'ആര്യ ജയിലില്‍ കിടക്കുമ്പോള്‍ ഞാന്‍ അകത്തു കിടക്കുന്നത് ശരിയല്ല', രജിത്തിന്‍റേത് പുതിയ ഗെയിം പ്ലാനോ?

Published : Feb 18, 2020, 11:24 AM ISTUpdated : Feb 18, 2020, 11:28 AM IST
'ആര്യ ജയിലില്‍ കിടക്കുമ്പോള്‍ ഞാന്‍ അകത്തു കിടക്കുന്നത് ശരിയല്ല', രജിത്തിന്‍റേത് പുതിയ ഗെയിം പ്ലാനോ?

Synopsis

ആറാം ആഴ്ചയില്‍  ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും രസകരവും ഉദ്വേഗജനകവുമായ മുഹൂര്‍ത്തമായിരുന്നു ആര്യയുടെ ജയില്‍ പ്രവേശം. തന്‍റെ കയ്യിലുണ്ടായിരുന്ന സ്വിച്ച് കോയിന്‍ ഉപയോഗപ്പെടുത്തി ജയിലിലേക്ക് പോകേണ്ടിയിരുന്ന രജിത് കുമാറിനെ ആര്യ സേഫാക്കി. 

ആറാം ആഴ്ചയില്‍  ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും രസകരവും ഉദ്വേഗജനകവുമായ മുഹൂര്‍ത്തമായിരുന്നു ആര്യയുടെ ജയില്‍ പ്രവേശം. തന്‍റെ കയ്യിലുണ്ടായിരുന്ന സ്വിച്ച് കോയിന്‍ ഉപയോഗപ്പെടുത്തി ജയിലിലേക്ക് പോകേണ്ടിയിരുന്ന രജിത് കുമാറിനെ ആര്യ സേഫാക്കി. പകരം ആര്യ ജസ്‍ലയ്ക്കൊപ്പം ജയിലിലേക്ക് പോവുകയും ചെയ്തു. ഇന്നലത്തെ എപ്പിസോഡിലായിരുന്നു ആര്യയുടെ ജയില്‍ വാസം ആരംഭിച്ചത്. 

നേരത്തെ തന്നെ രജിത് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ആര്യയുടെത് ബുദ്ധിപരമായ തീരുമാനമായിരുന്നു എന്നായിരുന്നു രജിത് പറഞ്ഞത്. ആര്യയുടേത് ഗെയിമിന്‍റെ ഭാഗമായുള്ള തീരുമാനമാണെന്നും തനിക്ക് വേണ്ടി ജയിലില്‍ കിടക്കുന്നതിനോട് യോജിപ്പില്ലെന്നും രജിത് പറഞ്ഞു. ഒടുവില്‍ മോഹന്‍ലാല്‍ ഗെയിം രജിത്തിന്‍റെ ഇഷ്ടംപോലെ നടത്താന്‍ പറ്റില്ലെന്ന തരത്തില്‍ പറഞ്ഞവസാനിപ്പിക്കുകയുമായിരുന്നു.

എന്നാല്‍ ആര്യ ഇതിനോട് വളരെ വൈകാരികമായിട്ടാണ് പ്രതികരിച്ചത്. താന്‍ ഒരു ഗെയിമിന്‍റെയും ഭാഗമായിട്ടല്ല,  സഹജീവി സ്നേഹത്തിന്‍റെ മാത്രം അടിസ്ഥാനത്തിലാണ് ജയില്‍ വാസം ഏറ്റെടുത്തത് എന്നായിരുന്നു ആര്യ പറഞ്ഞത്. രജിത്തിന്‍റെ വയ്യായ്കള്‍ തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ് ഈ തീരുമാനമെടുത്തതെന്നും ആര്യ പറഞ്ഞിരുന്നു. ഇക്കാര്യം ഈ ആഴ്ചയിലെ നോമിനേഷന്‍ പ്രക്രിയയിലും ആര്യ കരഞ്ഞുകൊണ്ട് ആവര്‍ത്തിച്ചു.

എന്നാല്‍ ഇന്നലത്തെ എപ്പിസോഡ് തുടങ്ങിയപ്പോള്‍ തന്നെയുള്ള  കാഴ്ച ജയിലില്‍ ആര്യ കിടക്കുമ്പോള്‍ പുറത്ത് സിറ്റൗട്ടില്‍ കിടക്കാന്‍ ഒരുങ്ങുന്ന രജിത് കുമാറിനെയാണ്. എന്താണ് താങ്കള്‍ ഇവിടെ കിടക്കുന്നതെന്ന് വീണ ചോദിച്ചപ്പോള്‍  ആര്യ ജയിലില്‍ കിടക്കുമ്പോള്‍ താന്‍ അകത്ത് കിടക്കുന്നത് ശരിയല്ലെന്നായിരുന്നു രജിത്തിന്റെ മറുപടി. താന്‍ തനിച്ചല്ലെന്നും ജസ്‍ലയുണ്ടെന്നും ആര്യ പറഞ്ഞു. ആര്യ ജയിലില്‍ കിടക്കുമ്പോള്‍ താന്‍ ഇവിടെ തന്നെ കാണുമെന്നും എന്തുവേണമെങ്കിലും പറയണമെന്നും രജിത് പറഞ്ഞപ്പോള്‍ ഒരാവശ്യവുമില്ലെന്നും ആര്യ മറുപടി നല്‍കി.

ആര്യയുടെത് ഗെയിം പ്ലാനാണെന്ന് ആരോപിക്കുന്ന രജിതിന്‍റെ പുറത്തി കിടന്നുള്ള ഉറക്കുവും, ആര്യക്ക് വേണ്ടിയെന്നുള്ള വാദവും ഗെയിം പ്ലാനാണോ?. ഇക്കാര്യത്തില്‍ നോമിനേഷനില്‍ ആര്യ പറ‍ഞ്ഞത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. താന്‍ ഗെയിം കളിക്കുകയാണെന്ന് പറയാതെ പറഞ്ഞ രജിത് എന്തിനാണ് താന്‍ ജയിലില്‍ കിടക്കുന്നുവെന്ന് പറഞ്ഞ് പുറത്തുവന്ന് കിടന്നത്. അങ്ങനെ ആത്മാര്‍ത്ഥതയില്ലാതെ ഞാന്‍ പറഞ്ഞ കാര്യമാണെങ്കില്‍ എന്തിനാണ് അദ്ദേഹം പുറത്തുവന്ന് കിടക്കുകയും അത്രയും പറയുകയും ചെയ്തതെന്നായിരുന്നു ആര്യ പറഞ്ഞത്. ഗെയിമെന്ന് രജിത്തും ആര്യയും പരസ്പരം ആരോപിക്കുമ്പോള്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ കളികള്‍ കാണേണ്ടി വരുമെന്ന് ഉറപ്പ്.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് പ്രേമികൾക്ക് വൻ നിരാശ ! മോഹൻലാൽ അല്ല പകരം ഭാവന, ഒപ്പം അവരും
രാഹുൽ ​ഗാന്ധിയെ കണ്ടു, കെട്ടിപിടിച്ചു; സന്തോഷം അടക്കാനാകാതെ ബി​ഗ് ബോസ് താരം ആർജെ ബിൻസി