'ഗെയിം പ്ലാനിംഗ് നടത്തിയത് അന്ന് വണ്ടിയിലിരുന്ന്; കണ്‍ഫെഷന്‍ റൂമില്‍ വെളിപ്പെടുത്തലുമായി മഞ്ജു

Published : Feb 18, 2020, 01:46 AM IST
'ഗെയിം പ്ലാനിംഗ് നടത്തിയത് അന്ന് വണ്ടിയിലിരുന്ന്; കണ്‍ഫെഷന്‍ റൂമില്‍ വെളിപ്പെടുത്തലുമായി മഞ്ജു

Synopsis

'ഇവിടുന്ന് ഞങ്ങളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായ ചില തിരിച്ചറിവുകളാണ് ഈ രണ്ടുപേരെയും നോമിനേറ്റ് ചെയ്യാനുള്ള കാരണം. വണ്ടിയില്‍വച്ച് ഒരു ഗെയിം പ്ലാനിംഗ് നടക്കുകയുണ്ടായി.'

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആറ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഓരോ മത്സരാര്‍ഥികള്‍ക്കും ഹൗസിലുള്ള മറ്റുള്ളവരെക്കുറിച്ച് തങ്ങളുടേതായ, കൃത്യമായ ധാരണകളുണ്ട്. എന്നാല്‍ ഹൗസിലെ അടുത്ത സുഹൃത്തുക്കളോടുപോലും പങ്കുവെക്കാത്ത പല കാര്യങ്ങളും ബിഗ് ബോസിനോട് കണ്‍ഫെഷന്‍ റൂമില്‍വച്ച് പലരും പറയാറുണ്ട്. തിങ്കളാഴ്ചകളിലെ എവിക്ഷന്‍ ലിസ്റ്റിലേക്കുള്ള നോമിനേഷന്റെ സമയത്താണ് ഇത്തരം പല കാര്യങ്ങളും മത്സരാര്‍ഥികള്‍ പറയാറ്. ഇന്നത്തെ നോമിനേഷനില്‍ മഞ്ജു പത്രോസ് ആണ് അത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ നോമിനേറ്റ് ചെയ്ത രണ്ടുപേര്‍ ഒരു ഗെയിം പ്ലാന്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍.

രജിത് കുമാറിനെയും വീണയെയുമാണ് മഞ്ജു നോമിനേറ്റ് ചെയ്തത്. ഹൗസില്‍ കണ്ണിനസുഖം പടരുന്ന സാഹചര്യത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും പരിശോധനയ്ക്കായി ബിഗ് ബോസിന്റെ തീരുമാനപ്രകാരം പുറത്ത് ആശുപത്രിയില്‍ ഒരുതവണ കൊണ്ടുപോയിരുന്നു. അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനത്തിലിരുന്ന് രജിത്തും വീണയും ചേര്‍ന്ന് ചില ഗെയിം പ്ലാനുകള്‍ നടത്തിയെന്നും അത് തനിക്ക് ഫെയര്‍പ്ലേ ആയി തോന്നിയില്ലെന്നും മഞ്ജു പറഞ്ഞു. രജിത്തിന് പുറത്തുള്ള ജനപിന്തുണ മനസിലാക്കിയ വീണ അത് തനിക്ക് അനുകൂലമാകുംവിധം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു എന്ന തരത്തിലാണ് മഞ്ജു സംസാരിച്ചത്. മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ..

 

മഞ്ജു കണ്‍ഫെഷന്‍ റൂമില്‍ പറഞ്ഞത്

ഇവിടുന്ന് ഞങ്ങളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായ ചില തിരിച്ചറിവുകളാണ് ഈ രണ്ടുപേരെയും നോമിനേറ്റ് ചെയ്യാനുള്ള കാരണം. വണ്ടിയില്‍വച്ച് ഒരു ഗെയിം പ്ലാനിംഗ് നടക്കുകയുണ്ടായി. അത് അവിചാരിതമായി എന്റെ ചെവിയില്‍ വീണതാണ്. വീണ രജിത് സാറിനെ മനോഹരമായിട്ട് ഉപയോഗപ്പെടുത്തി എന്ന് എനിക്ക് ഫീല്‍ ചെയ്തു. കാരണം രജിത് സാറിനോട് വളരെ പേഴ്‌സണലായിട്ട് ഒരു സംഗതി തനിക്കുണ്ടെന്ന് വീണ നേരത്തേ എന്നോട് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ താന്‍ ഇവിടുന്ന് പോയതിന് ശേഷമേ പറയൂ എന്നും വീണ എന്നോട് പറഞ്ഞിരുന്നു. ഈ ദിവസം ഞാന്‍ കാണുന്നത് വണ്ടിയില്‍നിന്ന് ഇറങ്ങുമ്പൊ, 'അപ്പൊ എല്ലാം പറഞ്ഞതുപോലെ, പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ' എന്ന് പറഞ്ഞിട്ട് രണ്ട് പേരും കൂടി ഷേക്ഹാന്‍ഡ് കൊടുക്കുന്നതാണ്. ഞാന്‍ നില്‍ക്കുന്നത് ശ്രദ്ധിക്കാതെ ജയിലില്‍ പോകേണ്ടിവരുമെന്ന് പറയുന്നത് കേട്ടു. അപ്പോള്‍ അച്ഛനും മകള്‍ക്കും ഒരുമിച്ച് ജയിലില്‍ പോകാന്‍ സാധിക്കുമല്ലോ എന്ന് രജിത് സാര്‍ വീണയോട് പറയുന്നതും കേട്ടു.  ലക്ഷ്വറി ബജറ്റ് ടാസ്‌ക് പകുതി വഴിയില്‍ എത്തിയ സമയമായിരുന്നു അത്. ഗെയിം എപ്പോള്‍ തീരുമെന്ന് അറിയാതെ നില്‍ക്കുന്ന സന്ദര്‍ഭം. അപ്പോള്‍ ഏറ്റവും കുറവ് കോയിന്‍സ് ഉള്ള രണ്ട് പേരായിരുന്നു വീണയും രജിത് സാറും. അവര്‍ പറഞ്ഞത് ഞാന്‍ കേട്ടു. പക്ഷേ കേട്ടതായി ഭാവിച്ചില്ല. എനിക്ക് അതൊരു ഫെയര്‍പ്ലേ ആയിട്ട് തോന്നിയില്ല. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി
'എന്തോ വരാനിരിക്കുന്നു'; ബിഗ്ബോസിലെ ജനപ്രിയ കോമ്പോ വീണ്ടും ഒരുമിച്ച്, വീഡിയോ വൈറൽ