
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ മത്സരാര്‍ഥികള്‍ മുഴുകുകയാണ്. മത്സാര്‍ഥികള്‍ ഓരോരുത്തരും അവരവരുടെ മികവുകള്‍ കാട്ടാൻ ശ്രമിക്കുന്നു. അതേസമയം തര്‍ക്കങ്ങളും ഒരുപാടുണ്ടാകുന്നു. പരീക്കുട്ടിയും രാജിനി ചാണ്ടിയും തമ്മിലുള്ള തര്‍ക്കമാണ് ഇന്നത്തെ ഭാഗത്ത് കൂടുതലും കണ്ടത്. ഭക്ഷണത്തിന്റെ പേരിലായിരുന്നു തര്‍ക്കം.
പരീക്കുട്ടിയും രജിത് കുമാറും തമ്മിലുള്ള സംഭാഷണത്തിലായിരുന്നു ആദ്യം ഇന്ന് രജനിചാണ്ടിയെ കുറിച്ചുള്ള തര്‍ക്കത്തെ കുറിച്ച് വ്യക്തമായത്. രജിത് കുമാര്‍ പരീക്കുട്ടിയെ ഉപദേശിക്കാൻ നോക്കുകയായിരുന്നു. ദേഷ്യം കൊണ്ട് വാക്കുകള്‍ വിളിച്ചുപറയരുത് എന്നാണ് രജിത് കുമാര്‍ പറഞ്ഞു. തന്റെ പ്രായത്തിലുള്ള ആളാണെങ്കില്‍, പുറത്താണെങ്കില്‍ അടിയായിരിക്കും കൊടുക്കുക എന്ന് പരീക്കുട്ടി പറഞ്ഞു. പരീക്കുട്ടി പറഞ്ഞത് ശരിയാണ്, പക്ഷേ സാഹചര്യം നോക്കിയേ സംസാരിക്കാൻ പാടുള്ളൂവെന്ന് രജിത് കുമാര്‍ പറഞ്ഞു. ചിലപ്പോള്‍ പറഞ്ഞുപോകും എന്നായിരുന്നു പരീക്കുട്ടിയുടെ പ്രതികരണം. അപ്പോള്‍ താൻ തിരുത്താൻ വരും എന്ന് രജിത് കുമാറും പറഞ്ഞു.
നിങ്ങള്‍ പറയുന്നത് ഞാൻ അംഗീകരിക്കാതിരിക്കുന്നിട്ടുണ്ടോയെന്നാണ് പരീക്കുട്ടി പറഞ്ഞത്. ആവശ്യത്തിന് കളിയാക്കുമെന്നും പറഞ്ഞു. അടിച്ച് ഷെയ്‍പ് മാറ്റും എന്ന് പറഞ്ഞത് ഒരു പ്രയോഗമാണ് എന്നും പരീക്കുട്ടി പറഞ്ഞു. പതിനേഴ് മത്സരാര്‍ഥികളിലും ഏറ്റവും മോശം മത്സരാര്‍ഥിയാണ് അവരെന്നും രാജിനി ചാണ്ടിയെ ഉദ്ദേശിച്ച് പരീക്കുട്ടി പറഞ്ഞു. എന്നാല്‍ ചുറ്റുമുള്ളത് മാലാഖമാരല്ലെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. അപ്പോള്‍ ഉദാഹരണ സഹിതം കാര്യം വ്യക്തമാക്കാനായിരുന്നു പരീക്കുട്ടിയുടെ ശ്രമം. ഇപ്പോള്‍ ഫുക്രുവിന്റെ പാത്രത്തില്‍ നിന്ന് ഞാൻ ഒരു കഷണം ചപ്പാത്തിയെടുക്കുന്നു. അപ്പോള്‍ ഫുക്രു പറയുകയാണ്, എന്റെ ഭക്ഷണം എടുത്തുവെന്ന്. അപ്പോള്‍ രജിത് കുമാര്‍ എന്ന വ്യക്തി പറയാൻ പോകുന്ന വാക്ക് എനിക്കറിയാം, ഒരു കഷണം അവനും കൂടി കൊടുക്കെടാ എന്നായിരിക്കും- പരീക്കുട്ടി പറഞ്ഞു. അതിനു പകരം അവൻ തിന്നട്ടെ നീ മാറിനില്‍ക്കട്ടെ എന്നു പറയുന്ന വിവേചനം മനുഷ്യത്വത്തിന് എതിരാണെന്നും പരീക്കുട്ടി പറഞ്ഞു.
ഇതേകാര്യം പാഷാണം ഷാജിയുമായും പരീക്കുട്ടി ഇക്കാര്യം ചര്‍ച്ച ചെയ്‍തു. അക്കാര്യം മറന്നുകളയെന്ന് പറഞ്ഞ് പാഷാണം ഷാജി പരീക്കുട്ടിയെയും കൂട്ടി രാജിനി ചാണ്ടിയുടെ എടുത്തുപോയി. പരീക്കുട്ടിയും രാജിനി ചാണ്ടിയും തമ്മിലുള്ള പിണക്കം മാറ്റാൻ ശ്രമിക്കുകയും ചെയ്‍തു. കാഷ്വലായിട്ടാണ് പറഞ്ഞത് എന്നായിരുന്നു രാജിനി ചാണ്ടി പറഞ്ഞത്. എന്നാല്‍ എനിക്ക് വിഷമം വന്നുവെന്ന് പരീക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസമുള്ളതല്ലേയെന്നും പരീക്കുട്ടി പറഞ്ഞു.
ഒടുവില്‍ ഇരുവരും കൈകൊടുത്ത് പ്രശ്‍നം തീര്‍ന്നെന്ന് പറയുകയും ചെയ്‍തു. എന്നാല്‍ ഇതുപറഞ്ഞ് പിന്നീട് രാജിനി ചാണ്ടി കരയുകയും ചെയ്‍തു. ഇപ്പോള്‍ വീട്ടില്‍പ്പോകണം എന്ന് പറഞ്ഞായിരുന്നു കരച്ചില്‍. എല്ലാവരും കൂടി രാജിനി ചാണ്ടിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‍തു. അതിനിടയ്‍ക്ക് അഭിപ്രായം പറയാൻ വന്ന രജിത് കുമാറിനെ തടഞ്ഞ് ഫുക്രു എടുത്തുകൊണ്ടുപോയി മാറ്റുകയായിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ