
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഓരോ എപ്പിസോഡുകളിലും അപ്രതീക്ഷിതത്വങ്ങളാണ് പ്രേക്ഷകരെയും മത്സരാര്‍ഥികളെയും കാത്തിരിക്കുന്നത്. മത്സരാര്‍ഥികള്‍ക്കിടയിലെ കണ്ണിനസുഖമാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്കിടയില്‍ കഴിഞ്ഞ ഒന്നരയാഴ്ചയായി വലിയ ചര്‍ച്ച ഉയര്‍ത്തിയത്. പരീക്കുട്ടിയില്‍ നിന്നാരംഭിച്ച കണ്ണിനസുഖം പിന്നീട് രഘു, രേഷ്മ, അലസാന്‍ഡ്ര, സുജോ, പവന്‍ എന്നിവരിലേക്കും എത്തുകയായിരുന്നു. പരീക്കുട്ടി ആദ്യമേ എലിമിനേഷനിലൂടെ പുറത്തുപോയെങ്കില്‍ അവസാനം പറഞ്ഞ അഞ്ചുപേരില്‍ പവന്‍ ഒഴികെയുള്ളവരെ അസുഖം പൂര്‍ണമായും ഭേദമാകാത്തതിനാല്‍ ബിഗ് ബോസ് പറഞ്ഞയയ്ക്കുകയായിരുന്നു. എന്നാല്‍ അനാരോഗ്യം പവനെ വിട്ടുപിരിയുന്നില്ലെന്ന വിവരമാണ് ഇന്നത്തെ എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെക്കുന്നത്.
നടുവിന് വേദന സഹിക്കാന്‍ പറ്റാത്ത പവനെയാണ് ഇന്നത്തെ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്. തീവ്രമായ നടുവേദന സഹിക്കാന്‍ പറ്റാതെ ഉറക്കം നഷ്ടപ്പെട്ട പവന്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ക്യാമറയ്ക്ക് മുന്നിലെത്തി ബിഗ് ബോസിനോട് സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. നടുവിന് കടുത്ത വേദനയുണ്ടെന്നും ഡിസ്‌കിന് പ്രശ്‌നയുള്ള ആളാണെന്നും ടാസ്‌കിന് ഇടയില്‍ പറ്റിയ ഒരു അബദ്ധമാണെന്നും പവന്‍ ബിഗ് ബോസിനോട് പറയുന്നുണ്ട്. 15-20 മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ റൂമില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തിയിരുന്നു. അവിടെ എത്തിയ ഡോക്ടര്‍മാരോടും പവന്‍ തന്റെ ദുഷ്‌കരമായ അവസ്ഥ ആവര്‍ത്തിക്കുന്നു.
രാവിലെ പത്തരയോടെ പവനെ സ്റ്റോര്‍ മുറിയിലേക്ക് എത്തിക്കാന്‍ മറ്റംഗങ്ങളോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് പാഷാണം ഷാജിയും ഫുക്രുവും ചേര്‍ന്ന് പിടിച്ച് പവനെ സ്റ്റോര്‍ മുറിയിലേക്ക് എത്തിക്കുകയും ബിഗ് ബോസ് അണിയറക്കാര്‍ എത്തി, തൊട്ടടുത്ത ചികിത്സാ മുറിയിലേക്ക് മാറ്റുകയുമായിരുന്നു. ഫിസിയോ തെറാപ്പി വിദഗ്ധരുടെ പരിശോധന കഴിഞ്ഞെത്തിയ പവന്‍ പിന്നെയും വേദയ കൊണ്ട് പുളയുകയായിരുന്നു. ഇടയ്ക്ക് രജിത് കുമാര്‍ ചൂട് പിടിച്ചുകൊടുക്കുന്നത് കാണാമായിരുന്നു. ഒപ്പമുള്ളവരെല്ലാം ഏറെ അനുതാപത്തോടെയാണ് പവനോട് ഒരു അവശ്യസമയത്ത് പവനോട് പെരുമാറിയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ