ബിഗ് ബോസിലെ ടെലിവിഷന്‍ താരങ്ങള്‍ക്കിടയില്‍ 'ഗ്രൂപ്പ്'? ചര്‍ച്ചയുമായി രജിത്തും ജസ്ലയും

By Web TeamFirst Published Feb 22, 2020, 12:43 AM IST
Highlights

'നിങ്ങളേക്കാള്‍ ക്രൂരമാണ് ഇവിടെ പലരുടെയും ആറ്റിറ്റിയൂഡ്. നീതിയും ന്യായവുമുള്ളവരെന്ന് ഇവിടെ വിലയിരുത്തിവച്ചിരിക്കുന്ന കുറെ ആളുകളുണ്ട്. ഉദാഹരണത്തിന് ആര്യ. അവര്‍ പറയുന്നത് അവരുടെ നിലനില്‍പ്പിനുള്ള ന്യായങ്ങള്‍ മാത്രമാണ്..'

ബിഗ് ബോസ് ഹൗസില്‍ നിലവിലുള്ള മറ്റംഗങ്ങളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകള്‍ രജിത് കുമാറിനോട് തുറന്നുപറഞ്ഞ് ജസ്ല മാടശ്ശേരി. നീതിയുടെയും ന്യായത്തിന്റെയും ഭാഗത്തെത്ത് തോന്നലുളവാക്കുന്ന ചിലര്‍ സ്വന്തമായി പ്രയോജനമുള്ള സമയങ്ങളില്‍ മാത്രമാണ് അതൊക്കെ പറയാറുള്ളതെന്നും ജസ്ല അഭിപ്രായപ്പെട്ടു. പുറത്ത് സോഫയില്‍ കിടക്കുമ്പോള്‍ അടുത്തേക്ക് വന്ന ജസ്ലയോട് രജിത് ചോദിച്ച ചോദ്യത്തെ തുടര്‍ന്നാണ് ജസ്ല ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത്. 'സത്യസന്ധമായി പറയുക, പോകണമെന്ന് പറയുന്നതിന് കാരണം എന്താണ്' എന്നായിരുന്നു രജിത്തിന്റെ ചോദ്യം.

ഇവിടെ നില്‍ക്കുന്തോറും ഉള്ളിലുള്ള നല്ല ഗുണങ്ങള്‍ നഷ്ടമാകുമെന്ന് ഭയം തോന്നുന്നുവെന്ന് ജസ്ല പറഞ്ഞു. 'ഇവിടെ നില്‍ക്കുന്തോറും എനിക്ക് തോന്നുന്നു, നമ്മുടെ ഉള്ളിലുള്ള നല്ല കുറേ ക്വാളിറ്റീസ് ഇല്ലേ, അത് പലതും നഷ്ടപ്പെടുമെന്ന്. എല്ലാവരുടേതും ഫേക്ക് ആയിട്ടുള്ള മനോഭാവമാണ്. നിങ്ങള്‍ എന്നോട് ചോദിച്ചില്ലേ അത് മനസിലായിട്ടില്ലേ എന്ന്. വന്ന് രണ്ടാമത്തെ ആഴ്ച തന്നെ എനിക്കത് മനസിലായിട്ടുണ്ട്. ഇവിടെ സത്യസന്ധരായി ആരുമില്ല. പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള മുഖമാണ് എല്ലാവരുടേതും', ജസ്ല തന്റെ മനസ് വ്യക്തമാക്കി. എന്നാല്‍ താനിതുവരെ ജസ്ലയെ നോമിനേറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. തുടര്‍ന്ന് രജിത്തിനോട് വാശി തോന്നാനുള്ള കാരണവും ജസ്ല വെളിപ്പെടുത്തി.

 

'എനിക്ക് നിങ്ങളോട് വാശി തോന്നാനുള്ള ഒരേയൊരു കാരണം എന്താണെന്ന് അറിയാമോ, അങ്ങോട്ട് പറയുന്നത് കേള്‍ക്കാതെ നിങ്ങള്‍ ഇങ്ങോട്ട് സംസാരിക്കുന്നതാണ്. നിങ്ങളില്‍ കണ്ട നെഗറ്റീവ്‌സ് ഞാന്‍ പറയാം. ഒന്ന് സംസാരിക്കാന്‍ സമ്മതിക്കില്ല, മറ്റൊന്ന് ചില കാര്യങ്ങളില്‍ വാശിപിടിച്ച് നില്‍ക്കുന്നതും', ജസ്ല പറഞ്ഞു. അതേസമയം ആര്യയെപ്പോലുള്ള ചിലര്‍ നീതിയുടെ ഭാഗത്താണെന്ന് സ്ഥാപിക്കുകയും എന്നാല്‍ പ്രവര്‍ത്തിയിലൂടെ മറിച്ചാണ് തോന്നുന്നതെന്നും ജസ്ല തുടര്‍ന്ന് രജിത്തിനോട് പറഞ്ഞു. 'നിങ്ങളേക്കാള്‍ ക്രൂരമാണ് ഇവിടെ പലരുടെയും ആറ്റിറ്റിയൂഡ്. നീതിയും ന്യായവുമുള്ളവരെന്ന് ഇവിടെ വിലയിരുത്തിവച്ചിരിക്കുന്ന കുറെ ആളുകളുണ്ട്. ഉദാഹരണത്തിന് ആര്യ. അവര്‍ പറയുന്നത് അവരുടെ നിലനില്‍പ്പിനുള്ള ന്യായങ്ങള്‍ മാത്രമാണ്. ഇമോഷണലി ഭയങ്കര ആറ്റിറ്റിയൂഡ് കാണിക്കുന്ന ഒരാളാണ്. അതായത് ഇമോഷണലി താന്‍ ഭയങ്കര സ്‌ട്രോംഗ് ആണെന്ന് സ്വയം പറയുക. മറ്റുള്ളവരല്ല പറയുന്നത്. എന്നിട്ട് അത് മറ്റുള്ളവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുകയും ചെയ്യുന്നു. അവര്‍ക്ക് കാര്യമുണ്ടെന്ന് തോന്നുന്നിടത്ത് മാത്രമാണ് ന്യായം പറയുന്നത്', ജസ്ല പറഞ്ഞു.

തനിക്ക് സത്യസന്ധരായി തോന്നുന്നത് മഞ്ജു പത്രോസിനെയും ഫുക്രുവിനെയുമാണെന്നും ജസ്ല പറഞ്ഞു. 'ഇവിടെ കുറച്ചെങ്കിലും എനിക്ക് സത്യസന്ധയായി തോന്നിയിട്ടുള്ളത് മഞ്ജു പത്രോസിനെയാണ്. കാരണം അവരീ പുറത്ത് കാണിക്കുന്നത് മാത്രമേയുള്ളൂ. പിന്നെ ഫുക്രു.. ഫുക്രുവും കാണിക്കുന്നത് മാത്രമേയുള്ളൂ. പ്രത്യേകിച്ച് ഒന്നും അതില്‍നിന്ന് ഊറ്റിയെടുക്കാനില്ല. അവന്‍ ഉള്ളത് ഉള്ളതുപോലെ പറയും', ജസ്ല പറഞ്ഞു. 

 

തുടര്‍ന്ന് ടെലിവിഷന്‍ മേഖലയില്‍ നിന്ന് ബിഗ് ബോസിലെത്തിയവര്‍ക്കിടയില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുവെന്ന തരത്തിലും ഇരുവര്‍ക്കുമിടയില്‍ സംസാരമുണ്ടായി. രജിത്താണ് അക്കാര്യം തുടങ്ങിവച്ചത്. 'ഈ കാണുന്ന അന്യായങ്ങള്‍ക്ക് ഷാജി എപ്പോഴെങ്കിലും ആര്യയോട് എന്തെങ്കിലും ചോദിക്കുന്നത് കണ്ടിട്ടുണ്ടോ', എന്നായിരുന്നു രജിത്തിന്റെ ചോദ്യം. ഇതിന്റെയുള്ളില്‍നിന്ന് പുറത്തിറങ്ങിക്കഴിയുമ്പോള്‍ ആരൊക്കെ വേണമെന്ന് നോക്കിയിട്ടാണ് ഇതിനുള്ളിലെ കളികള്‍ എന്നായിരുന്നു ജസ്ലയുടെ മറുപടി. ഷാജി ആര്യയെ ഇതുവരെ വഴക്ക് പറയുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നായിരുന്നു രജിത്തിന്റെ പ്രതികരണം.

click me!