
ബിഗ് ബോസ്സില്‍ ഇന്ന് അവിചാരിതമായ സംഭവങ്ങളായിരുന്നു. സ്‍കൂള്‍ വിഷയമായി ഒരു ടാസ്‍ക്ക് ആയിരുന്നു ഇന്ന് നടന്നത്. എന്നാല്‍ ടാസ്‍ക്കിനിടെ രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചത് ഞെട്ടിക്കുന്ന സംഭവമായി. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ ബിഗ് ബോസ് താല്‍ക്കാലികമായി പുറത്താക്കുകയും ചെയ്‍തു. രജിത് ചെയ്‍തത് അംഗീകരിക്കാനാകാത്തത് ആണ് എന്നാണ് രഘുവടക്കമുള്ള ചിലര്‍ പറഞ്ഞത്.
മുളകാണ് രജിത് രേഷ്‍മയുടെ കണ്ണില്‍ തേച്ചത് എന്ന് രഘു പറഞ്ഞു. മറ്റുള്ളവര്‍ ആക്രമിക്കുമ്പോള്‍ നമ്മള്‍ അതിനെ എതിര്‍ക്കുന്നത് അല്ലേ. അങ്ങനെ നമ്മള്‍ ലോജിക് പറയുന്നത് അല്ലേ. ആര് എന്ത് പറഞ്ഞാലും തനിക്ക് രജിത് ചെയ്‍തതിനോട് യോജിക്കാനാകില്ലെന്ന് രഘു പറഞ്ഞു. വിശ്വസിക്കാൻ പറ്റുന്നതല്ല, അത് തീരെ ശരിയായില്ലെന്ന് അമൃത പറഞ്ഞു. രജിത്തിന്റെ കൂടെ നില്‍ക്കാൻ പറ്റില്ലെന്ന് രഘു പാഷാണം ഷാജിയോടും പറഞ്ഞു. തനിക്ക് വളരെ വേണ്ടപ്പെട്ട ആളാണ് രജിത്. പക്ഷേ ഇതിന് കൂടെ നില്‍ക്കാനാകില്ല. എന്ത് ന്യായം പറഞ്ഞാലും. അതിന്റെ പേരില്‍ ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്‍നമില്ല. തന്നെയോ ഫുക്രുവിനെയോ ചെയ്‍താല്‍ താൻ അംഗീകരിക്കും, ഇത് അങ്ങനെയല്ലല്ലോവെന്നും രഘു പറഞ്ഞു. രജിത്ത് എന്തുകൊണ്ടാണ് അങ്ങനെ ചെയ്‍തത് എന്ന് അമൃതയും അഭിരാമിയും സുജോയും രഘുവും ചര്‍ച്ച ചെയ്‍തു. ചെയ്‍തത് തെറ്റാണെന്ന് നമുക്ക് പറയാമെന്ന് അഭിരാമി പറഞ്ഞു. പറയുന്നത് ഒന്ന് ചെയ്യുന്നത് ഒന്ന് എന്ന് ആണെങ്കില്‍ അംഗീകരിക്കാൻ ആകില്ലെന്ന് അലസാൻഡ്ര പറഞ്ഞു. നല്ലതു മാത്രം ചെയ്യുന്നവരില്‍ നിന്ന് ഒരു തെറ്റ് വന്നാല്‍ അത് മതിയെന്ന് രഘു പറഞ്ഞു. മൂപ്പര് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം കറക്ടാണ്, സംസാരിക്കുന്നത് അങ്ങനെയാണ്, ന്യായത്തിന്റെ ഒപ്പം മാത്രമേ നില്‍ക്കുകയുള്ളൂ, പക്ഷേ ആ സെക്കൻഡില്‍ മൂപ്പര് ചെയ്‍തത് എന്തായാലും ഇവിടെ ബാധിക്കും. അത്രയേ താൻ പറഞ്ഞുള്ളൂവെന്നും രഘു പറഞ്ഞു. ഒരു കൗണ്ടറായിട്ട് വരുമെന്നും ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത സംഭവമാണെന്നും അമൃത പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ