
ബിഗ് ബോസ്സില്‍ ഇന്ന് ഒരു ഹിപ്‍നോട്ടിസം നടന്നു. വലിയ ചര്‍ച്ചകള്‍ക്കും ഹിപ്‍നോട്ടിസം വഴി തെളിയിക്കുകയും ചെയ്‍തു. തെസ്‍നി ഖാൻ, ഡോ. രജിത് കുമാറിനെയാണ് ഹിപ്‍നോട്ടിസം ചെയ്‍തത്. രജിത് കുമാറും തെസ്‍നി ഖാനും നേരത്ത പദ്ധതിയിട്ടതിനു ശേഷമായിരുന്നു ഹിപ്‍നോട്ടിസം. താൻ ഹിപ്‍നോട്ടിസം ചെയ്യുമെന്നും അപ്പോള്‍ അതുപോലെ അഭിനയിക്കണമെന്നും രജിത് കുമാറിനോട് തെസ്‍നി ഖാൻ പറയുകയായിരുന്നു.
പക്ഷേ പിന്നീട് നടന്ന ചര്‍ച്ചയില്‍ ഒന്നുമറിയാത്തതുപോലെ തെസ്‍നി ഖാൻ നിന്നു. രജിത് കുമാറിനോട് ചോദിച്ചിട്ട് ഹിപ്‍നോട്ടിസം നടത്താമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ അതൊന്നും വേണ്ട അവിചാരിതമായി രജിത് കുമാറിനോട് പറയാം എന്ന് തെസ്‍നി ഖാൻ പറഞ്ഞു. ഒടുവില്‍ എല്ലാവരും കൂടിയിരുന്നപ്പോള്‍ തെസ്‍നി ഖാൻ ഹിപ്‍നോട്ടിസത്തെ കുറിച്ച് പറഞ്ഞു. രജിത് കുമാറിനെയാണ് ഹിപ്‍നോട്ടിസം ചെയ്യാൻ പോകുന്നതെന്നും പറഞ്ഞു. അപ്പോള്‍ ഒന്നുമറിയാത്തതുപോലെ രജിത് കുമാര്‍ തയ്യാറാവുകയും ചെയ്‍തു.
മാന്ത്രിക വിദ്യയെന്ന പോലെ തെസ്‍നി ഖാൻ ചില കാര്യങ്ങള്‍ കാണിച്ചു. രജിത് കുമാര്‍ ഹിപ്‍നോട്ടിസത്തിന് വിധേയനായി എന്നും പറഞ്ഞു. ഒരു നഴ്‍സറി കുട്ടിയാണ് എന്ന് പറഞ്ഞപ്പോള്‍ അങ്ങനെ അഭിനയിക്കാൻ രജിത് കുമാര്‍ ശ്രമിച്ചു. പിന്നീടായിരുന്നു വിവാദമായ ചോദ്യം. ബിഗ് ബോസിലെ ഓരോരുത്തരെയും കുറിച്ചുള്ള അഭിപ്രായം ചുരുങ്ങിയ വാക്കുകളില്‍ പറയാൻ ആവശ്യപ്പെട്ടു. രജിത് കുമാര്‍ ഓരോരുത്തരെയും കുറിച്ച് അഭിപ്രായം പറയുകയും ചെയ്‍തു.
ഫുക്രു സൂത്രശാലിയാണെന്നായിരുന്നു രജിത് കുമാര്‍ പറഞ്ഞത്. രഘു കള്ളനാണെന്നും തന്ത്രശാലിയാണെന്നും പറഞ്ഞു. സുജോ പേടിയുള്ളയാളാണെന്നും ശുദ്ധനാണെന്നും പറഞ്ഞു. ജസ്‍ല മകളെപ്പോലെയുള്ള കുട്ടി എന്നും രജിത് കുമാര്‍ പറഞ്ഞു. എലീന പഠിച്ച കള്ളിയും സൂത്രശാലിയുമാണെന്നും പറഞ്ഞു. വീണ ശുദ്ധയും പാവവും മണ്ടിയുമാണ് എന്ന് പറഞ്ഞു. മഞ്ജു പരമകള്ളിയും സൂത്രശാലിയുമാണ്. ആര്യം ശാന്തം ഭാവമാണെങ്കിലും രൌദ്രവും ഭീകരവുമാണ്. പാഷാണം ഷാജി നന്മയുള്ള മണ്ടൻ. ദയ അശ്വതി സാധുവാണ്, ജീവിക്കാൻ വേണ്ടി എന്തൊക്കെയോ ചെയ്യുന്നു. അലസാൻഡ്ര കൌശലബുദ്ധിയുള്ളയാണ്. രേഷ്‍മ വകതിരിവില്ലാത്തയാളാണ്. പ്രദീപ് ചന്ദ്രൻ നന്മയുള്ളവനാണ്, ശുദ്ധനാണ്. തെസ്‍നി ഖാൻ കഴിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ പറ്റാത്തയാളാണ്. രജിത് കുമാര്‍ പട്ടിയും തെണ്ടിയും നാറിയുമാണ് എന്നും രജിത് കുമാര്‍ പറഞ്ഞു.
അതിനിടയില്‍ രേഷ്‍മയും അലസാൻഡ്രയും അവിടെ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്‍തു. ഉപബോധ മനസ്സിലൊന്നുമല്ല അറിഞ്ഞുകൊണ്ടുതന്നെയാണ് രജിത് കുമാര്‍ അങ്ങനെയൊക്കെ പറഞ്ഞത് എന്ന് അലസാൻഡ്ര പറഞ്ഞു. രേഷ്‍മയും രജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം രജിത് കുമാര്‍ സ്വയം സംസാരിക്കുന്നതും കണ്ടു. ഹിപ്‍നോട്ടിസം ഗെയിം മികച്ചതായിരുന്നു. അവരെല്ലാം തോറ്റുവെന്നും രജിത് കുമാര്‍ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ