
കഴിഞ്ഞ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ വന്നതിന് ശേഷം ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തിന് വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായി. ബിഗ് ബോസ് വീട്ടില്‍ വീണ്ടും ഒരു ഭാഗത്ത് രജിത് കുമാറും മറ്റുളളവര്‍ മറ്റൊരു ഭാഗത്തും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. എല്ലാവരോടും രജിത്തിനെ ഒറ്റപ്പെടുത്തരുതെന്നും, രജിത്തിനോട് ഒറ്റയ്ക്കിരിക്കരുതെന്നും മോഹന്‍ലാല്‍ വിവിധ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഓര്‍മപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ശേഷവും പലപ്പോഴും പൊട്ടലും ചീറ്റലും തുടര്‍ന്നു.
ആര്യ രജിത്തിന് വേണ്ടി ജയിലിലേക്ക് പോയപ്പോള്‍ അത് ബുദ്ധിപരമായ തീരുമാനമാണെന്ന് പറഞ്ഞ രജിത്തിനോട് ആര്യക്ക് വെറുപ്പുണ്ടായി. അതേപോലെ ടാസ്കിനിടയില്‍ രജിത്ത് കുമാറുമായി വന്‍ സംഘര്‍ഷങ്ങളിലേര്‍പ്പെട്ട ഫുക്രുവും രജിത്തില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. നിരന്തരം വാദപ്രതിവാദങ്ങള്‍ നടക്കുന്ന മഞ്ജുവിന്‍റെ കാര്യം പിന്നെ പറയുകയും വേണ്ട. എന്നാല്‍ എല്ലാവരെയും പിടിക്കാനുള്ള ഗെയിം പ്ലാന്‍ തനിച്ചിരുന്ന് തയ്യാറാക്കുകയാണ് രജത് കുമാര്‍. സൂരജിന് പറഞ്ഞ കാര്യങ്ങള്‍ മനസിലായെന്നും മറ്റുള്ളവരുടെ മുമ്പില്‍ എന്‍റെ കഴിവ് തെളിയിക്കണമെന്നും രജിത്ത് തനിച്ച് കിടപ്പുമുറിയിലിരുന്ന് പറയുന്നു.
അന്യായം പറയുന്നവരുടെ അടുത്ത് നമ്മള്‍ ന്യാം പറയാന്‍ പോയാല്‍ എന്ത് ന്യായമാണ് കിട്ടുക. മഞ്ജു പത്രോസ്, വീണ,ആര്യ, ഷാജി, പ്രദീപ് ഇപ്പോ സൂരജും കൂടി അവരുടെ വലയിലാണ്. പിന്നെ ഫുക്രുവും ജസ്‍ലയും. പിന്നെ അവരില്‍ നിന്ന് എന്ത് ന്യായം പ്രതീക്ഷിച്ചാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും രജിത് സ്വയം പറയുന്നു. പക്ഷെ അതിനിടയിലേക്ക് തുരന്ന് കയറണം, എന്നിട്ട് നമ്മുടെ കഴിവ് അതില്‍ ചിലരുടെ ഇടയിലെങ്കിലും തെളിയിക്കണം. ജീന്‍സ് എന്നുള്ളതല്ല പ്രധാനം, അണ്ടര്‍ ഗാര്‍മെന്‍റ്സ് എന്നുള്ളതാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇപ്പോള‍് സൂരജിന് കാര്യങ്ങളെല്ലാം വ്യക്തമായി എന്നുമായിരുന്നു രജിത് പറഞ്ഞത്. നേരത്തെ ടെലിക്കാസ്റ്റ് ചെയ്തിട്ടില്ലാത്ത ഈ ദൃശ്യങ്ങള്‍ അണ്‍കട്ട് വീഡിയോ വഴി ഇന്നലെയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ