‍ക്കായുള്ള ജയില്‍ശിക്ഷ. മിക്കവാറും ഏതെങ്കിലും ടാസ്‌കില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന രണ്ടുപേര്‍ക്ക് ഒരുമിച്ചാണ് ബിഗ് ബോസ് തടവുശിക്ഷ വിധിക്കുക. ബിഗ് ബോസ് ഹൗസിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ജയിലിലാണ് ഇവരെ പാര്‍പ്പിക്കുക. ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ് വരുംവരെയാണ് ശിക്ഷ അനുഭവിക്കേണ്ടത്. ബിഗ് ബോസിന്റെ തീരുമാനം അനുസരിച്ച് ചിലപ്പോള്‍ ഒരു രാത്രി കഴിയുംവരെ ജയിലില്‍ കിടക്കേണ്ടിവന്നേക്കാം.
രജിത് കുമാര്‍, രാജിനി ചാണ്ടി, മഞ്ജു പത്രോസ്, അലസാന്‍ഡ്ര എന്നിവര്‍ക്ക് പിന്നാലെ വ്യാഴാഴ്ച എപ്പിസോഡിലും ബിഗ് ബോസ് ഒരു തടവുശിക്ഷ പ്രഖ്യാപിച്ചു. കഴിഞ്ഞ ഹോട്ടല്‍ ടാസ്‌കില്‍ മോശം പ്രകടനം കാഴ്ചവച്ച രണ്ടുപേരായി മത്സരാര്‍ഥികള്‍ ഒരുമിച്ച് തെരഞ്ഞെടുത്ത ഫുക്രുവിനും ദയ അശ്വതിക്കുമായിരുന്നു ശിക്ഷ ലഭിച്ചത്. ഫുക്രു തന്റെ പതിവ് ലാഘവത്വത്തോടെയാണ് ശിക്ഷയെയും സമീപിച്ചത്. ജയില്‍ വസ്ത്രമണിഞ്ഞ് എത്തിയ ഇരുവരെയും പ്രവേശിപ്പിക്കാന്‍ എല്ലാവരും ജയിലിന് മുന്നില്‍ എത്തിയിരുന്നു. അവിടെ കൂടിയവരോടൊക്കെ തമാശ പൊട്ടിച്ചുകൊണ്ടാണ് ഫുക്രു ജയിലിലേക്ക് കയറിയത്.
രസകരമായൊരു ഡയലോഗ് ഫുക്രു പറഞ്ഞത് ജസ്ലയ്ക്കുള്ള മറുപടി എന്ന നിലയ്ക്കായിരുന്നു. 'ധാരനേതാവേ' എന്ന് ഫുക്രുവിനെ സംബോധന ചെയ്തുകൊണ്ട് അലസാന്‍ഡ്രയാണ് ജയിലിന്റെ താഴ് തുറന്നുകൊടുത്തത്. തൊട്ടപ്പുറത്തുനിന്ന ജസ്ല അപ്പോള്‍ 'സഖാവേ, ലാല്‍സലാം' എന്നുപറഞ്ഞ് ഫുക്രുവിന് ഒരു സലാമും നല്‍കി. 'സഖാവല്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണെ'ന്നായിരുന്നു പൊടുന്നനെ ഫുക്രുവിന്റെ പ്രതികരണം. ആശ്വസിപ്പിക്കാന്‍ ചെന്നവരോട് 'ഞാന്‍ ചാവാന്‍ പോവല്ല, നാളെ തിരിച്ചുവരു'മെന്നും ഫുക്രു കൂസലൊന്നുമില്ലാതെ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ