
ബിഗ് ബോസ്സില്‍ ഓരോ ദിവസവും സമവാക്യങ്ങള്‍ മാറുകയാണ്. ഓരോ മത്സരാര്‍ഥിയും സൂക്ഷ്‍മതയോടെ സ്വന്തം മികവുകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഓരോ മത്സരാര്‍ഥിയും തമ്മില്‍ ഇണക്കവും പിണക്കവും മാറിമാറിയുണ്ടാകുന്നു. ആര്‍ജെ രഘു ചില ചര്‍ച്ചകളില്‍ സജീവമായതാണ് ഇന്നത്തെ ഭാഗത്ത് കണ്ടത്. ബിഗ് ബോസ്സില്‍ ആരാണ് സമര്‍ഥമായി പെരുമാറുന്നത് എന്ന് സൂചിപ്പിക്കാനാണ് രഘു ഒരു ചര്‍ച്ചയില്‍ ശ്രമിച്ചത്.
മഞ്ജു പത്രോസും രേഷ്‍മയുമായി രഘു സംസാരിക്കുകയായിരുന്നു. ഒന്നു താൻ പറയാം ചേച്ചി, ഇവിടത്തെ നമ്പര്‍ വണ്‍ പ്ലേയര്‍ ആരാ, സൈലന്റായി അടിക്കാൻ പറ്റിയ പ്ലേയര്‍, ആര്യ എന്നാണ് രഘു പറഞ്ഞത്. ഫസ്റ്റ്. ആണുങ്ങളെ കുറിച്ച് നമുക്ക് അങ്ങനെ ആരെക്കുറിച്ചും അഭിപ്രായമില്ല. അഭിപ്രായം വരും. ഷാജിയേട്ടൻ പാവം മനുഷ്യനാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. അയാള്‍ക്ക് ഉള്ളില്‍ ഒരു സത്വമുണ്ട്. ആര്യ, ഇപ്പോള്‍ വീടിന്റെ പല കാര്യങ്ങളുടെയും ചരട് വലിക്കുന്നത് ആര്യയാണ് എന്നും രഘു പറഞ്ഞു. ഞാൻ നമ്മുടെ ടീമിനെ മാറ്റാൻ പറയുകയായിരുന്നു. ആളില്ലാത്തതുകൊണ്ട്. എനിക്ക് ഗ്ലാസ് ക്ലീൻ ചെയ്യാനാകില്ല, രജിത്തിനും ആകില്ല. സുജോ വരട്ടെ എന്നാണ് വിചാരിച്ചത്. ആര്യ ഇടയ്‍ക്ക് വന്നു പറയും, ബെഡ് റൂമില്‍ ചെളിയുണ്ട് എന്ന്. ചെളി ഏറ്റവും കൂടുതലുള്ളത് ആര്യയുടെ ഭാഗത്ത് ആണ്. ആര്യ എന്നെ മുട്ടിനോക്കിയതാണ്. ആര്യന്റെ, പാവം മരിച്ചുപോയി, അപ്പനെ വിറ്റ കാശ് എന്റെ അടുത്തുണ്ട്. അതുകൊണ്ടാണ് ഞാൻ ട്വിസ്റ്റ് മാറ്റിയത്- രഘു പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ